സ്ഥാനപ്പേര് മാറ്റി വിളിച്ചതിന് വേദിയില്‍ കയറി വരാന്‍ കൂട്ടാക്കാതെ രഞ്ജിത്ത്; ഒടുവില്‍ മാപ്പ് പറഞ്ഞ് അവതാരകന്‍

ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ എന്ന തന്റെ സ്ഥാനപ്പേര് മാറ്റി വിളിച്ചതില്‍ പരസ്യമായി അനിഷ്ടം പ്രകടിപ്പിച്ച് സംവിധായകന്‍ രഞ്ജിത്ത്. ജനറല്‍ സെക്രട്ടറി ഓഫ് ഫെഫ്ക എന്ന് വിളിച്ചാണ് അവതാരകന്‍ രഞ്ജിത്തിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്.

എന്നാല്‍ അവതാരകന്‍ തിരുത്തി വിളിച്ചതും അക്കാദമി ജനറല്‍ സെക്രട്ടറി എന്നായിരുന്നു. ഇതോടെ രഞ്ജിത്ത് വേദിയിലേക്ക് കയറി വരാന്‍ വിസമ്മതിച്ചു. വികെ പ്രകാശ് ഒരുക്കിയ ‘ലൈവ്’ എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടയിലായിരുന്നു സംഭവം.

ജനറല്‍ സെക്രട്ടറി ഓഫ് ഫെഫ്ക എന്ന് അഭിസംബോധന ചെയ്തതോടെ വേദിയിലിരുന്നവര്‍ ചിരിച്ചു. തുടര്‍ന്ന് വേദിയിലേക്ക് വരില്ല എന്ന് കൈ കൊണ്ട് രഞ്ജിത്ത് ആംഗ്യം കാണിക്കുകയായിരുന്നു.

അവതാരകന്‍ രഞ്ജിത്തിനടുത്തെത്തി ക്ഷമ ചോദിച്ചതിന് ശേഷം മാത്രമാണ് അദ്ദേഹം വേദിയിലെത്താന്‍ തയ്യാറായത്. ‘വല്ലപ്പോഴും പത്രം വായിക്കുന്നത് നല്ലതാണ്. എല്ലാം അറിഞ്ഞുവെന്ന ധാരണയില്‍ ഒരു ഇട്ടാവട്ട സ്റ്റേജില്‍ നിന്ന് സംസാരിക്കുന്നതല്ല ലോകം, അതിനപ്പുറത്തുള്ള ആളുകളെ തിരിച്ചറിയാന്‍ ശ്രമിക്കണം. ചലച്ചിത്ര അക്കാദമി ജനറല്‍ സെക്രട്ടറി എന്ന് ആദ്യമായാണ് കേള്‍ക്കുകയാണ്. ആ ചെറുപ്പക്കാരനെ കൊല്ലാതെ വിടുന്നു’, രഞ്ജിത്ത് മറുപടിയായി പറഞ്ഞു.

Latest Stories

മുനമ്പത്ത് യുവാവിനെ കാര്‍ പോര്‍ച്ചില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; കൊലപാതകമെന്ന് പൊലീസ്, ഒരാള്‍ കസ്റ്റഡിയില്‍

IPL 2025: നീയാണോടാ ചെക്കാ സഞ്ജുവിന് ഭീഷണി; ഇഷാൻ കിഷനെ എയറിൽ കേറ്റി ആരാധകർ

പാലക്കാട് കാട്ടാന ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം; മാതാവ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍

ഇന്ത്യയില്‍ വിഭജന രാഷ്ട്രീയം; വഖഫ് ബിജെപിയുടെയും ആര്‍എസ്എസിന്റെയും രാഷ്ട്രീയ ആയുധമെന്ന് പിണറായി വിജയന്‍

IPL 2025: ഇനി മേലാൽ നീയൊക്കെ എന്നെ ചെണ്ടയെന്ന് വിളിച്ച് പോകരുത്; ഐപിഎലിൽ മുഹമ്മദ് സിറാജ് സ്വന്തമാക്കിയത് വമ്പൻ നേട്ടം

ആശപ്രവര്‍ത്തകരുമായി നാളെ തൊഴില്‍ മന്ത്രിയുടെ ചര്‍ച്ച; കൂടിക്കാഴ്ച വൈകുന്നേരം മന്ത്രിയുടെ ചേമ്പറില്‍

IPL 2025: ആദ്യ കളിയിലെ അഹങ്കാരം ഇതോടെ തീർന്നു കിട്ടി; വീണ്ടും ഫ്ലോപ്പായി സൺറൈസേഴ്‌സ് ഓപ്പണിങ് ബാറ്റ്‌സ്മാന്മാർ

ഒരു കാരണവുമില്ലാതെ കരയുന്നതാണ് ചിലരുടെ ശീലം; എംകെ സ്റ്റാലിന് വിമര്‍ശനവുമായി നരേന്ദ്ര മോദി

കൊല്ലത്ത് ദേവസ്വം ക്ഷേത്രത്തില്‍ ഗാനമേളയില്‍ ആര്‍എസ്എസ് ഗണഗീതം; പൊലീസില്‍ പരാതി നല്‍കി ക്ഷേത്രോപദേശക സമിതി

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സ്വര്‍ഗത്തിലെത്താമെന്ന് കരുതുന്നില്ല; ജോസഫ് പാംപ്ലാനിയെ തള്ളി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്