പൃഥ്വിരാജിന്റെ 'കാളിയനി'ലേയ്ക്ക്..... കെജിഎഫിലെ പ്രമുഖ താരം

പൃഥ്വിരാജിന്റെ ബി​ഗ് ബജറ്റ് ചിത്രത്തിന് സം​ഗീതമൊരുക്കാൻ പ്രമുഖ സംഗീത സംവിധായകൻ. പൃഥ്വിരാജിനെ നായകനാക്കി എസ് മഹേഷ് ഒരുക്കുന്ന ബി​ഗ് ബജറ്റ് ചിത്രമാണ് കാളിയൻ. ചിത്രത്തിന് വേണ്ടി സം​ഗീതമൊരുക്കുന്നത് ‘കെജിഎഫ്’ സം​ഗീത സംവിധായനായ രവി ബസ്രുറാണ്. ‘കെജിഎഫ്’ രണ്ട് ഭാഗത്തിനും സംഗീതമൊരുക്കിയത് രവി ബസ്രൂറാണ്.  രവി ബസ്രൂറിനെ കാളിയനിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് പൃഥ്വിരാജാണ് ഫോട്ടോ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

വേണാടിന്റെ ചരിത്ര നായകനായിരുന്ന കുഞ്ചിറക്കോട്ട് ‘കാളിയനാ’യി എത്തുന്ന ചിത്രമാണ് ഇത്. നവാഗതനായ എസ് മഹേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ബി ടി അനില്‍ കുമാര്‍ ആണ്. കേരളത്തിലെ തെക്കൻ നാടോടിക്കഥകളെ ആസ്പദമാക്കിയുള്ള ആദ്യ ചിത്രമാണിത്.

വേണാട് രാജ്യത്തിന്റെ പടനായകൻ ഇരവിക്കുട്ടി പിള്ളയുടെ വിശ്വസ്തനും പോരാളിയുമായ ധീരന്റെ വേഷമാണ് ചിത്രത്തിൽ പൃഥ്വിരാജ് ചെയ്യുന്നത്. 1700കളിലെ വേണാട്ടിൽ നിന്നുള്ള ഉഗ്ര യോദ്ധാക്കളുടെ കഥയാണ് ‘കാളിയൻ’ പറയുന്നത്. “കാളിയൻ ഒരു ഇതിഹാസ ത്രില്ലറായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

ഇരവിക്കുട്ടി പിള്ളയുടെ വീരഗാഥകൾ തെക്കൻ പാട്ടുകളിൽ വാഴ്ത്തപ്പെട്ടിട്ടുണ്ട്. പതിനേഴാം നൂറ്റാണ്ടിലെ വേണാട് സാമ്രാജ്യത്തിന്റെ പശ്ചാത്തലത്തിലുള്ള കഥകളിലൊന്നാണിതെന്നും,” സംവിധായകൻ മഹേഷ് മുൻപ് ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

Latest Stories

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി