എന്ത് അടിസ്ഥാനത്തിലാണ് ഡബ്ല്യു.സി.സി ഈ കേസ് ഏറ്റെടുത്തത്? ഇനിയും നിശ്ശബ്ദമായിരിക്കാന്‍ കഴിയില്ല; ലിജു കൃഷ്ണ വിഷയത്തില്‍ രഞ്ജിനി അച്യുതന്‍

‘പടവെട്ട്’ സംവിധായകന്‍ ലിജു കൃഷ്ണയ്‌ക്കെതിരെ ഉയര്‍ന്ന പീഡന പരാതിയില്‍ ഡബ്ല്യു.സി.സിക്കെതിരെ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ട്രാന്‍സ്‌ലേറ്ററും സബ്ടൈറ്റിലറുമായ രഞ്ജിനി അച്യുതന്‍. എന്ത് അടിസ്ഥാനത്തിലാണ് ഡബ്ല്യു.സി.സി പരാതികള്‍ ഏറ്റെടുക്കുന്നത്, വ്യക്തമായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ ഡബ്ല്യു.സി.സിയെ ഇനി പിന്തുണക്കുക്കില്ലെന്നും രഞ്ജിനി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

രഞ്ജിനിയുടെ കുറിപ്പ്:

ഡബ്ല്യു.സിസി ഉന്നയിച്ച പ്രധാനപ്പെട്ട മൂന്നു ആരോപണങ്ങള്‍ താഴെ പറയുന്നവയാണ്.

1. തിരക്കഥ രചനയിലെ അവകാശവാദവും, സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു എന്നുമുള്ള ആരോപണവും.

ഞാന്‍ അറിഞ്ഞിടത്തോളം പ്രസ്തുത വ്യക്തി 2020 മാര്‍ച്ച് മാസത്തിലാണ് ആദ്യമായി സോഷ്യല്‍ മീഡിയ വഴി ലിജുവിനെ പരിചയപ്പെടുന്നത്. ഈ സമയത്തിനകം തന്നെ മൂന്നു ഷെഡ്യൂളുകളിലായി പടവെട്ട് സിനിമയുടെ 85% ചിത്രീകരണവും, അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും പൂര്‍ത്തികരിക്കപ്പെട്ടിരുന്നു. ഞാനും എന്റെ ഭര്‍ത്താവ് ഗോവിന്ദ വസന്തയും ഉള്‍പ്പെടുന്ന എല്ലാ ടെക്നിഷന്മാരും മറ്റു പ്രധാന അഭിനേതാക്കളും 2019ല്‍ ചിത്രീകരണത്തിന് മുന്നേ തന്നെ തിരക്കഥയുടെ ഹാര്‍ഡ് കോപ്പി കൈപറ്റിയിട്ടുണ്ടായിരുന്നു.

എല്ലാ കാസ്റ്റ് ആന്‍ഡ് ക്രൂ മെമ്പേഴ്‌സും 2019 ഡിസംബര്‍ മാസം മുതല്‍ തന്നെ സണ്ണി വെയിന്‍ പ്രൊഡക്ഷന്‍സിന്റെ എഗ്രിമെന്റിന്റെ ഭാഗഭാക്കായിരുന്നു. സിനിമയില്‍ ഫ്രീ ഓഫ് കോസ്റ്റായി സഹകരിച്ചിരുന്നവര്‍ പോലും ഇത്തരം എഗ്രിമെന്റുകളുടെ ഭാഗമായിരുന്നു. പിന്നീട് സരിഗമ പ്രൊഡക്ഷന്‍ ഹൗസ് സിനിമ ഏറ്റെടുത്തപ്പോള്‍, അവരുടെ ലീഗല്‍ ടീം എഗ്രിമെന്റുകള്‍ ഓഡിറ്റ് ചെയ്യുകയും പിന്നീട് അവ പുതുക്കി എഴുതുകയും ചെയ്തിട്ടുണ്ട്. പക്ഷേ ആരോപണം നടത്തിയ വ്യക്തി ഇപ്രകാരമുള്ള ഒരു എഗ്രിമെന്റ്റിലും ഉള്‍പ്പെട്ടിട്ടില്ല. കൂടാതെ സിനിമയിലെ ഡയറക്ഷന്‍ ടീമിനോടും, പ്രൊഡക്ഷന്‍ ടീമിനോടും, പ്രധാന നടി നടന്മാരോടും ഞാന്‍ വ്യക്തിപരമായി സംസാരിച്ചപ്പോള്‍ അവര്‍ എല്ലാം ഒരേ സ്വരത്തില്‍ നിസംശയം പറഞ്ഞ കാര്യം, ഇങ്ങനെ ഒരു വ്യക്തി സിനിമയുടെ ഒരു ഘട്ടത്തിലും പ്രവര്‍ത്തിച്ചിട്ടില്ല എന്നുള്ളതാണ്. അതോടൊപ്പം തന്നെ ഞാനോ എന്റെ ഭര്‍ത്താവോ ഇങ്ങനെ ഒരു വ്യക്തി വര്‍ക്ക് ചെയ്തിട്ടുള്ളതായി കണ്ടിട്ടുമില്ല.

ക്രൂ മെമ്പേഴ്സിന് പുറമെ ക്യാമറയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച മാലൂര്‍ എന്ന ഗ്രാമത്തിലെ മുഴുവന്‍ ജനതയോടും നിങ്ങള്‍ക്ക് ഈ കാര്യം അന്വേഷിച്ചാല്‍ ബോധ്യപ്പെടുന്നതാണ്. അതുകൊണ്ട് തന്നെ ഇത് ഒരു വര്‍ക്ക്‌പ്ലെയ്സ് ഹാരസ്മെന്റ് അല്ല എങ്കില്‍, പിന്നെ എന്ത് അടിസ്ഥാനത്തില്‍ ആണ് WCC ഈ കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.

2. സിനിമയുടെ ചിത്രീകരണ വേളയില്‍ ഐസിസി ഉണ്ടായിരുന്നില്ല.

എന്റെ അറിവില്‍ മലയാള സിനിമയില്‍ ആദ്യത്തെ ICC രൂപീകരിക്കപ്പെട്ടത് 2022 എലയ 8ന് ‘1744 White Alto’ എന്ന സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്ത സിനിമയ്ക്കു വേണ്ടിയാണ്. ഇതിനു ശേഷം 2022 മാര്‍ച്ചില്‍ ആണ് ബഹുമാനപ്പെട്ട കേരള ഹൈകോടതിയുടെ ‘കേരളത്തിലെ എല്ലാ സിനിമ സെറ്റിലും കഇഇ കമ്മിറ്റി ഉണ്ടാവണം’ എന്ന ഉത്തരവ് ഉണ്ടാകുന്നത്. ഈ ഉത്തരവ് ഉണ്ടാകുന്നതിനുമുന്നെ 100% ചിത്രീകരണം പൂര്‍ത്തീകരിച്ചിട്ടുള്ള പടവെട്ട് എന്ന സിനിമക്കെതിരെയുള്ള ഈ ആരോപണവും അതുകൊണ്ടു തന്നെ നിലനില്‍ക്കുന്നതല്ല.

3. ലിജുവിനെതിരെ ഉള്ള പീഡന ആരോപണം

ഈ കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഇതിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. സത്യം വിജയിക്കട്ടെ !

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം