നിലത്ത് നിര്‍ത്താതെയുള്ള തീ പാറുന്ന അടികള്‍ തുണച്ചു; രജനിയുടെയും ഷാരൂഖിന്റെയും ചിത്രങ്ങളോട് മല്ലടിച്ച് ആര്‍ഡിഎക്‌സ്; ബോക്‌സ് ഓഫീസില്‍ റിക്കാര്‍ഡ് കളക്ഷന്‍; പിടഞ്ഞ് വീണ് കൊത്തയും ബോസും

ഓണത്തിന് കേരള ബോക്‌സ് ഓഫീസിലേക്ക് എത്തിയ വമ്പന്‍ ചിത്രങ്ങളോട് പിടിച്ചു നിന്ന് ആര്‍ഡിഎക്‌സ്. രജനീകാന്തിന്റെയും ഷാരൂഖ് ഖാന്റെയും ചിത്രങ്ങളോട് മല്ലടിച്ചാണ് ബോക്‌സ് ഓഫീസില്‍ ആര്‍ഡിഎക്‌സിന്റെ കുതിപ്പ്.

യുവ താരങ്ങളായ ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രം വലിയ പ്രചരണങ്ങള്‍ ഇല്ലാതെയാണ് തിയറ്ററുകളിലേക്ക് എത്തിയത്. കൂടെ ഓണം റിലീസായി എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയ്ക്കും നിവിന്‍ പോളി ചിത്ര രാമചന്ദ്ര ബോസിലും കിട്ടയ അത്ര സ്‌ക്രീനുകള്‍ പോലും ആര്‍ഡിഎക്‌സിന് ലഭിച്ചിരുന്നില്ല. എന്നാല്‍, ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഈ രണ്ടു ചിത്രങ്ങളെയും പിന്നിലാക്കിയാണ് ആര്‍ഡിഎക്‌സ് കുതിപ്പ് നടത്തിയത്.

ആര്‍ഡിഎക്‌സിന് എതിരാളികളായി ബോക്‌സ് ഓഫീസില്‍ കോടികള്‍ മുതല്‍ മുടക്കി നിര്‍മിച്ച രജനികാന്തിന്റെ ജയിലറും പിന്നാലെ ഷാരൂഖ് ഖാന്റെ ജവാനും വന്നെങ്കിലും ആര്‍ഡിഎക്‌സിന്റെ പ്രയാണം തടയാന്‍ സാധിച്ചില്ല. ഓഗസ്റ്റ് 25ന് തിയേറ്ററുകളിലെത്തിയ ചിത്രം 22 ദിവസം കൊണ്ട് 80 കോടിയാണ് വേള്‍ഡ് വൈഡ് ഗ്രോസ് കളക്ഷന്‍ നേടിയത്. ഓണക്കാലത്ത് മലയാളി സിനിമ പ്രേക്ഷകരെ തിയേറ്ററുകളിലെത്തിക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചതും ആര്‍ഡിഎക്‌സാണ്.

കൊച്ചിയുടെ പശ്ചാത്തലത്തില്‍ ഒരു പള്ളിപ്പെരുന്നാളിന് ഉണ്ടാവുന്ന പ്രശ്‌നങ്ങളും അതേ തുടര്‍ന്നുള്ള സംഭവവികാസങ്ങളുമാണ് ആര്‍ഡിഎക്‌സ് സിനിമയുടെ പ്രമേയം. റോബര്‍ട്ട്, ഡോണി, സേവ്യര്‍ എന്നീ നായകന്മാരുടെ പേരുകളുടെ ചുരുക്കരൂപമാണ് ആര്‍.ഡി.എക്‌സ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവരുടേതാണ് തിരക്കഥ. റോബര്‍ട്ട് ആയി ഷെയ്ന്‍ നിഗം എത്തുമ്പോള്‍ ഡോണിയായി ആന്റണി വര്‍ഗീസും സേവ്യര്‍ ആയി നീരജ് മാധവും എത്തുന്നു.

കെജിഎഫ്, ബീസ്റ്റ്, വിക്രം എന്നീ ചിത്രങ്ങള്‍ക്ക് സംഘട്ടനം ഒരുക്കിയ അന്‍പറിവ് ആണ് ആര്‍ഡിഎക്‌സിലെ തീ പാറുന്ന അടി രംഗങ്ങള്‍ ഒരുക്കിയത്. മഹിമ നമ്പ്യാര്‍, ഐമ റോസ്മി, മാലാ പാര്‍വതി, ലാല്‍, ബാബു ആന്റണി, ബൈജു എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. ചിത്രം വീക്കെന്‍ഡ് ബ്ലോക്ക് ബസ്റ്റേഴ്‌സിന്റെ ബാനറില്‍ സോഫിയ പോള്‍ ആണ് നിര്‍മ്മിച്ചത്. നഹാസ് ഹിദായത്ത് ആണ് സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ