ബുക്കിംഗ് കളക്ഷനില്‍ റെക്കോഡ്, യുകെയില്‍ മാത്രം നേടിയത് കോടികള്‍; 'ജയിലറി'നെ മറികടന്ന് 'ലിയോ'

ലോകേഷ് കനകരാജ്- വിജയ് കൂട്ടുകെട്ടിലിറങ്ങാൻ പോവുന്ന ‘ലിയോ’ സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകലോകം. തെന്നിന്ത്യൻ സിനിമയിലെ നിലവിലുള്ള കളക്ഷൻ റെക്കോഡുകളെല്ലാം ചിത്രം തിരുത്തിക്കുമെന്ന പ്രതീക്ഷയിലാണ് വിജയ് ആരാധകർ.

എന്നാലിതാ റിലീസിന് മുൻപ് തന്നെ ഒരു റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ‘ലിയോ’. റിലീസിന് ആറാഴ്ച മുന്നേ തന്നെ യുകെയിൽ ബുക്കിംഗ് ആരംഭിച്ചിരുന്നു. ബുക്കിംഗ് ഇനത്തിൽ നിന്ന് മാത്രം രണ്ട് കോടി മുപ്പത്തിയൊന്ന് ലക്ഷം രൂപയ്ക്ക് പുറത്താണ് ലഭിച്ചത്.

യുകെയിലെ അഡ്വാൻസ് റിലീസ് കളക്ഷനിൽ രണ്ട്കോടി അൻപത്തിയാറ് ലക്ഷം രൂപയോടെ പൊന്നിയിൻ സെൽവൻ ആണ് ഒന്നാം സ്ഥാനത്ത്. രണ്ടാം സ്ഥാനത്ത് ലിയോയും, രണ്ട് കോടി ഇരുപത്തിയാറ് ലക്ഷം രൂപ നേടി  ജയിലറുമാണ് മൂന്നാം സ്ഥാനത്ത്. വെറും 23 ദിവസങ്ങൾ കൊണ്ടാണ് ലിയോ റെക്കോർഡ് നേട്ടം കൈവരിച്ചിരിക്കുന്നത്. ട്രേഡ് അനലിസ്റ്റ് രാജശേഖർ ആണ് ബുക്കിംഗ് കളക്ഷൻ റിപ്പോർട്ട് ചെയ്തത്.

യുകെയിൽ സെൻസർ കട്ടുകൾ ഇല്ലാതെയാണ് ലിയോ എത്തുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഓരോ ഫ്രെയിമും പ്രധാനപ്പെട്ടതായത് കൊണ്ടാണ്  കട്ടുകൾ ഇല്ലാതെ പ്രദർശിപ്പിക്കുന്നത് എന്നാണ് ചിത്രത്തിന്റെ യുകെയിലെ വിതരണക്കാരായ  അഹിംസ എന്റർടെയ്ൻമെന്റ് പറയുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം