ഡിസ്‌കവറി ചാനലിലെ അവതാരകൻ ബിയർ ഗ്രിൽസിനൊപ്പം കാട്ടിലിറങ്ങി സൂപ്പർതാരം രൺവീർ സിങ്. ‘രൺവീർ വേഴ്സസ് വൈൽഡ് വിത്ത് ബിയർ ഗ്രിൽസ്’ എന്ന പരിപാടിക്കാണ് ഇരുവരും കാട് സന്ദർശനത്തിനെത്തിരിക്കുന്നത്. പരിപാടിയുടെ ആദ്യ ടീസർ റിലീസ് ചെയ്തു. വളരെ വ്യത്യസ്തമായ വേഷത്തിലാണ് രൺവീർ പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്
സീരിസ് ആയെത്തുന്ന പരിപാടി നെറ്റ്ഫ്ലിക്സിലൂടെയാണ് സ്ട്രീം ചെയ്യുക. ജൂലൈ എട്ടിന് ആദ്യ എപ്പിസോഡ് റിലീസ് ചെയ്യും. കരടി മുന്നിൽ വരുമ്പോൾ ശ്വാസമടക്കിപ്പിടിച്ച് അനങ്ങാതെ കിടക്കുന്ന രൺവീറിനെ വിഡിയോയിൽ കാണാം.
സെർബിയയിലെ ഉൾവനങ്ങളിലായിരുന്നു ചിത്രീകരണം. ഡിസ്‌കവറി ചാനലിലെ ‘മാൻ വേഴ്സസ് വൈൽഡ്’ എന്ന പരുപാടിയിലെ അവതാരകനാണ് ബിയർ ഗ്രിൽസ്. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിലടക്കം വെെറലായി മാറിയിരുന്നു.
ഇന്ത്യയിലെ ആദ്യത്തെ ഇന്ററാക്ടീവ് അഡ്വഞ്ചർ റിയാലിറ്റി ഷോയാണ്
‘രൺവീർ വേഴ്സസ് വൈൽഡ് വിത്ത് ബിയർ ഗ്രിൽസ്’. ബനിജയ് ഏഷ്യയാണ് പരിപാടിയുടെ നിർമ്മാണം