രണ്‍വീറിന്റെ നഗ്നത പ്രൈം ടൈം ചര്‍ച്ചകളുടെ വിഷയമാവുന്നു. രാജ്യത്ത് വേറെയും പ്രശ്നങ്ങളില്ലേ?': വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ സ്വാതി മാലിവാള്‍

രണ്‍വീര്‍ സിംഗിന്റെ നഗ്‌ന ഫോട്ടോഷൂട്ട് വിവാദങ്ങളില്‍ പ്രതികരിച്ച് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാലിവാള്‍ രംഗത്ത്. സമൂഹത്തില്‍ സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിക്കുന്നതില്‍ ആരും എതിര്‍ക്കുന്നില്ലെന്നും ഒരു നടന്‍ നഗ്‌നനായി പോസ് ചെയ്തപ്പോള്‍ പ്രൈം ടൈം ചര്‍ച്ചാ വിഷയമായെന്നും സാതി മാലിവാള്‍ പറഞ്ഞു.

രാജ്യത്ത് ചര്‍ച്ച ചെയ്യപ്പെടാന്‍ മറ്റ് വിഷയങ്ങള്‍ ഇല്ലേയെന്നും സ്വാതി മാലിവാള്‍ തന്റെ ട്വിറ്റര്‍ പോസ്റ്റിലൂടെ ചോദിച്ചു. ദിവസേന സമൂഹത്തില്‍ സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ പ്രചരിക്കുന്നുണ്ട്. ആരും എതിര്‍ക്കുന്നില്ല. ഒരു നടന്‍ അദ്ദേഹത്തിന് മാത്രം അറിയാവുന്ന കാരണങ്ങളാല്‍, നഗ്‌നനായി പോസ് ചെയ്തു.

അതിപ്പോള്‍ പ്രൈം ടൈം ചര്‍ച്ചകളുടെ വിഷയമാവുന്നു. ഈ രാജ്യത്ത് വേറെയും പ്രശ്നങ്ങളില്ലേ?’ സ്വാതി മാലിവാള്‍ ട്വിറ്ററില്‍ ബോളിവുഡ് താരം രണ്‍വീര്‍ സിംഗ് അടുത്തിടെയാണ് തന്റെ നഗ്‌ന ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.

ചിത്രങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ വലിയ വിവാദങ്ങളാണ് ഉയര്‍ന്നത്. താരത്തെ പിന്തുണച്ചും വിമര്‍ശിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിരുന്നു.

Latest Stories

പി ശശിയ്‌ക്കെതിരെ പാര്‍ട്ടിയ്ക്ക് പരാതി നല്‍കി പിവി അന്‍വര്‍; പരാതി പ്രത്യേക ദൂതന്‍ വഴി പാര്‍ട്ടി സെക്രട്ടറിയ്ക്ക്

ശത്രുക്കളുടെ തലച്ചോറിലിരുന്ന് പ്രവര്‍ത്തിക്കുന്ന ചാര സംഘടന; പേജര്‍ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ മൊസാദോ?

പുഷ്പ്പയിൽ ഫയർ ബ്രാൻഡ് ആകാൻ ഡേവിഡ് വാർണർ; സൂചന നൽകി സിനിമ പ്രവർത്തകർ

ഗോവയില്‍ നിന്ന് ഡ്രഡ്ജറെത്തി; ഷിരൂരില്‍ അര്‍ജ്ജുനായുള്ള പരിശോധന നാളെ ആരംഭിക്കും

തകർത്തടിച്ച് സഞ്ജു സാംസൺ; ദുലീപ് ട്രോഫിയിൽ വേറെ ലെവൽ പ്രകടനം; ടീമിലേക്കുള്ള രാജകീയ വരവിന് തയ്യാർ

കൊല്‍ക്കത്തയിലെ യുവ ഡോക്ടറുടെ കൊലപാതകം; സന്ദീപ് ഘോഷ് ഇനി ഡോക്ടര്‍ അല്ല; രജിസ്ട്രേഷന്‍ റദ്ദാക്കി പശ്ചിമ ബംഗാള്‍ മെഡിക്കല്‍ കൗണ്‍സില്‍

ഏര്‍ണസ്റ്റ് ആന്റ് യംഗ് കമ്പനി അധികൃതര്‍ അന്നയുടെ വീട്ടിലെത്തി; പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് വാക്കുനല്‍കിയതായി മാതാപിതാക്കള്‍

'നിങ്ങൾ ഒരിക്കലും ഒറ്റക്ക് നടക്കില്ല'; ചാമ്പ്യൻസ് ലീഗ് രാത്രിയിൽ ഫലസ്തീൻ ഐക്യദാർഢ്യ സന്ദേശമുയർത്തി സെൽറ്റിക്ക് ക്ലബ്ബ് ആരാധകർ

എന്റെ ഇന്നത്തെ ഇന്നിങ്സിന് പിന്നിലെ പ്രചോദനം ആ ഇന്ത്യൻ താരം, അവൻ കാരണമാണ് ഞാൻ ശൈലി മാറ്റിയത്: രവിചന്ദ്രൻ അശ്വിൻ

ഒരുകാലത്ത് ധോണി എല്ലാ ഫോര്മാറ്റിലും ഓപ്പണറായി കിടുക്കും എന്ന് പറഞ്ഞവൻ, ഇന്ന് അവൻ ലോക തോൽവി; വമ്പൻ വെളിപ്പെടുത്തലുമായി ദിനേഷ് കാർത്തിക്ക്