തെലുങ്ക് സൂപ്പര്‍സ്റ്റാര്‍ അല്ലു അര്‍ജുന്റെ നായികയാകാന്‍ നടി രശ്മിക മന്ദാന. പ്രശസ്ത സംവിധായകന് സുകുമാര്‍ ഒരുക്കുന്ന ചിത്രത്തിലാണ് അല്ലുവിനൊപ്പം രശ്മിക എത്തുന്നത്. ബുധനാഴ്ചയാണ് ഹൈദരാബാദില്‍ ചിത്രത്തിന്റെ പൂജ നടന്നത്.
“എഎ20” എന്ന് പേരിട്ട ചിത്രത്തിന്റെ പൂജയുടെ ചിത്രങ്ങള്‍ അല്ലു അര്ജുന് ട്വിറ്ററിലൂടെ പങ്കുവച്ചു. ഷൂട്ടിന്റെ തിരക്ക് കാരണം പൂജക്ക് എത്താന്‍ സാധിച്ചില്ലെന്ന് അറിയിച്ച് രശ്മികയും ചിത്രങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
മൈത്രി മൂവീസും മുട്ടംസെട്ടി മീഡിയയും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. ദേവി ശ്രീ
പ്രസാദ് ആണ് ഗാനങ്ങള്‍ ഒരുക്കുന്നത്. കള്ളക്കടത്തുകാരുടെ കഥ പറയുന്ന ചിത്രത്തില്‍ നടന് വിജയ് സേതുപതിയാണ് വില്ലനായെത്തുന്നത്.