രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ: കേസിൽ ട്വിസ്റ്റ്; 4 പേർ പിടിയിൽ

ബോളിവുഡ് താരം രശ്മിക മന്ദാനയുടെ ഡീപ്ഫേക്ക് വീഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് 4 പേരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്. ഇവരാണ് വീഡിയോ അപ്‌ലോഡ് ചെയ്തത് എന്നാണ് പൊലീസ് സ്ഥിരീകരണം. ഇതിന് മുന്നെ പതിനേഴുകാരനായ ബീഹാർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അപ്‌ലോഡ് ചെയ്ത 4 പേരെ പിടിച്ചതോടുകൂടി  ഇപ്പോഴിതാ കേസിൽ അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് സംഭവിച്ചിരിക്കുകയാണ്.

ഐപിസി 465 വ്യാജ രേഖയുണ്ടാക്കൽ, 469 പ്രശസ്‌തിക്ക് കോട്ടം വരുത്താൻ വേണ്ടി വ്യാജ രേഖയുണ്ടാക്കൽ തുടങ്ങി ഐടി നിയമത്തിലെ സെക്ഷൻ 66, 66 ഇ, എന്നീ വകുപ്പുകൾ ചുമത്തിയാണ് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. രശ്മികയുടെ ഡീപ് ഫേക്ക് വീഡിയോ വലിയ രീതിയിൽ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ കാജോൾ, ഐശ്വര്യ റായ് എന്നിവരും ഡീപ് ഫേക്കിന് ഇരയായിരുന്നു.

സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും ബ്രിട്ടീഷ് യുവതിയുമായ സാറ പട്ടേൽ എന്ന യുവതിയുടേതാണ് യഥാർത്ഥ വീഡിയോ. എ. ഐ ഡീപ് ഫീക്കിലൂടെയാണ് സാറ പട്ടേലിന്റെ വീഡിയോ രശ്മികയുടേതാക്കി മാറ്റിയിരിക്കുന്നത്.

പ്രസ്തുത വിഷയത്തിൽ സാറ പട്ടേൽ വിശദീകരണവുമായി എത്തിയിരുന്നു. ” എല്ലാവരുടേയും ശ്രദ്ധയ്ക്ക്. എന്റെ ശരീരവും പ്രമുഖ ബോളിവുഡ് താരത്തിന്റെ മുഖവും ചേർത്ത് ചിലർ ഒരു ഡീപ് ഫെയ്ക് വിഡിയോ നിർമിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തിൽ എനിക്ക് യാതൊരു പങ്കുമില്ല. മാത്രമല്ല, ഇതിൽ ഞാൻ വളരെയധികം അസ്വസ്ഥയുമാണ്. ഇന്റർനെറ്റിൽ നിങ്ങൾ കാണുന്നതിന്റെ പിന്നിലെ വസ്തുത ഉറപ്പാക്കുക. ഇന്റർനെറ്റിലെ എല്ലാം യഥാർഥമല്ല. സംഭവിച്ചതിൽ വളരെയധികം അസ്വസ്ഥയാണ്.’’ എന്നാണ് സാറ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്

Latest Stories

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര