ഭര്‍ത്താവിന്റെ സിനിമ തിയറ്ററില്‍ നിലത്തിരുന്ന് കണ്ട് നടി റെബേക്ക സന്തോഷ്; പോസ്റ്റര്‍ ഒട്ടിച്ചും താരം

ആദ്യ ഷോ കാണാന്‍ സീറ്റ് ഇല്ലാതിരുന്നതിനാല്‍ ഭര്‍ത്താവിന്റെ സിനിമ തിയേറ്ററില്‍ നിലത്തിരുന്ന് കണ്ട് നടി റെബേക്ക സന്തോഷ്. ഭര്‍ത്താവ് ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത ‘ഇടിയന്‍ ചന്തു’ തിയേറ്ററില്‍ നിലത്തിരുന്ന കാണുന്ന റെബേക്കയുടെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. തിയേറ്റര്‍ ഹൗസ്ഫുള്‍ ഷോ ആയതിനാലാണ് നടി നിലത്തിരുന്ന് സിനിമ ആസ്വദിച്ചത്.

നടി സിനിമയുടെ പോസ്റ്റര്‍ ഒട്ടിക്കുന്ന വീഡിയോയും ശ്രദ്ധ നേടുന്നുണ്ട്. മാര്‍ഗംകളി, കുട്ടനാടന്‍ മാര്‍പ്പാപ്പ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ശ്രീജിത്ത് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് ഇടിയന്‍ ചന്തു. വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനാകുന്ന സിനിമ ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ഴോണറിലാണ് ഒരുക്കിയിരിക്കുന്നത്. പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി നിര്‍വഹിച്ചിരിക്കുന്നത്.

ക്രിമിനല്‍ പൊലീസുകാരനായ അച്ഛനെ കണ്ട് വളരുന്ന ചന്തുവിന്റെ ജീവിതമാണ് സിനിമ പറയുന്നത്. കലഹപ്രിയനായ ചന്തുവിന് അച്ഛന്റെ വട്ടപ്പേര് തന്നെ നാട്ടുകാര്‍ ചാര്‍ത്തിക്കൊടുക്കുന്നു, ‘ഇടിയന്‍ ചന്തു’. പേര് സൂചിപ്പിക്കും പോലെ ഒരു ആക്ഷന്‍ പാക്ക്ഡ് എന്റര്‍ടെയ്‌നറാണ് ചിത്രം.

ശ്രീജിത്ത് വിജയന്‍ എഴുതി സംവിധാനം ചെയ്യുന്ന സിനിമ ഹാപ്പി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുബൈര്‍, റയിസ്, ഷഫീക്ക്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ശ്രീജിത്ത് വിജയന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. ദീപക് ദേവ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ക്യാമറ വിഘ്നേഷ് വാസുവാണ്. വി.സാജന്‍ ആണ് എഡിറ്റര്‍.

ചിത്രത്തില്‍ സലിംകുമാറും മകന്‍ ചന്തു സലിംകുമാറും ഒരുമിച്ചെത്തുന്നുണ്ട്. ലാലു അലക്‌സ്, ജോണി ആന്റണി, ലെന, രമേശ് പിഷാരടി, ശ്രീജിത്ത് രവി, ഐ എം വിജയന്‍, ബിജു സോപാനം, സ്മിനു സിജോ, ഗായത്രി അരുണ്‍, ജയശ്രീ, വിദ്യ, ഗോപി കൃഷ്ണന്‍, ദിനേശ് പ്രഭാകര്‍, കിച്ചു ടെല്ലസ്, സോഹന്‍ സീനുലാല്‍, സൂരജ്, കാര്‍ത്തിക്ക്, ഫുക്രു തുടങ്ങിയ വന്‍ താരനിര അണിനിരക്കുന്നുണ്ട്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം