രഞ്ജിനി ഹരിദാസ് ആശുപത്രിയില്‍; ലക്ഷണങ്ങള്‍ അവഗണിച്ചത് വിനയായെന്ന് താരം!

ക്രിസ്മസിന്റെ പിറ്റേന്ന് ആശുപത്രിയിലായി നടി രഞ്ജിനി ഹരിദാസ്. കയ്യില്‍ ഡ്രിപ് ഇട്ട് കിടക്കുന്നതിന്റെ ചിത്രങ്ങള്‍ പങ്കുവച്ചാണ് രഞ്ജിനിയുടെ പോസ്റ്റ്. ചെസ്റ്റ് ഇന്‍ഫെക്ഷന്‍ ആയതോടെയാണ് രഞ്ജിനി ആശുപത്രിയിലായത്. ശരീരത്തില്‍ ഉണ്ടായിരുന്ന ലക്ഷണങ്ങള്‍ അവഗണിച്ചതായും രഞ്ജിനി വ്യക്തമാക്കി.

ക്രിസ്മസ് പിറ്റേന്ന് താന്‍ ആശുപത്രിയില്‍ എന്ന വിവരം പറഞ്ഞാല്‍, ആരാണ് ഒന്ന് അമ്പരക്കാതിരിക്കുക. ശരീരത്തിലുണ്ടായ ലക്ഷണങ്ങള്‍ ദീര്‍ഘനാളുകളായി അവഗണിച്ചതിന്റെ ഫലമായാണ് ഇപ്പോള്‍ ആശുപത്രിയില്‍ കയറേണ്ടി വന്നത്. ഒരു ചെറിയ ചെസ്റ്റ് ഇന്‍ഫക്ഷനാണ് ഈ നിലയില്‍ എത്തിച്ചത്.

ആഘോഷങ്ങള്‍ക്കായി സമയം ചിലവിട്ടപ്പോഴാണ് അത് തിരിച്ചറിഞ്ഞത്. കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ എല്ലാം ശരിയാകും എന്നാണ് രഞ്ജിനി ഫെയ്‌സ്ബുക്ക് സ്റ്റോറിയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നത്. ഒരു ആഘോഷവും അമിതമാക്കരുത് എന്ന മുന്നറിയിപ്പും താരം നല്‍കുന്നുണ്ട്.

ക്രിസ്മസ് സംഭവബഹുലമായിരുന്നു, പക്ഷേ ഒന്നും അമിതമാകരുത്. ആശുപത്രിയിലെ എമര്‍ജന്‍സി റൂമില്‍ കയറേണ്ടി വരികയെന്നത് അത്ര നല്ല കാര്യമല്ല എന്നാണ് രഞ്ജിനി പറയുന്നത്. അതേസമയം, ക്രിസ്മസ് ആഘോഷിക്കുന്ന ചിത്രങ്ങള്‍ നേരത്തെ രഞ്ജിനി പങ്കുവച്ചിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം