ഞാന്‍ നിരപരാധിയാണ്, ബംഗാളി നടിക്ക് സിനിമയില്‍ അഭിനയിപ്പിക്കാത്തതിലുള്ള നീരസം.. അന്ന് ഫ്‌ളാറ്റില്‍ ശങ്കര്‍ രാമകൃഷ്ണനും ഉണ്ടായിരുന്നു: രഞ്ജിത്ത്

ബംഗാളി നടിയെ സിനിമയില്‍ അഭിനയിപ്പിക്കാത്തതിന്റെ നീരസമാണ് തനിക്കെതിരെ പരാതി നല്‍കാന്‍ കാരണമെന്ന് സംവിധായകന്‍ രഞ്ജിത്ത്. കസില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. താന്‍ നിരപരാധിയാണെന്ന് വ്യക്തമാക്കി കൊണ്ടാണ് രഞ്ജിത്ത് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

പലേരിമാണിക്യം എന്ന സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചു വരുത്തിയശേഷം രഞ്ജിത്ത് ലൈംഗിക ഉദ്ദേശ്യത്തോടെ തന്റെ ശരീരത്തില്‍ സ്പര്‍ശിച്ചു എന്നായിരുന്നു നടിയുടെ ആരോപണം. എന്നാല്‍ പരാതിക്കാരിയെ സിനിമയില്‍ തിരഞ്ഞെടുക്കാത്തതിലുള്ള നീരസവും നിരാശയുമാണ് പരാതിക്ക് കാരണമെന്നാണ് രഞ്ജിത്തിന്റെ ആരോപണം.

മാത്രമല്ല തന്നെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ പദവിയില്‍ നിന്ന് നീക്കാനുള്ള ചില നിക്ഷിപ്ത താല്‍പര്യക്കാര്‍ ഇത് ആളിക്കത്തിച്ചു. പരാതിയില്‍ പറഞ്ഞിരിക്കുന്ന അപ്പാര്‍ട്ട്‌മെന്റിന്റെ ഭൂരിഭാഗം സ്ഥലവും ഓഫീസ് കാര്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതാണ്.

ബംഗാളി നടി അപ്പാര്‍ട്ട്‌മെന്റിലുണ്ടായിരുന്ന മുഴുവന്‍ സമയത്തും അസോഷ്യേറ്റ് ഡയറക്ടര്‍മാരായ ശങ്കര്‍ രാമകൃഷ്ണന്‍, ഗിരീഷ് ദാമോദരന്‍, നിര്‍മ്മാതാവ് സുബൈര്‍, ഓഫിസ് അസി. ബിജു തുടങ്ങിയവരും ഫ്‌ളാറ്റിലുണ്ടായിരുന്നു എന്നും രഞ്ജിത്ത് പറയുന്നു.

യഥാര്‍ഥത്തില്‍ ശങ്കര്‍ രാമകൃഷ്ണനാണ് സിനിമയെ കുറിച്ച് നടിയുമായി ചര്‍ച്ച നടത്തിയത്. ശങ്കര്‍ രാമകൃഷ്ണനും സ്ഥലത്തുണ്ടായിരുന്നു എന്ന കാര്യത്തെ കുറിച്ച് പരാതിയില്‍ നടി മൗനം പാലിച്ചിരിക്കുന്നത് ഇതിലെ വഞ്ചന വെളിവാക്കുന്നു. അടുത്തിടെയാണ് തന്റെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയത്.

താന്‍ നിരവധി അസുഖങ്ങളാല്‍ ബുദ്ധിമുട്ടുന്ന ആളാണ്. അതിനാല്‍ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യേണ്ട ആവശ്യമില്ല. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണ്. ഗോസിപ്പുകളിലോ വിവാദങ്ങളിലോ മറ്റ് ആരോപണങ്ങളിലോ ഉള്‍പ്പെടാതെ കഴിഞ്ഞ 37 വര്‍ഷമായി സിനിമാരംഗത്തുള്ള ആളാണ് താന്‍ എന്നുമാണ് രഞ്ജിത്ത് ഹര്‍ജിയില്‍ പറയുന്നത്.

Latest Stories

" സഞ്ജുവാണ് ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ തുറുപ്പ് ചീട്ട്, അത് മനസിലാകാത്തത് സിലക്ടർമാർ മാത്രമായിരിക്കും"; സുനിൽ ഗവാസ്കറിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ശബരിമല മകരവിളക്ക് ഇന്ന്, പ്രാര്‍ത്ഥനയോടെ ഭക്തര്‍; തീർത്ഥാടകരെ ശബരിമലയിൽ പ്രവേശിപ്പിക്കുക ഉച്ചവരെ

വിമതരുടെ ഒരു ആവശ്യവും നടന്നില്ല; നിലപാട് കടുപ്പിച്ച് മെത്രാന്‍പക്ഷം; പ്രതിഷേധിച്ച വൈദികര്‍ സ്വന്തം ഇടവകളിലേക്ക് മടങ്ങി; അതിരൂപതയില്‍ പിടിമുറുക്കി മേജര്‍ ആര്‍ച്ച്ബിഷപ്പ്

ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ കേസ്; ബോബി ചെമ്മണ്ണൂർ അധിക്ഷേപം പതിവാക്കിയ ആളെന്ന് സർക്കാർ, ജാമ്യാപേക്ഷ ഇന്ന് കോടതി പരിഗണിക്കും

"സഞ്ജു ചാമ്പ്യൻസ് ട്രോഫിയിൽ വേണം, അതിനൊരു കാരണം ഉണ്ട്"; സഞ്ജയ് മഞ്ജരേക്കറുടെ വാക്കുകൾ ഇങ്ങനെ

മകര സംക്രാന്തിയും തൈപ്പൊങ്കലും: സംസ്ഥാനത്തെ ആറു ജില്ലകള്‍ക്ക് ഇന്ന് അവധി

എൽ ക്ലാസിക്കോ മത്സരത്തിലും മെസിക്ക് സമ്മാനവുമായി ആരാധകർ; സംഭവം ഇങ്ങനെ

പിണറായിക്കെതിരെ മത്സരിക്കാനും തയ്യാറാണ്; ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് പിവി അന്‍വര്‍

മാനേജ്മെന്റിനോടുള്ള കലിപ്പ് തീർത്ത് കാണികളും, ആരാധകരോടുള്ള കടപ്പാട് രേഖപ്പെടുത്തി താരങ്ങളും; കേരള ബ്ലാസ്റ്റേഴ്സിന് തുടർച്ചയായ രണ്ടാം ജയം

അന്‍വറിന്റെ യുഡിഎഫ് പ്രവേശനം അജണ്ടയിലില്ല; ലക്ഷ്യം നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പെന്ന് കെ മുരളീധരന്‍