പാന്‍ ഇന്ത്യന്‍ സിനിമകളെക്കുറിച്ചുയരുന്ന ചര്‍ച്ചകളില്‍ പ്രതികരിച്ച് നടന്‍ റാണ ദഗുബാട്ടി. കുറച്ചുനാളുകളായി പാന്‍ ഇന്ത്യ എന്ന വാക്കിനെ ആളുകള്‍ പീഡിപ്പിക്കുകയാണ്.
എന്നാൽ താന്‍ പത്ത് വര്‍ഷമായി പാനില്‍ ഓംലെറ്റ്‌സ് ഉണ്ടാക്കുന്നുവെന്നുമാണ് നടൻ പറഞ്ഞത്. വാര്‍ത്താ സമ്മേളനത്തിനിടെ പാന്‍ ഇന്ത്യന്‍ റീച്ചിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു നടന്റെ മറുപടി.
മുന്‍പ് പാന്‍ ഇന്ത്യ സിനിമകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ബോളിവുഡില്‍ അടക്കം സജീവമായിരുന്നു. പാന്‍ ഇന്ത്യന്‍ സിനിമ എന്ന വാക്കുകൊണ്ട് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്നാണ് വിഷയത്തില്‍ ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ അന്ന് പ്രതികരിച്ചത്.
തനിക്ക് ആ പദത്തില്‍ വിശ്വാസമില്ലെന്നും സിനിമയെ സ്‌നേഹിക്കുന്നവര്‍ക്ക് ഏത് ഭാഷയിലാണ് നിര്‍മ്മിച്ചതെന്നത് പ്രശ്‌നമല്ലെന്നും അഭിഷേക് വ്യക്തമാക്കിയിരുന്നു. പാന്‍ ഇന്ത്യന്‍ എന്ന വാക്ക് തെറ്റാണെന്നും ഇന്ത്യന്‍ സിനിമയെന്ന് പറയണമെന്നുമായിരുന്നു സിദ്ധാര്‍ത്ഥിന്റെ പ്രതികരണം.