ബോക്‌സ് ഓഫീസ് തൂക്കി മലയാള സിനിമ; ബുക്ക് മൈ ഷോയില്‍ റെക്കോഡ് ടിക്കറ്റ് വില്‍പ്പന, ട്രെന്‍ഡ് ആയി മോളിവുഡ്

2024 മലയാള സിനിമയുടെ സുവര്‍ണ കാലഘട്ടം. ഫെബ്രുവരി മുതല്‍ ഇങ്ങോട്ട് പുറത്തിറങ്ങിയ മിക്ക ചിത്രങ്ങളും 50 കോടി ക്ലബ്ബ് പിന്നിട്ടവയാണ്. ഫെബ്രുവരിയില്‍ ‘പ്രേമയുഗം ബോയ്‌സ്’ ആയിരുന്നു ഹിറ്റ് എങ്കില്‍ മാര്‍ച്ച് അവസാനത്തോടെ ‘ആടുജീവിതം’ ആഗോള ബോക്‌സ് ഓഫീസില്‍ ഇടം പിടിക്കുകയായിരുന്നു.

റിലീസ് ചെയ്തിട്ട് 16 ദിവസം കഴിഞ്ഞെങ്കിലും ചിത്രം വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. ഇതിനൊപ്പം തന്നെ വിഷു റിലീസ് ആയി എത്തിയ ‘ആവേശം’, ‘വര്‍ഷങ്ങള്‍ക്ക് ശേഷം’, ‘ജയ് ഗണേഷ്’ എന്നീ ചിത്രങ്ങളും ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്.

മലയാള സിനിമ ലോകമെമ്പാടും ട്രെന്‍ഡ് ആയിക്കൊണ്ടിരിക്കുകയാണ് എന്നതാണ് ബുക്ക് മൈ ഷോയുടെ ടിക്കറ്റ് റേറ്റിംഗില്‍ നിന്നുള്ള വിവരങ്ങള്‍ കഴിഞ്ഞ 24 മണിക്കൂറില്‍ മലയാള സിനിമയുടെ എക്കാലത്തെയും റെക്കോര്‍ഡ് ടിക്കറ്റ് സെയിലാണ് നടന്നിരിക്കുന്നത്.

ഫഹദ് ഫാസില്‍-ജിത്തു മാധവന്‍ ചിത്രം ആവേശത്തിന് മാത്രം 1,71,000 ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. വിനീത് ശ്രീനിവാസന്‍ ടീമിന്റെ വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ 1,47,000 ടിക്കറ്റുകളാണ് 24 മണിക്കൂറിനിടെ ബുക്ക് ചെയ്യപ്പെട്ടിരിക്കുന്നത്.

ആടുജീവിതത്തിന്റെ 64,000 ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഫെബ്രുവരി 22ന് ആണ് റിലീസ് ചെയ്തതെങ്കിലും മാസങ്ങള്‍ക്കിപ്പുറവും ‘മഞ്ഞുമ്മല്‍ ബോയ്‌സ്’ പ്രദര്‍ശനം തുടരുന്നുണ്ട്. മഞ്ഞുമ്മല്‍ ബോയ്‌സിന്റെ 11,000 ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്. ഉണ്ണി മുകുന്ദന്‍ ചിത്രം ജയ് ഗണേഷിന്റെ 9000 ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരിക്കുന്നത്.

Latest Stories

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം

പിടിച്ചെടുക്കലും വിട്ടുകൊടുക്കലുമില്ല, സീറ്റുകൾ നിലനിർത്തി മുന്നണികൾ; വയനാടും പാലക്കാടും കോൺഗ്രസിന്, ചേലക്കര ഇടതിന്; ഭൂരിപക്ഷം കൂട്ടി യുഡിഎഫ്, ഇടിഞ്ഞ് സിപിഎം

കടുത്ത പരിഹാസം നേരിട്ടു, കടലില്‍ ചാടി മരിക്കാന്‍ ശ്രമിച്ചു; പിതാവ് എഎന്‍ആറിനെ കുറിച്ച് നാഗാര്‍ജുന

റൊണാൾഡോ മെസി താരങ്ങളെയല്ല, അദ്ദേഹത്തെ മാതൃകയാക്കിയതാണ് എന്റെ വിജയത്തിന് കാരണമാണ്; അപ്രതീക്ഷിത പേരുമായി സ്ലാറ്റൻ ഇബ്രാഹിമോവിച്ച്

തിലക് വർമ്മ കാരണം സൂര്യ കുമാർ യാദവിന് കിട്ടിയത് മുട്ടൻ പണി; സംഭവം ഇങ്ങനെ

മകള്‍ക്ക് വേണ്ടി അച്ഛന്‍ ചെയ്യുന്ന ത്യാഗം ആരും കാണുന്നില്ല, രഹസ്യമായിട്ടാണ് എല്ലാ കാര്യങ്ങളും ചെയ്യുന്നത്: അഭിഷേക് ബച്ചന്‍

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ