Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

‘മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തി’; ജി.സി.സി റിലീസിലും മികച്ച പ്രതികരണം നേടി രണം

, 2:00 pm

നിര്‍മ്മല്‍ സഹദേവിന്റെ സംവിധാനത്തില്‍ തിയേറ്ററുകളിലെത്തിയ പൃഥ്വിരാജ് ചിത്രം രണത്തിന് കേരളത്തിലെ തിയേറ്ററുകളില്‍ മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ജിസിസി റിലീസിലും ചിത്രം കുതിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്നലെയാണ് ചിത്രം ജിസിസി രാജ്യങ്ങളിലും യുഎഇയിലും എത്തിയത്.

മലയാളിപ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഈ സിനിമയ്ക്ക് റിലീസ് ചെയ്ത കേന്ദ്രങ്ങളിലെല്ലാം മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ജിഗ്മെ ടെന്‍സിങാണ് ഈ ചിത്രത്തിനായി ദൃശ്യങ്ങളൊരുക്കിയത്.

ഇഷ തല്‍വാറാണ് രണത്തിലെ നായിക. റഹ് മാനും അശ്വിന്‍ കുമാറും ഒപ്പം വിദേശ നടീനടന്‍മാരും മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.

ശ്യാമപ്രസാദ് സംവിധാനം ചെയ്ത് നിവിന്‍പോളി നായകനായ ഹേയ് ജൂഡിന്റെ തിരക്കഥാകൃത്തും നിര്‍മ്മലായിരുന്നു. അമേരിക്കന്‍ മലയാളികളുടെ കഥ പറയുന്ന രണം, ഭൂരിപക്ഷവും അമേരിക്കന്‍ പശ്ചാത്തലത്തിലാണ് ചിത്രീകരിച്ചത്.

Advertisement