'ഒരുമാതിരി സീരിയല്‍ ലെവലില്‍ അവള്‍ വീട്ടുജോലികള്‍ ചെയ്യുന്നു.. പൈസയ്ക്ക് വേണ്ടി അടിച്ചു പിരിയും'; വിവാഹവാര്‍ഷിക ദിനത്തില്‍ രവീന്ദര്‍

വിവാഹത്തോടെ െേറ സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരയായ ദമ്പതികളാണ് നിര്‍മ്മാതാവ് രവീന്ദര്‍ ചന്ദ്രശേഖരനും നടി മഹാലക്ഷ്മിയും. രവീന്ദറിനെതിരെ കടുത്ത രീതിയിലുള്ള ബോഡി ഷെയ്മിംഗും നടന്നിരുന്നു. രവീന്ദറും മഹാലക്ഷ്മിയും പെട്ടെന്ന് തന്നെ വേര്‍പിരിയുമെന്നും ഇരുവരും വേര്‍പിരിഞ്ഞു എന്നുമുള്ള വാര്‍ത്തകള്‍ വരെ പ്രചരിച്ചിരുന്നു.

ഒന്നാം വിവാഹവാര്‍ഷിക ദിനത്തില്‍ വിമര്‍ശര്‍ക്ക് രസകരമായ മറുപടിയുമായി എത്തുകയാണ് രവീന്ദര്‍. ജീവിതത്തില്‍ നേരിട്ട പരിഹാസം മുതല്‍ വേര്‍പിരിഞ്ഞു എന്ന് പറഞ്ഞു പരത്തിയ കിംവദന്തികള്‍ വരെ കോര്‍ത്തിണക്കിയ നീണ്ട കുറിപ്പാണ് രവീന്ദര്‍ വിവാഹവാര്‍ഷികത്തില്‍ എഴുതിയത്.

രവീന്ദറിന്റെ കുറിപ്പ്:

എങ്ങനെ തുടങ്ങണം, എങ്ങനെ പറയണം എന്നറിയില്ല. ഒരു വര്‍ഷം എത്ര വേഗമാണ് മുന്നോട്ടു പോയത്. കഴിഞ്ഞ വര്‍ഷം തമിഴകത്ത് ഏറ്റവും ചര്‍ച്ചയായ ഒന്നാണ് നമ്മുടെ വിവാഹം. പോകുന്ന സ്ഥലങ്ങളിലെല്ലാം എക്‌സ്‌പോ ഷോയിലെ ഒരു പീസ് പോലെയാണ് എല്ലാവരും എന്നെ നോക്കിയിരുന്നത്.

‘ഇതെങ്ങനെ സംഭവിച്ചു, ഉറപ്പായും പൈസയ്ക്ക് വേണ്ടി തന്നെ, മൂന്ന് മാസം മുന്നോട്ടു പോകുമോ?, എത്ര നാളെന്ന് നോക്കാം, ഉടന്‍ തന്നെ അടിച്ചു പിരിഞ്ഞ് രണ്ടും വീഡിയോ അഭിമുഖം കൊടുക്കും’…മതി…ഇതില്‍ കൂടുതല്‍ താങ്ങാനാകില്ല. ഇതൊക്കെയാണ് എല്ലാവരും ആഗ്രഹിച്ചത്. എനിക്കും ഇടയ്ക്ക് തോന്നിയിരുന്നു ഇവള്‍ക്ക് എന്ത് മനോഭാവമാണെന്ന്.

കോലം വരയ്ക്കുന്നു, വീട്ടിലെ ജോലികളും ഒക്കെ ചെയ്യുന്നു. ഒരു സീരിയല്‍ ലെവല്‍. അതി രാവിലെ എഴുന്നേറ്റ് കുളിച്ച് കോലം വരച്ച് നല്ല കോഫിയും തരുന്നു. മൂന്ന് മാസം കഴിയുമ്പോള്‍ സ്വിഗ്ഗി ആയിരിക്കും ശരണമെന്ന് ഞാന്‍ മനസില്‍ വിചാരിച്ചു. എന്നാല്‍ ഇത് ടിവിയില്‍ കാണുന്നത് പോലുള്ള രംഗങ്ങളേ ആയിരുന്നില്ല. ഇത് കടുത്ത സ്‌നേഹം തന്നെ. സ്‌നേഹം കൂടുമ്പോള്‍ ഭക്ഷണം ഉണ്ടാക്കും.

അപ്പോഴാണ് എന്റെ ഇന്‍ഷുറന്‍സ് പോളിസിയെ കുറിച്ച് ഓര്‍മ വരുന്നത്. ഇങ്ങനെയൊക്കെ ആണെങ്കിലും ഇവള്‍ എന്നോട് കാണിക്കുന്ന സ്‌നേഹത്തിന് ഞാന്‍ അര്‍ഹനാണോ എന്നുപോലും അറിയില്ല. എന്റെ ഭാഗ്യമാണ് മഹാലക്ഷ്മി.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു