'ആ റോളിനായി ശരിക്കും മദ്യപിച്ചിരുന്നു, ചിത്രത്തിനുശേഷവും മദ്യപാനം തുടർന്നു': ഷാരൂഖ് ഖാൻ

സിനിമയിൽ സമാനതകളില്ലാത്ത കരിയർ ആണ് ഷാരൂഖ് ഖാന്റെത്. മികച്ച സിനിമകൾ ചെയ്യുന്നതിലൂടെ വലിയ സാമ്പത്തിക നേട്ടമുണ്ടാക്കുന്ന സ്റ്റാർ ആയും ഷാരൂഖ് എന്നേ വളർന്നു കഴിഞ്ഞു. ഷാരൂഖ് ഖാനെ നായകനാക്കി സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘ദേവദാസ്’. ഇപ്പോൾ ചിത്രത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചെത്തിയിരിക്കുകയാണ് ഷാരൂഖ് ഖാൻ.

2002-ൽ തിയേറ്ററുകളിലെത്തിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു. ചിത്രത്തിൽ ഷാരൂഖ് ഖാൻ ഒരു മദ്യപാനിയായി അഭിനയിച്ചിരുന്നു. ഇത് ഏറെ ശ്രദ്ധിക്കപ്പെട്ട വേഷമാണ്. ലൊകാർണോ ഫിലിം ഫെസ്റ്റിവലിലെ ഒരു സംവാദത്തില്‍ ആ റോളിനായി ശരിക്കും മദ്യപിച്ചിരുന്നുവെന്നാണ് ഷാരൂഖ് വെളിപ്പെടുത്തിയത്. എന്നാൽ ആ ചിത്രത്തിന് ശേഷവും മദ്യപിക്കാന്‍ തുടങ്ങിയെന്നാണ് ഷാരൂഖ് ഖാന്‍ പറയുന്നത്.

എന്നാൽ അത് നല്ലതാണോ എന്ന ചോദ്യത്തിന്, ഈ വേഷത്തിന് അടുത്ത വർഷം മികച്ച നടനുള്ള അവാർഡ് ലഭിച്ചതിനാൽ അത് പ്രൊഫഷണലായി കണ്ടുവെനന്നായിരുന്നു ഷാരൂഖ് ഖാന്റെ പ്രതികരണം. അതേസമയം ഈ ശീലം തന്‍റെ ആരോഗ്യത്തെ ബാധിച്ചുവെന്നും ഷാരൂഖ് കൂട്ടിച്ചേർത്തു. “അത് ഗുണകരമായി വന്നിരിക്കാം, പക്ഷേ സിനിമയ്ക്ക് ശേഷം ഞാൻ മദ്യപിക്കാൻ തുടങ്ങി, അത് അതിന്‍റെ ഒരു പോരായ്മയാണ്,- ഷാരൂഖ് പറഞ്ഞു

1917-ൽ ബംഗാളി നോവലിസ്റ്റായ ശരത് ചന്ദ്ര ഛതോപാധ്യായ രചിച്ച നോവല്‍ അടിസ്ഥാനമാക്കിയായിരുന്നു ദേവദാസ് സിനിമ നിര്‍മ്മിച്ചത്. ഷാരൂഖിനെ കൂടാതെ ഐശ്വര്യ റായിയും മാധുരി ദീക്ഷിതും പ്രധാന വേഷങ്ങളിൽ ചിത്രത്തിൽ എത്തിയിരുന്നു. 50 കോടി ബജറ്റിൽ നിർമ്മിച്ച ദേവദാസ് ലോകമെമ്പാടുമായി 99.88 കോടി നേടി. ചിത്രത്തിലെ പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റായിരുന്നു.

Latest Stories

എംആര്‍ അജിത്കുമാറിന്റെ പ്രൊമോഷന്‍ കേരളത്തെ വെല്ലുവിളിക്കുന്നത്; രൂക്ഷ വിമര്‍ശനവുമായി പിവി അന്‍വര്‍

നേവി ബോട്ട് യാത്രാ ബോട്ടിലിടിച്ചുണ്ടായ അപകടം; 13 പേര്‍ക്ക് ദാരുണാന്ത്യം

ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ല്; 20 ബിജെപി അംഗങ്ങള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

കോണ്‍ഗ്രസ് വാക്കുകള്‍ വളച്ചൊടിച്ചു; അംബേദ്കറെ അവഹേളിച്ചെന്ന ആരോപണത്തില്‍ പ്രതികരിച്ച് അമിത്ഷാ

ഒന്നര ലക്ഷത്തോളം പേര്‍ക്ക് വിദേശ സ്ഥിരതാമാസ- പഠന അവസരങ്ങള്‍ ഒരുക്കി 15ാം വര്‍ഷത്തിലേക്ക് ഗോഡ്‌സ്പീഡ് ഇമിഗ്രേഷന്‍

ജില്ല വിട്ടുപോകാം, ജില്ലാ പഞ്ചായത്ത് യോഗങ്ങളില്‍ പങ്കെടുക്കാം; പിപി ദിവ്യയ്ക്ക് ജാമ്യവ്യവസ്ഥയില്‍ ഇളവ്

അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ആർ.അശ്വിനെ കുറിച്ചുള്ള രസകരമായ 10 വസ്തു‌തകൾ

'ഭീകരപ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കി?' സിഎംആർഎല്ലിനെതിരെ എസ്എഫ്ഐഒ

അശ്വിന് സ്പെഷ്യൽ മെസേജുമായി സഞ്ജു സാംസൺ, ഏറ്റെടുത്ത് ആരാധകർ; പറഞ്ഞിരിക്കുന്നത് ഇങ്ങനെ

കണ്ണൂരില്‍ വീണ്ടും എംപോക്‌സ് സ്ഥിരീകരിച്ചു; രോഗബാധ ദുബായില്‍ നിന്നെത്തിയ യുവാവിന്