'രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരൻ'; പരാതി വരട്ടെ എന്നിട്ട് കേസ് എടുക്കാമെന്ന് മന്ത്രി സജി ചെറിയാന്‍

സംവിധായകനും ചലച്ചിത്ര അക്കാദമി ചെയർമാനുമായ രഞ്ജിത്തിനെതിരായ ആരോപണത്തിൽ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നും മന്ത്രി സജി ചെറിയാന്‍. സര്‍ക്കാര്‍ ഇരയ്‌ക്കൊപ്പമാണെന്നും വേട്ടക്കാർക്കൊപ്പമല്ലെന്നും മന്ത്രി പറഞ്ഞു. പരാതി തരുന്ന മുറയ്ക്ക് സർക്കാർ പരിശോധിക്കുമെന്നും സജി ചെറിയാന്‍ കൂട്ടിച്ചേർത്തു.

രഞ്ജിത്ത് ഇന്ത്യ കണ്ട പ്രഗത്ഭനായ കലാകാരനാണ്. വസ്തുത പരിശോധിക്കേണ്ടതുണ്ട്. ആക്ഷേപത്തില്‍ കേസെടുക്കില്ലെന്നും പരാതി ഉണ്ടെങ്കിൽ കേസെടുക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. എന്നാൽ പ്രതികരണത്തിന് പിന്നാലെ നിരവധി വിമർശനങ്ങളാണ് ഉയരുന്നത്. ഹേമ കമ്മറ്റി റിപ്പോർട്ട് പൂഴ്ത്തിവയ്ക്കാൻ സജി ചെറിയാൻ കൂട്ട് നിന്നുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. സജി ചെറിയാൻ സ്ഥാനം ഒഴിയണം. സർക്കാർ വേട്ടക്കാരനൊപ്പമെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. അതേസമയം ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രഞ്ജിത്ത് രാജി വെക്കണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

രഞ്ജിത്തിനെ സംരക്ഷിക്കാൻ ശ്രമിക്കുന്ന സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ രാജിവയ്ക്കണമെന്നാവശ്യപ്പട്ട് നിർമാതാവ് സാന്ദ്രാ തോമസും രംഗത്തെത്തി. രഞ്ജിത്തിനെ ‘മഹാപ്രതിഭ’ എന്ന് പറഞ്ഞ് സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ഇത് തികച്ചും അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സാന്ദ്ര തോമസ് പറഞ്ഞു. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞ ചെയ്ത സാംസ്കാരിക മന്ത്രി രഞ്ജിത്തിനെ സംരക്ഷിക്കുന്നത് തികച്ചും അപലപനീയവും പ്രതിഷേധാർഹവും കേരളത്തിന്റെ സാംസ്‌കാരിക മണ്ഡലത്തിന് അപമാനവും ആണെന്ന് സാന്ദ്ര വിമർശിച്ചു.

അതിനിടെ സർക്കാർ ഇരകൾക്കൊപ്പമാണുള്ളതെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. നദി പരാതിയുമായി വന്നാൽ പിന്തുണയ്ക്കുമെന്നും മന്ത്രി പറഞ്ഞു.

Latest Stories

കേരളത്തിൽ കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വർധിക്കുന്നു; 21% സംഭവങ്ങളും നടക്കുന്നത് പ്രായപൂർത്തിയാകാത്തവരുടെ വീടുകളിലാണെന്ന് റിപ്പോർട്ട്

ഐപിഎൽ 2025: നിർണായക നീക്കത്തിൽ മിന്നും താരത്തെ സ്വന്തമാക്കി ചെന്നൈ

'കട്ടൻ ചായയും പരിപ്പുവടയും' ഈപിയുടെ ആത്മകഥ വിവാദം; ഡിസി ബുക്സിൽ നടപടി, പബ്ലിക്കേഷൻ മേധാവിക്ക് സസ്പെൻഷൻ

കരുതി വെച്ച പണം ഇവന് വേണ്ടിയായിരുന്നു; ഐപിഎൽ ലേലത്തിൽ കിംഗ് കോഹ്‌ലിയുടെ ടീമിൽ ഒരു സൂപ്പർ താരം കൂടി

'കട്ടന്‍ ചായയും പരിപ്പുവടയും', ഇപിയുമായി കരാറില്ലെന്ന് പൊലീസിനോട് രവി ഡിസി; ആത്മകഥാ വിവാദം തന്നെ വ്യക്തിഹത്യ നടത്താനെന്ന് പിന്നാലെ ഇപിയുടെ പ്രതികരണം; പാര്‍ട്ടിയ്ക്കുള്ളില്‍ ആരെങ്കിലും ചതിക്കുമെന്ന് കരുതുന്നില്ല'

'പുലി പതുങ്ങുന്നത് ഒളിക്കാൻ അല്ല, കുതിക്കാൻ' - പെർത്തിൽ ആദ്യ ടെസ്റ്റ് ജയം സ്വന്തമാക്കിയ ഇന്ത്യയുടെ ഗംഭീര തിരിച്ചു വരവ്

'കരണകുറ്റിക്ക് അടികൊടുക്കല്‍' ഒഴിവാക്കി വെള്ളപൂശി.. ആണ്‍-പെണ്‍ ഭേദമന്യേ പീഡിപ്പിച്ചു നടക്കുന്നവരുടെ പൃഷ്ടം താങ്ങി നടക്കുന്നയാള്‍ക്ക് എന്ത് യോഗ്യത: ആലപ്പി അഷ്‌റഫ്

വരവറിയിച്ച് സാധാരണക്കാരന്റെ ഫോര്‍ച്യൂണര്‍! നാല് പുതിയ 4WD എസ്‌യുവികളുമായി ടൊയോട്ട ഉടനെത്തും!

"അവരുടെ പൊസിഷനുകളിൽ മാറ്റങ്ങൾ വരുത്തി, അത് കൊണ്ട് ഇന്ന് ഞങ്ങൾ വിജയിച്ചു"; റയൽ മാഡ്രിഡ് പരിശീലകന്റെ വാക്കുകൾ ഇങ്ങനെ

പിങ്ക് മുതൽ കടുംചുവപ്പ് നിറം വരെ; അത്ഭുതപ്പെടുത്തുന്ന ജലാശയങ്ങൾ!