ബലാത്സംഗ കേസ്; വിജയ് ബാബുവിന് എതിരെ 'അമ്മ'യുടെ നടപടി നാളെ, ശിപാര്‍ശ നല്‍കിയെന്ന് ശ്വേതാ മേനോന്‍

നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗ കേസില്‍ താരസംഘടനയായ അമ്മയുടെ നടപടി നാളെ ഉണ്ടായേക്കും. ഇത് സംബന്ധിച്ചുള്ള ശിപാര്‍ശ എക്‌സിക്യുട്ടീവിന് കൈമാറിയതായി ഐസിസി അധ്യക്ഷ ശ്വേത മേനോന്‍ പറഞ്ഞു. ‘അമ്മ’യുടെ അവെയ്്ലബിള്‍ എക്സിക്യൂട്ടീവ് യോഗം നാളെ ചേരും.

കേസില്‍ താരസംഘടന നിയമോപദേശം തേടിയിരിക്കുകയാണ്. സംഭവത്തില്‍ വിജയ് ബാബുവിന്റെ വിശദീകരണവും ആവശ്യപ്പെട്ടിട്ടുണ്ട്. നിയമോപദേശവും റിപ്പോര്‍ട്ടും ലഭിച്ചതിന് ശേഷം തുടര്‍നടപടികള്‍ തീരുമാനിക്കുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.

അതേ സമയം കേസില്‍ വിജയ് ബാബുവിനെ അറസ്റ്റു ചെയ്യാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണര്‍ സിഎച്ച് നാഗരാജു പറഞ്ഞു. നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ട് നടന് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ വിദേശത്ത് പോകേണ്ടി വന്നാല്‍ പോകുമെന്നും അദ്ദേഹം പറഞ്ഞു. നടന് എതിരായ പുതിയ ലൈംഗികാതിക്രമ ആരോപണത്തില്‍ പരാതി ലഭിച്ചിട്ടില്ല. പരാതി കിട്ടിയാല്‍ കേസെടുക്കുമെന്നും കമ്മീഷ്ണര്‍ കൂട്ടിച്ചേര്‍ത്തു.

Latest Stories

സിനിമാ മാഫിയയുടെ ശക്തി: തന്നെ പുറത്താക്കിയ പ്രൊഡ്യൂസഴ്സ് അസോസിയേഷനെതിരെ സാന്ദ്ര തോമസിന്റെ വെളിപ്പെടുത്തലുകൾ

കേരളത്തെ ശ്രീലങ്കയാക്കാന്‍ ശ്രമം; കെ റെയില്‍ നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് വിഡി സതീശന്‍

എടിപി ഫൈനലിൽ നിന്ന് പിന്മാറി ജോക്കോവിച്ച്

തലയെടുപ്പും വണങ്ങലും വേണ്ട, സ്വകാര്യ ആവശ്യങ്ങള്‍ക്ക് ആനകളെ ഉപയോഗിക്കരുത്; ആനപ്രേമികള്‍ക്ക് തിരിച്ചടിയായി അമിക്കസ് ക്യൂറി റിപ്പോര്‍ട്ട്

ഓണം സ്വര്‍ണ്ണോത്സവം 2024: ബംബര്‍ പ്രൈസ് 100 പവന്‍ കൂപ്പണ്‍ നമ്പര്‍ 2045118; സ്വര്‍ണം വാങ്ങിയ ജ്വല്ലറിയിലെത്തി 15 ദിവസത്തിനുള്ളില്‍ സമ്മാനം നേടാം

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!