പുഴുവിന് ശേഷം 'പാതിരാത്രി'യുമായി രത്തീന; നവ്യ നായരും സൗബിനും പ്രധാന വേഷത്തിൽ; ഫസ്റ്റ് ലുക്ക് പുറത്ത്

ഏറെ ചർച്ചചെയ്യപ്പെട്ട മമ്മൂട്ടി ചിത്രം ‘പുഴു’വിന് ശേഷം രത്തീന സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമായ ‘പാതിരാത്രി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നത്.

May be an image of car and text

ആൻ അഗസ്റ്റിൻ, സണ്ണി വെയ്ൻ, ശബരീഷ് വർമ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഇലവീഴാപൂഞ്ചിറയുടെ സഹ തിരക്കഥാകൃത്ത് ഷാജി മാറാട് ആണ് ചിത്രത്തിന് വേണ്ടി തിരക്കഥയെഴുതുന്നത്.

കുറ്റാന്വേഷണം പ്രമേയമാവുന്ന ചിത്രത്തിൽ രണ്ട് പൊലീസ് ഉദ്യോഗസ്ഥരുടെ ഔദ്യോഗിക ജീവിതത്തിലെ ഒറ്റരാത്രിയിലെ കഥയാണ് രത്തീന പുതിയ ചിത്രത്തിലൂടെ പറയാൻ പോവുന്നതെന്നാണ് ടൈറ്റിൽ പോസ്റ്ററുകളിൽ നിന്നുള്ള സൂചനകൾ.

Read more

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ. വി അബ്ദുൽ നാസറാണ് ചിത്രം നിർമ്മിക്കുന്നത്. ജേക്സ് ബിജോയ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് ഷെഹ്നാദ് ജലാലാണ്.