ഓണം ബംപര്‍ അടിച്ച് 'ആര്‍ഡിഎക്‌സ്'; ആദ്യ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട്

മുന്‍വിധികളെ മാറ്റിമറിച്ചു കൊണ്ടുള്ള പ്രകടനമാണ് ‘ആര്‍ഡിഎക്സ്’ സിനിമ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്. ചിത്രം ആദ്യ പ്രദര്‍ശനങ്ങള്‍ക്കിപ്പുറം കാര്യമായ മൗത്ത് പബ്ലിസിറ്റിയാണ് നേടിയത്. ഓണത്തിന് അടിച്ചു പൊളിക്കാന്‍ പറ്റുന്ന ചിത്രം എന്നാണ് ചിത്രം കണ്ട പ്രേക്ഷകര്‍ ഒന്നടങ്കം പറയുന്നത്. മാസ് പടത്തിന്റെ ചേരുവകളോടെയാണ് ചിത്രം എത്തിയിരിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പലരും കുറിച്ചത്.

ഓണം റിലീസ് ആയി എത്തി തിയേറ്ററുകളില്‍ കാര്യമായി പ്രേക്ഷകരെ കയറ്റുകയാണ്. ഇതിനിടെ ചിത്രത്തിന്റെ കളഷന്‍ റിപ്പോര്‍ട്ടുകളും പുറത്തുവന്നിട്ടുണ്ട്. ആദ്യ മൂന്ന് ദിനങ്ങളിലെ ചിത്രത്തിന്റെ കളക്ഷന്‍ 6.8 കോടി മുതല്‍ 7.40 കോടി വരെ വരുമെന്നാണ് ട്രാക്കര്‍മാര്‍ അറിയിക്കുന്നത്.

അതേസമയം, ചിത്രത്തിന് പ്രേക്ഷകാഭ്യര്‍ഥന മാനിച്ച് കേരളം അങ്ങോളമിങ്ങോളമുള്ള തിയേറ്ററുകളില്‍ 140 ലേറ്റ് നൈറ്റ് ഷോകളാണ് നടന്നത്. ഓണദിനങ്ങളിലും ഈ കളക്ഷന്‍ മുന്നേറ്റം തുടരുമെന്നാണ് വിലയിരുത്തല്‍.

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവരെ ടൈറ്റില്‍ കഥാപാത്രങ്ങളാക്കി നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ഡിഎക്സ്. ആദര്‍ശ് സുകുമാരന്‍, ഷബാസ് റഷീദ് എന്നിവര്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ ബാബു ആന്റണി, ലാല്‍, ഐമ റോസ്മി സെബാസ്റ്റ്യന്‍, മഹിമ നമ്പ്യാര്‍, മാല പാര്‍വതി, ബൈജു എന്നിവരും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. സോഫിയ പോള്‍ ആണ് നിര്‍മ്മാണം.

Latest Stories

ഹേമ കമ്മറ്റി റിപ്പോര്‍ട്ടിന് പിന്നാലെ രജിസ്റ്റര്‍ ചെയ്തത് 50 കേസുകള്‍; നാല് കേസുകളുടെ അന്വേഷണം പൂര്‍ത്തിയായതായി സര്‍ക്കാര്‍ ഹൈക്കോടതിയില്‍

അമ്മയുടെ മൃതദേഹം വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവം; അസ്വാഭാവികതയില്ലെന്ന് വ്യക്തമാക്കി പൊലീസ്

അതിഥി തൊഴിലാളിയുടെ മകളുടെ മരണം കൊലപാതകമെന്ന് പ്രാഥമിക നിഗമനം; മാതാപിതാക്കള്‍ പൊലീസ് കസ്റ്റഡിയില്‍

അമിത്ഷാ മാപ്പ് പറയണം, മോദിക്ക് അദാനിയാണ് എല്ലാം; ബിജെപിയുടെയും ആര്‍എസ്എസിന്റെയും നിലപാട് അംബേദ്കര്‍ വിരുദ്ധമെന്ന് രാഹുല്‍ ഗാന്ധി

ചാമ്പ്യന്‍സ് ട്രോഫി 2025: ഇലക്കും മുള്ളിനും കേടില്ലാതെ അടിപിടി അവസാനിച്ചു, ഐസിസിയുടെ ഔദ്യോഗിക പ്രഖ്യാപനമെത്തി

റോഡ് കൈയേറി സിപിഎം പാര്‍ക്ക്; കര്‍ശന നടപടി സ്വീകരിക്കണമെന്ന് ബിജെപി

'നിങ്ങള്‍ ഈ കരാട്ടയും കുങ് ഫുവും പഠിച്ചത് എംപിമാരേ തല്ലാനോ?'; പാര്‍ലമെന്റിലെ പരിക്ക് ആരോപണങ്ങള്‍, രാഹുല്‍ ഗാന്ധി എംപിമാരെ തള്ളിയിട്ടെന്ന് ബിജെപി; ബിജെപിക്കാര്‍ വന്നത് വടിയുമായെന്ന് കോണ്‍ഗ്രസ്‌

ഒരു കാലത്ത് ഇന്ത്യന്‍ ആരാധകര്‍ ഒന്നടങ്കം വെറുത്ത താരം, ആളെ തികയ്ക്കാനെന്ന പോലെ ടീമില്‍ കയറിപ്പറ്റിയ ബോളര്‍

സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വിതരണം തിങ്കളാഴ്ച ആരംഭിക്കും

2024 തൂക്കിയ മലയാളം പടങ്ങൾ!