രാജമൗലിയുടെ ബാഹുബലിക്ക് വീണ്ടും റെക്കോര്‍ഡ്

എസ്.എസ്. രാജമൗലിയുടെ ബ്രഹ്മാണ്ട ചിത്രം ബാഹുബലിക്ക് കളക്ഷന്‍ റെക്കോര്‍ഡ് കൂടാതെ മറ്റൊരു റെക്കോര്‍ഡ് കൂടി. 2017ലെ വിക്കീപീഡിയയില്‍ ഏറ്റവും അധികം വായിക്കപ്പെട്ട പേജുകളില്‍ ഇന്ത്യയില്‍നിന്ന് രണ്ടാം സ്ഥാനത്താണ് ബാഹുബലി 2: ദ് കണ്‍ക്ലൂഷന്‍. ലോകവ്യാപകമായി 11 സ്ഥാനമാണ് ബാഹുബലിയ്ക്കുള്ളത്.

ആദ്യമായി 1000 കോടി രൂപ കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമെന്നതാണ് ബാഹുബലിയുടെ പോപ്പുലര്‍ റെക്കോര്‍ഡ്. മറ്റൊരു ചിത്രത്തിനും ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. ലിസ്റ്റ് ഓഫ് ബോളിവുഡ് ഫിലിംസ് 2017 ആണ് ഇന്ത്യയില്‍നിന്ന് ഏറ്റവും അധികം വായിക്കപ്പെട്ടിട്ടുള്ള പേജ്. ലോക വ്യാപകമായി ഇത് ഏഴാം സ്ഥാനത്താണുള്ളത്. ്

വിക്കീപീഡിയ പട്ടികയില്‍ ഏറ്റവും അധികം വായിക്കപ്പെട്ട പേജ് 2017ലെ മരണങ്ങള്‍ എന്ന പേജാണ്. ഡോണള്‍ഡ് ട്രംപ് രണ്ടാം സ്ഥാനത്തും എലിസബത്ത് രാജ്ഞി മൂന്നാം സ്ഥാനത്തും ഗെയിം ഓഫ് ത്രോണ്‍സ് നാലാം സ്ഥാനത്തുമാണുള്ളത്.