തിരഞ്ഞെടുപ്പും ബാധിച്ചു, ഇനി പുതിയ റിലീസുകള്‍ ഇല്ല, കോളിവുഡിന് പറയാനുള്ളത് നഷ്ടക്കണക്കുകള്‍; തിയേറ്ററില്‍ ഇനി റീ റിലീസ് പ്രളയം

ആഗോള ബോക്‌സ് ഓഫീസ് കീഴടക്കി കുതിക്കുകയാണ് മലയാള സിനിമ. ‘എബ്രഹാം ഓസ്‌ലര്‍’, ‘മലൈകോട്ടൈ വാലിബന്‍’ എന്നീ സിനിമകള്‍ തുടങ്ങി വച്ച ഓളം പിന്നാലെ വന്ന ‘ഭ്രമയുഗം’, ‘പ്രേമലു’, ‘മഞ്ഞുമ്മല്‍ ബോയ്‌സ്’, ‘ആടുജീവിതം’, ‘ആവേശം’, ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്നീ സിനിമകള്‍ ഏറ്റെടുക്കുകയും ചെയ്തു. മോളിവുഡ് തിളങ്ങി നില്‍ക്കുമ്പോള്‍ കോളിവുഡിന് പറയാനുള്ളത് നഷ്ടക്കണക്കുകളാണ്. ഈ വര്‍ഷം പുറത്തിറങ്ങിയ 68 സിനിമകളില്‍ 66 പടങ്ങളും ഫ്‌ളോപ്പുകള്‍ ആയിരുന്നു.

അതുകൊണ്ട് തന്നെ ഇനി അടുത്തൊന്നും കോളിവുഡില്‍ പുതിയ സിനിമകള്‍ ഇല്ല. തമിഴകത്തെ തിയേറ്ററുകളില്‍ ഇപ്പോള്‍ റീ റിലീസുകളുടെ കാലമാണ്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടക്കം തമിഴ് സിനിമയെ ബാധിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി വമ്പന്‍ താരങ്ങളുടെ റിലീസുകള്‍ മാറ്റിയതും, പല സിനിമകളുടെയും ഷൂട്ടിംഗ് കഴിയാത്തതു കൊണ്ടും തിയേറ്ററുകളില്‍ ഇനി എത്താന്‍ പോകുന്നത് പഴയ സിനിമകളാണ്.

കാര്‍ത്തിയുടെ രണ്ട് സിനിമകളാണ് തമിഴ്‌നാട്ടില്‍ റീ റിലീസ് ചെയ്യുന്നത്. 2007ല്‍ പുറത്തിറങ്ങിയ ‘പരുത്തിവീരന്‍’, 2010ല്‍ പുറത്തിറങ്ങിയ ‘പയ്യ’ എന്നീ സിനിമകള്‍ റീ റിലീസ് ചെയ്യുന്നുണ്ട്. സൂര്യയുടെ പരാജയ ചിത്രം ‘അഞ്ചാനും’ റിലീസ് ചെയ്യുന്നുണ്ട്. ഗ്യാംങ്സ്റ്റര്‍ ചിത്രമായ അഞ്ചാന്‍ 2014ല്‍ ആയിരുന്നു റിലീസ് ചെയ്തത്. സൂര്യ ആദ്യമായി പിന്നണി പാടിയതും ഈ സിനിമയ്ക്ക് വേണ്ടിയായിരുന്നു.

2004ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് വിജയ് ചിത്രം ‘ഗില്ലി’യും റീ റിലീസിനെത്തുന്നുണ്ട്. 50 കോടി കളക്ഷന്‍ നേടിയ ഗില്ലി വിജയ്‌യുടെ കരിയര്‍ ബ്രേക്ക് ചിത്രമായിരുന്നു. ഗില്ലി കേരളത്തിലും 40 തിയേറ്ററുകളില്‍ എത്തുന്നുണ്ട്. മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഹിന്ദിയിലും തമിഴിലുമായി 2010ല്‍ പുറത്തെത്തിയ ‘രാവണ്‍’ ചിത്രവും റീ റിലീസ് ചെയ്യും. ചിമ്പുവിന്റെ ‘വിണ്ണൈതാണ്ടി വരുവായ’, അജിത്തിന്റെ ‘ബില്ല’, ‘മിന്‍സാര കനവ്’, ‘കാതല്‍ മന്നന്‍’ തുടങ്ങിയ സിനിമകളും റീ റിലീസ് ചെയ്തിരുന്നു.

അതേസമയം, തിരഞ്ഞെടുപ്പ് കാലത്ത് സിനിമകള്‍ മാറ്റിവച്ചത് മാത്രമല്ല, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിക്രത്തിന്റെ ‘തങ്കലാന്‍’ എന്ന ചിത്രത്തിന്റെ റിലീസ് രണ്ടിലധികം തവണയായി മാറ്റി വയ്ക്കുകയാണ്. സൂര്യ, കമല്‍ ഹാസന്‍, വിജയ്, രജനികാന്ത്, അജിത്ത് എന്നീ സൂപ്പര്‍ താരങ്ങളുടെ സിനിമകള്‍ അണിയറയില്‍ ഒരുങ്ങുന്നുതേയുള്ളു. കമല്‍ ഹാസന്റെ ‘തഗ് ലൈഫ്’, ‘ഇന്ത്യ 2’ എന്നീ രണ്ട് സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്.
രജനികാന്തിനെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ ഒരുക്കുന്ന ‘വേട്ടയ്യന്‍’ സിനിമ പോസ്റ്റ പ്രൊഡക്ഷനിലാണ്. അജിത്തിന്റെ ‘വിടാമുയര്‍ച്ചി’, ‘ഗുഡ് ബാഡ് അഗ്ലി’ എന്നീ സിനിമകള്‍ എന്ന് റിലീസ് ചെയ്യുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ധനുഷ് സംവിധാനം ചെയ്ത് നായകനാകുന്ന ‘രായന്‍’ എന്ന സിനിമയുടെ റിലീസും പ്രഖ്യാപിച്ചിട്ടില്ല. സൂര്യ ചിത്രം ‘കങ്കുവ’യുടെ പ്രൊഡക്ഷന്‍ പുരോഗമിക്കുന്നതേയുള്ളു. വിജയ് ചിത്രം ‘ദ ഗോട്ടി’ന്റെ ചിത്രീകരണവും നടന്നു കൊണ്ടിരിക്കുകയാണ്.

ഏപ്രില്‍ 19ന് ആണ് തമിഴ്‌നാട്ടില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ 4ന് ആണ് ഫലപ്രഖ്യാപനം. ഈ അവസരത്തില്‍ പുതിയ സിനിമകള്‍ റിലീസ് ചെയ്യാതെയിരിക്കുന്നത് തമിഴകത്തെ തിയേറ്ററുകളെയും സിനിമകളെയും ഒന്നടങ്കം ബാധിക്കുമെന്ന് ഉറപ്പാണ്. മലയാള സിനിമകളുടെ റിലീസ് കൊണ്ടാണ് നിലവില്‍ തമിഴകത്തെ തിയേറ്ററുകാര്‍ പിടിച്ചു നില്‍ക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടില്‍ മാത്രം 60 കോടിക്ക് മുകളില്‍ കളക്ഷന്‍ നേടിയിട്ടുണ്ട്. പ്രേമലു, ആടുജീവിതം, ആവേശം എന്നീ സിനിമകളും തമിഴകത്ത് ഹിറ്റ് ആയി ഓടിക്കൊണ്ടിരിക്കുകയാണ്.

Latest Stories

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍

ഛത്തീസ്ഗഢ് സർക്കാരിന്റെ ധനസഹായം വാങ്ങാൻ 'സണ്ണി ലിയോണും'! പ്രതിമാസം വാങ്ങുന്നത് 1,000 രൂപ

'ഇപി ജയരാജന്‍ അത്ര പോര'; എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതിന്റെ കാരണം വെളിപ്പെടുത്തി എംവി ഗോവിന്ദന്‍

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പ്രതികാരം; 'മാധ്യമം' ലേഖകന്റെ ഫോണ്‍ പിടിച്ചെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം; സര്‍ക്കാരിനെതിരെ കേരള പത്രപ്രവര്‍ത്തക യൂണിയന്‍

BGT 2024: കോഹ്‍ലിയെയും രോഹിത്തിനെയും തോൽപ്പിച്ച് ദ്രുവ് ജുറൽ, സ്വന്തമാക്കിയത് 300 ഡോളർ; കോളടിച്ച് ബുംറയും ജഡേജയും

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു