'ആ ഷർട്ട് ലേലത്തിന് വെച്ചാൽ കിട്ടും കോടികൾ'; എയർഹോസ്റ്റസിന്റെ യൂണിഫോമിൽ ഓട്ടോഗ്രാഫ് നൽകി രൺബിറും ബോബി ഡിയോളും; ചിത്രങ്ങൾ വൈറൽ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരമായിരിക്കുന്നത് ഗീതാ ഛേത്രിയെന്ന എയര്‍ഹോസ്റ്റസാണ്. കാരണം മറ്റൊന്നുമല്ല ‘അനിമൽ’ സിനിമയിലെ താരങ്ങളാണ് ഗീതാ ഛേത്രിക്ക് യൂണിഫോമിൽ ഓട്ടോഗ്രാഫ് നൽകിയിരിക്കുന്നത്. രണ്‍ബീര്‍ കപൂറും ബോബി ഡിയോളും രശ്മിക മന്ദാനയുമാണ് ഗീതാ ഛേത്രിക്ക് ആകാശത്തുവെച്ച് ഓട്ടോഗ്രാഫ് നൽകി വൈറലായിരിക്കുന്നത്.

നക്ഷത്രങ്ങളാൽ ചുറ്റപ്പെട്ട ആകാശവും വിമാനവും എന്നാണ് ഗീത ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾക്ക് അടികുറിപ്പ് നൽകിയിരിക്കുന്നത്. അനിമൽ ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടിയുടെ ഭാഗമായാണ് ഈ ഫ്ലൈറ്റ് യാത്ര സംഘടിപ്പിച്ചിരിക്കുന്നത്.

നിരവധി ആളുകളാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയിരിക്കുന്നത്. ആ ഷർട്ട് ലേലത്തിന് വെച്ചാൽ കോടികൾ കിട്ടും എന്നൊക്കെയാണ് ആളുകൾ പറയുന്നത്. അര്‍ജുന്‍ റെഡ്ഡി’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വംഗ സംവിധാനം ചെയ്ത് രൺബിർ കപൂർ നായകനായെത്തിയ ‘അനിമൽ’ സ്ത്രീവിരുദ്ധതകൊണ്ട് നിരവധി വിമർശനങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്.

ചിത്രം സ്ത്രീ വിരുദ്ധതയെയും ടോക്സിക് മസ്കുലിനിറ്റിയെയും പ്രോത്സാഹിപ്പിക്കുന്നു എന്നാണ് ചിത്രത്തിനെതിരെ ഉയരുന്ന പ്രധാന വിമർശനം. അതേസമയം ചിത്രത്തിലെ ആക്ഷൻ രംഗങ്ങളും മറ്റും വളരെ കയ്യടക്കത്തോടെയും മികവോട് കൂടിയുമാണ് ചിത്രീകരിച്ചിരിക്കുന്നത് എന്ന പ്രശംസയും ചിത്രത്തിന് ലഭിക്കുന്നുണ്ട്.

കൂടാതെ കളക്ഷനിലും മികച്ച നേട്ടമാണ് അനിമൽ സ്വന്തമാക്കിയിരിക്കുന്നത്. 860 കോടി രൂപയാണ് ചിത്രം ഇതുവരെ ബോക്സ്ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. ത്രിപ്‍തി ദിമ്രി, ശക്തി കപൂര്‍, സുരേഷ് ഒബ്‍റോയ്, ബാബ്‍ലൂ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍