1978 ൽ പത്മരാജന്റെ തിരക്കഥയിൽ ഭരതൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ചിത്രമാണ് ‘രതിനിർവേദം’. ജയഭാരതിയും കൃഷ്ണചന്ദ്രനുമാണ് അന്ന് സിനിമയിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 33 വർഷങ്ങൾക്ക് ശേഷം മലയാളത്തിൽ നിന്നും സിനിമയ്ക്ക് മറ്റൊരു പതിപ്പുകൂടി പുറത്തുവന്നു. ടി. കെ രാജീവ്കുമാർ സംവിധാനം ചെയ്ത ചിത്രത്തിൽ രതി ചേച്ചിയായി ശ്വേത മേനോനും, പപ്പുവായി ശ്രീജിത്ത് വിജയിയുമാണ് പ്രധാനവേഷത്തിലെത്തിയറത്.
പത്മരാജന്റെ രതിനിർവേദം എന്ന പേരിലുള്ള നോവൽ ആസ്പദമാക്കി തന്നെയാണ് സിനിമയും നിർമ്മിച്ചിരിക്കുന്നത്. ഇറങ്ങിയ സമയത്ത് തന്നെ നിരവധി പ്രേക്ഷക- നിരൂപക പ്രശംസകൾ ചിത്രം പിടിച്ചുപറ്റിയിരുന്നു. മലയാളികളുടെ സദാചാരബോധത്തെ ചോദ്യം ചെയ്യുന്ന ഉജ്ജ്വല കലാസൃഷ്ടി തന്നെയാണ് പത്മരാജന്റെ രതിനിർവേദം.
ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം രതിനിർവേദം വീണ്ടും തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ കന്നഡ വേർഷനാണ് റീ റിലീസ് ചെയ്തിരിക്കുന്നത്. ഒക്ടോബർ 13 നാണ് കന്നഡ വേർഷ ൻ റീ റിലീസ് ചെയ്യുന്നതെന്നാണ് നേരത്തെ ശ്വേത മേനോൻ അറിയിച്ചത്. നൂറോളം തീയേറ്ററുകളിലാണ് ചിത്രം വീണ്ടുമെത്തുന്നത്. ഇൻസ്റ്റഗ്രാമിലൂടെയാണ് ശ്വേത മേനോൻ ഇക്കാര്യം അറിയിച്ചത്.
View this post on Instagram
Read more
കെപിഎസി ലളിത, ഗിന്നസ് പക്രു, ശോഭ മോഹൻ തുടങ്ങി നിരവധി താരങ്ങളായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങൾ. കന്നഡ റിലീസ് കഴിഞ്ഞു, ഇനി എന്നാണ് മലയാളത്തിൽ ഒരു റീ റിലീസ് എന്നാണ് സിനിമയുടെ ആരാധകർ സോഷ്യൽ മീഡിയയിൽ ചോദിക്കുന്നത്.