രാജി സന്നദ്ധത അറിയിച്ച് രഞ്ജിത്ത്; സിദ്ദിഖിന് പിന്നാലെ ചലച്ചിത്ര അക്കാദമി ചെയര്‍മാനും പുറത്തേക്ക്

സിദ്ദിഖിന്റെ രാജിക്ക് പിന്നാലെ, രാജി സന്നദ്ധത അറിയിച്ച് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത്. തിങ്കളാഴ്ച താന്‍ രാജി വയ്ക്കുമെന്ന് രഞ്ജിത്ത് ചലച്ചിത്ര അക്കാദമി അംഗങ്ങളെ അറിയിച്ചിട്ടുണ്ട്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ശ്രീലേഖ മിത്ര രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ചത്.

സിദ്ദിഖ് രാജിവച്ചതിന് പിന്നാലെ രഞ്ജിത്തിന് മേലെ രാജിക്കായുള്ള സമ്മര്‍ദ്ധം വര്‍ദ്ധിച്ചിരിക്കുകയാണ്. അതുകൊണ്ട് ഇന്ന് തന്നെ രഞ്ജിത്ത് രാജി വയ്ക്കാനാണ് സാധ്യത. സംസ്‌കാരിക മന്ത്രിക്ക് തന്നെ രാജിക്കത്ത് നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്നലെ വയനാട്ടില്‍ ആയിരുന്നു രഞ്ജിത്ത് ഉണ്ടായിരുന്നത്.

രഞ്ജിത്തിന്റെ കാറിലെ ‘ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍’ എന്ന ബോര്‍ഡ് ഇന്നലെ രാത്രി തന്നെ മാറ്റിയിരുന്നു. രഞ്ജിത്തിന്റെ രാജിക്കായി ഇന്നലെ തന്നെ പല ഭാഗത്ത് നിന്നും സമ്മര്‍ദ്ദം ഉയര്‍ന്നിരുന്നു. ചലച്ചിത്ര അക്കാദമിയുടെ ഉള്ളില്‍ നിന്നുള്ളവര്‍ തന്നെ രഞ്ജിത്തിനെതിരെ പ്രതികരിച്ചിരുന്നു.

അതേസമയം, സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചുവരുത്തി തന്നോട് രഞ്ജിത്ത് മോശമായി പെരുമാറി എന്നായിരുന്നു കഴിഞ്ഞ ദിവസം നടി വെളിപ്പെടുത്തിയത്. ‘പാലേരിമാണിക്യം’ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചു വരുത്തിയ ശേഷം രഞ്ജിത് വളകളില്‍ തൊടുന്ന ഭാവത്തില്‍ കൈയില്‍ സ്പര്‍ശിച്ചതായും മുടിയില്‍ തലോടിയതായും നടി ആരോപിച്ചിരുന്നു.

കഴുത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചതോടെ മുറിയില്‍ നിന്നിറങ്ങി. ഇതേ തുടര്‍ന്ന് സിനിമയില്‍ അഭിനയിക്കാതെ പിറ്റേന്ന് തന്നെ മടങ്ങി. ലൈംഗികമായി ഉപദ്രവിച്ചിട്ടില്ല. എന്നാല്‍ അതിലേക്കുള്ള സൂചനകള്‍ നല്‍കുന്നതായിരുന്നു രഞ്ജിത്തിന്റെ പെരുമാറ്റമെന്നായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

Latest Stories

ആ വ്യക്തി പിന്നാലെ നടന്ന് അപമാനിക്കുന്നു, സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയില്‍ മാധ്യമങ്ങളില്‍ എന്റെ പേര് പറയുകയാണ്; തുറന്നടിച്ച് ഹണി റോസ്

എറണാകുളം ചെമ്പുമുക്കിൽ വൻ തീപ്പിടുത്തം

66കാരി മഡോണയ്ക്ക് 28കാരന്‍ വരന്‍; വിവാഹനിശ്ചയം കഴിഞ്ഞു? വജ്ര മോതിരം ഉയര്‍ത്തികാട്ടി പോപ് താരം

രോഹിതും കോഹ്‌ലിയും വിരമിക്കാൻ ഒരുങ്ങുന്നോ ? തോൽവിക്ക് പിന്നാലെ വമ്പൻ വെളിപ്പെടുത്തലുമായി ഗൗതം ഗംഭീർ; ഒപ്പം നൽകിയത് അപായ സൂചനയും

അവിവാഹിതരായ ദമ്പതികൾക്ക് ഇനി പ്രവേശനമില്ല, OYO ചെക്ക്-ഇൻ നിയമങ്ങൾ മാറ്റുന്നു

എറണാകുളത്ത് മെഡിക്കൽ വിദ്യാർത്ഥിനി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു

ദീപികയെ എന്റെ നാലാം ഭാര്യ ആക്കുമായിരുന്നു, പക്ഷെ...; സഞ്ജയ് ദത്തിന്റെ വാക്കുകള്‍ വീണ്ടും വൈറല്‍

BGT 2025: കുലമിതു മുടിയാനൊരുവൻ കുടിലതയാർന്നൊരസുരൻ, പീക്കിൽ നിന്ന് ഇന്ത്യയെ നാശത്തിലേക്ക് തള്ളിവിട്ട ഗംഭീറിന്റെ 5 മാസങ്ങൾ; ഈ കണക്കുകൾ ലജ്ജിപ്പിക്കുന്നത്

BGT 2025: മത്സരത്തിനിടയിൽ വിരാട് കോഹ്‌ലിയുടെ പ്രവർത്തി കണ്ട ഓസ്ട്രേലിയ്ക്ക് ഷോക്ക്; വീഡിയോ വൈറൽ

ഡൽഹിയിൽ കെജ്‌രിവാൾ നിർമ്മിച്ചത് അടിസ്ഥാന സൗകര്യങ്ങളല്ല, 'ശീഷ് മഹൽ': അമിത് ഷാ