ഓണം റിലീസ് ചിത്രങ്ങളില്‍ ബോക്‌സ് ഓഫീസില്‍ നിന്ന് ഏറ്റവും കൂടുതല്‍ പണംവാരുന്ന സിനിമയായി ‘ആര്‍ഡിഎക്‌സ്’. വന്‍ പ്രതീക്ഷയും പിആര്‍ വര്‍ക്കുമായി എത്തിയ ദുല്‍ഖര്‍ ചിത്രം കിംഗ് ഓഫ് കൊത്തയെ മലര്‍ത്തിയടിച്ചാണ് ആര്‍ഡിഎക്‌സിന്റെ മുന്നേറ്റം.
ബോക്‌സ് ഓഫീസ് ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം എട്ടാം ദിനമായ ഇന്നലെ മാത്രം 3.8 കോടിയില്‍ അധികമാണ് ആര്‍ഡിഎക്‌സ് നേടിയത്. റിലീസ് ചെയ്ത് എട്ട്ദിവസത്തില്‍ ആകെ നേടിയിരിക്കുന്ന കേരള കളക്ഷന്‍ ഏകദേശം 26 കോടിയാണ്. ആഗോള തലത്തില്‍ ഏകദേശം 43 കോടിയോളം ആണ് ചിത്രം നേടിയതെന്നും ട്രേഡ് അനലിസ്റ്റുകള്‍ വ്യക്തമാക്കുന്നു. അടുത്ത രണ്ടു ദിവസത്തിനുള്ളില്‍ സിനിമ 50 കോടി ക്ലബ്ബില്‍ ചിത്രം ഇടം പിടിക്കും. ആര്‍ഡിഎസ് സിനിമ അഞ്ച് കോടി ബജറ്റിലാണ് നിര്‍മിച്ചിരിക്കുന്നത്.
ഓണം റിലീസായി തിയറ്ററില്‍ എത്തിയ ചിത്രത്തിന് ആദ്യദിനം മുതല്‍ വന്‍ മൗത്ത് പബ്ലിസിറ്റി ആയിരുന്നു ലഭിച്ചിരുന്നത്. ആന്റണി വര്‍ഗീസ്, ഷെയ്ന്‍ നിഗം, നീരജ് മാധവ് എന്നിവര്‍ അഭിനയിച്ച ചിത്രം വലിയ പ്രചരണമില്ലാതെയാണ് തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍, ബോക്‌സ് ഓഫീസില്‍ നിന്നും ലഭിച്ച മൗത്ത് പബ്ലിസിറ്റിയിലൂടെയാണ് സിനിമ ഹിറ്റായത്.
കിംഗ് ഓഫ് കൊത്തയെ ആര്‍ഡിഎക്‌സ് ബോക്‌സ് ഓഫീസ് കളഷനില്‍ ബഹുദൂരം മറികടന്നിട്ടുണ്ട്. 50 കോടി ബഡ്ജറ്റില്‍ നിര്‍മിച്ച സിനിമയ്ക്ക് ആഗോള ബോക്‌സ് ഓഫീസില്‍ നിന്ന് 36 കോടിമാത്രമാണ് ഇതുവരെ നേടാനായത്. കേരളത്തില്‍ നിന്നും 14.5 കോടിയുമാണ് ചിത്രം നേടിയിരിക്കുന്നത് എന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പറയുന്നത്. കിംഗ് ഓഫ് കൊത്ത റിലീസ് ചെയ്ത് ഒരു ദിവസത്തിന് ശേഷമാണ് ആര്‍ഡിഎക്‌സ് തിയറ്ററുകളിലേക്ക് എത്തിയത്.