വിവേക് ഗോപന് വോട്ട് തേടി നടി രശ്മി സോമന്‍; 'അപ്പച്ചി'ക്ക് നന്ദി എന്ന് താരം, വീഡിയോ

നിയമസഭ തിരഞ്ഞെടുപ്പില്‍ ചവറ നിയോജക മണ്ഡലത്തില്‍ നിന്നും മത്സരിക്കുന്ന നടന്‍ വിവേക് ഗോപന് വേണ്ടി വോട്ട് ചോദിച്ച് നടി രശ്മി സോമന്‍. താരത്തിന്റെ റോഡ് ഷോയിലാണ് സീരിയല്‍- സിനിമാ താരം രശ്മി സോമന്‍ വിവേകിന് വേണ്ടി വോട്ട് ചോദിച്ചെത്തിയത്. “”താങ്ക്യൂ അപ്പച്ചി”” എന്ന ക്യാപ്ഷനോടെയാണ് രശ്മി സംസാരിക്കുന്നതിന്റെ വീഡിയോ ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

വിവേകിന്റെ പോസ്റ്റ് കണ്ടതോടെ യഥാര്‍ത്ഥത്തില്‍ രശ്മി വിവേകിന്റെ അപ്പച്ചിയാണോ എന്ന സംശയത്തിലായി ആരാധകര്‍. എന്നാല്‍ ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സീരിയലില്‍ ആണ് രശ്മി വിവേകിന്റെ അപ്പച്ചിയായി എത്തുന്നത്.

അതേസമയം, അഭിനയവും രാഷ്ട്രീയ പ്രവര്‍ത്തനവും ഒരുമിച്ചു കൊണ്ടു പോകാനാണ് തീരുമാനമെന്നാണ് വിവേക് ഗോപന്‍ വ്യക്തമാക്കിയത്. ജയിച്ചാലും തോറ്റാലും രാഷ്ട്രീയ പ്രവര്‍ത്തകന്‍ ആയി തന്നെ തുടരും, അഭിനയവും കൂടെ കൊണ്ടുപോകും. ഷൂട്ടിംഗ് ദിവസങ്ങള്‍ ക്രമീകരിച്ചിട്ടുണ്ട്. ലൊക്കേഷനില്‍ നിന്നാണ് മണ്ഡലത്തിലേക്ക് എത്തിയത്.

വിജയിക്കും എന്ന് തന്നെയാണ് പ്രതീക്ഷ. ജനങ്ങള്‍ക്ക് നല്ലത് ചെയ്യുക എന്നത് മാത്രമാണ് ലക്ഷ്യം. ശരിയായ വികസനം എന്താണെന്ന് ചവറയിലെ ജനങ്ങള്‍ക്ക് കാണിച്ചു കൊടുക്കാനുള്ള അവസരമാണിത് എന്നാണ് വിവേക് ഗോപന്‍ മനോരമ ഓണ്‍ലൈനോട് പറയുന്നത്. സിനിമ-സീരിയല്‍ രംഗത്ത് സജീവമായ വിവേക് ഗോപന്‍ പരസ്പരം എന്ന സീരിയയിലൂടെയാണ് ശ്രദ്ധേയനായത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു