രാമന്റെ ലുക്ക് മോഷ്ടിച്ചു, നഷ്ടപരിഹാരം വേണം; പുതിയ വിവാദത്തില്‍ കുടുങ്ങി ആദിപുരുഷ്

ടീസര്‍ റിലീസ് ചെയ്ത സമയം മുതല്‍ പ്രഭാസ് ചിത്രം ആദിപുരുഷിനെ വിവാദങ്ങള്‍ വിടാതെ പിന്തുടരുകയാണ്. വിഎഫ്എക്‌സ് സാങ്കേതിക വിദ്യയുടെ സഹായത്തോടെ നിര്‍മ്മിച്ച ചിത്രത്തിന്റെ നിലവാരത്തെ കുറിച്ചായിരുന്നു ആദ്യ വിവാദമെങ്കില്‍ ഇപ്പോഴിതാ ഏറ്റവും പുതുതായി മോഷണ ആരോപണമാണ് സിനിമയ്‌ക്കെതിരെ ഉയര്‍ന്നിരിക്കുന്നത്.

രാമായണ കഥയായ ആദിപുരുഷില്‍ രാമനായി എത്തുന്നത് തെന്നിന്ത്യന്‍ താരം പ്രഭാസാണ്. നടന്റെ രാമന്‍ ലുക്ക് കണ്‍സ്പ്റ്റ് മോഷ്ടിച്ചതാണ് എന്ന ആരോപണമാണ് പുതുതായി ഉന്നയിക്കുന്നത്. കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് പ്രതീക് സംഘറാണ് മോഷണക്കുറ്റം ആരോപിച്ച് എത്തിയിരിക്കുന്നത്.

തന്റെ രണ്ട് ആര്‍ട്ട് വര്‍ക്കുകള്‍ ഒന്നിച്ചു ചേര്‍ത്താണ് പ്രഭാസിന്റെ രാമന്‍ രൂപം നിര്‍മ്മിച്ചത് എന്നും ഇക്കാര്യം തന്നെ അറിയിക്കുകയോ നഷ്ടപരിഹാരം നല്‍കാന്‍ തയ്യാറാവുകയോ ചെയ്തിട്ടില്ലെന്നും സംഘാര്‍ പറയുന്നു. കണ്‍സെപ്റ്റ് ആര്‍ട്ടിന്റെ ചിത്രം ഉള്‍പ്പെടെ ഫെയ്സ്ബുക്കില്‍ പങ്കുവെച്ചുകൊണ്ടാണ് സംഘാറിന്റെ ആരോപണം.

ആദിപുരുഷിലെ ഒഫീഷ്യല്‍ കണ്‍സെപ്റ്റ് ആര്‍ട്ടിസ്റ്റ് അക്ഷരാര്‍ത്ഥത്തില്‍ എന്റെ ആര്‍ട്ട് വര്‍ക്ക് മോഷ്ടിച്ചതാണ്. സമാനമായ എന്റെ മറ്റൊരു ആര്‍ട്ട് വര്‍ക്കിനൊപ്പം പൊരുത്തപ്പെടുത്തിയാണ് അവരുടേതെന്ന പേരില്‍ ലുക്ക് പുറത്തിറക്കിയിരിക്കുന്നത്. ഇക്കാര്യം എന്നെ അറിയിക്കുകയോ നഷ്ടപരിഹാരം നല്‍കുകയോ ചെയ്തിട്ടില്ല. ഈ സിനിമയില്‍ പ്രവര്‍ത്തിക്കുന്ന ആളുകള്‍ക്ക് തൊഴിലിനോട് താത്പര്യമോ സ്നേഹമോ ഇല്ല.

ഒരു കാല്‍ നിലത്ത് കുത്തി വില്ല് താഴേക്കും അമ്പ് മുകളിലേക്കും പിടിച്ചിരിക്കുന്ന പ്രഭാസിന്റെ ചിത്രം വാനര്‍ സേന സ്റ്റുഡിയോസിന്റെ ലോര്‍ഡ് ശിവ എന്ന ആര്‍ട്ട് വര്‍ക്കിനോട് സമാനമണെന്ന് ഒരു ഇന്‍സ്റ്റഗ്രാം ഉപയോക്താവ് സംശയം ഉന്നയിച്ചതായിരുന്നു ഇതിന് മുന്‍പ് നേരിട്ട വിവാദം.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം