ചിരിക്കുന്ന മുഖത്തോടെ ആകാശത്ത് ഉദിച്ച ചുവന്ന നക്ഷത്രമേ... ഇനി ശാന്തനായ് ഉറങ്ങുക...:കോടിയേരിയെ അനുസ്‍മരിച്ച് ഷാജി കൈലാസ്

അന്തരിച്ച മുതിർന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണനെ അനുസ്മരിച്ച് സംവിധായകൻ ഷാജി കൈലാസ്. ഓരോ തവണ കാണുമ്പോഴും ഇരട്ടിക്കുന്ന സ്നേഹത്തിന്റെ പേരായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ.  സമരമുഖങ്ങളിൽ ഇരമ്പിയാർത്ത സഖാവ് കോടിയേരി രോഗത്തോടും പൊരുതി തന്നെയാണ് കീഴടങ്ങിയത്. അചഞ്ചലമായ കരുത്ത് ഓരോ ഘട്ടത്തിലും അദ്ദേഹം കാണിച്ചു എന്നാണ് ഷാജി കെെലാസ് തന്റെ ഫെയ്സ് ബുക്ക് പേജിൽ കുറിച്ചത്

ഷാജി കൈലാസിൻറെ ഫെയ്സ് ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം

ഓരോ തവണ കാണുമ്പോഴും ഇരട്ടിക്കുന്ന സ്നേഹത്തിന്റെ പേരായിരുന്നു കോടിയേരി ബാലകൃഷ്‌ണൻ. എങ്ങനെയാണ് അദ്ദേഹത്തിന് ഇത്ര ഹൃദ്യമായി ചിരിക്കാൻ കഴിയുന്നതെന്ന് അത്ഭുതത്തോടെ ചിന്തിച്ചിട്ടുണ്ട്. എത്ര സങ്കീർണമായ പ്രശ്‌നങ്ങളേയും ആർദ്രമായ ചിരി കൊണ്ടും ഹൃദയം തൊടുന്ന സ്നേഹാന്വേഷണങ്ങൾ കൊണ്ടും അലിയിച്ചു കളയുവാൻ അദ്ദേഹത്തിന് കഴിയാറുണ്ടായിരുന്നു..

ഒട്ടും അഭിനയിക്കാത്ത പച്ചയായ മനുഷ്യനായിരുന്നു ശ്രീ കോടിയേരി. അപാരമായ ഓർമ്മശക്തി സഖാവിന്റെ സവിശേഷതയായിരുന്നു. കലാകാരന്മാരെ അദ്ദേഹം എന്നും അംഗീകരിച്ചിരുന്നു. എന്നോട് വ്യക്തിപരമായ ഒരു അടുപ്പക്കൂടുതൽ അദ്ദേഹം കാണിച്ചിരുന്നുവെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്നാൽ എല്ലാവരോടും ഈ അടുപ്പക്കൂടുതൽ അദ്ദേഹം കാണിക്കാറുണ്ടായിരുന്നു.

കേരളത്തിനും പാർട്ടിക്കും നഷ്ടപ്പെട്ടത് മികച്ച സംഘാടകനേയും ഉജ്ജ്വലവാഗ്‌മിയേയും ഭരണകർത്താവിനെയുമൊക്കെ ആയിരിക്കാം. എനിക്ക് നഷ്ടപ്പെട്ടത് എനിക്ക് ഇഷ്ട്ടപെട്ട ഒരു സഖാവിനെയാണ്.. ഏത് പ്രശ്‌നവും അദ്ദേഹത്തിന്റെ മുൻപിൽ അവതരിപ്പിക്കുവാൻ നമുക്ക് കഴിയുമായിരുന്നു. എല്ലാം സശ്രദ്ധം അദ്ദേഹം കേൾക്കാറുണ്ടായിരുന്നു. ഈ വിയോഗം മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ എങ്ങനെ സഹിക്കാൻ പറ്റുമെന്നാണ് എന്റെ ചിന്ത.

അത്രത്തോളം അടുപ്പമായിരുന്നല്ലോ ഇരുവരും തമ്മിൽ. ഈ മരണം കൊണ്ട് സങ്കടപ്പെട്ട എല്ലാ മനസുകളോടുമുള്ള ഐക്യദാർഢ്യം ഞാൻ രേഖപ്പെടുത്തുന്നു. സമരമുഖങ്ങളിൽ ഇരമ്പിയാർത്ത സഖാവ് കോടിയേരി രോഗത്തോടും പൊരുതി തന്നെയാണ് കീഴടങ്ങിയത്. അചഞ്ചലമായ കരുത്ത് ഓരോ ഘട്ടത്തിലും അദ്ദേഹം കാണിച്ചു.

മനുഷ്യർക്കിടയിൽ സ്‌നേഹം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ പ്രസന്നമായ മുഖഭാവത്തോടെ പൊതുരംഗത്ത് നിറഞ്ഞുനിന്ന കോടിയേരി സൃഷ്ടിക്കുന്ന ശൂന്യത നികത്താൻ കഴിയാത്തതാണ്. പകരക്കാരനില്ലാത്ത ഒരു നേതാവായിരുന്നു ശ്രീ കോടിയേരി. മരണമൗനത്തിന്റെ കച്ച പുതച്ചുറങ്ങുന്ന സഖാവിനു ആദരാഞ്ജലികൾ. ചിരിക്കുന്ന മുഖത്തോടെ ആകാശത്തുദിച്ച ചുവന്ന നക്ഷത്രമേ… ഇനി ശാന്തനായുറങ്ങുക.. ലാൽ സലാം..!

Latest Stories

വാഹന നികുതി കുടിശ്ശികയുണ്ടോ? ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുമായി മോട്ടോര്‍ വാഹന വകുപ്പ്

പാതിവില തട്ടിപ്പ്, കെഎന്‍ ആനന്ദകുമാറിന് ശസ്ത്രക്രിയ; നിലവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍

പുനരധിവാസത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒച്ചിഴയുന്ന വേഗത; ഉത്തരവാദിത്തമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കെസി വേണുഗോപാല്‍

സെക്യൂരിറ്റി ജീവനക്കാരും മനുഷ്യരാണ്; തൊഴിലുടമ ഇരിപ്പിടവും കുടയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കണമെന്ന് സര്‍ക്കാര്‍

ബിജെപിക്കെതിരെ സ്റ്റാലിന്‍ മുന്‍കൈയ്യെടുക്കുന്ന തെക്കേ ഇന്ത്യന്‍ പോര്‍വിളി; മണ്ഡല പുനര്‍നിര്‍ണയവും 'ഇന്ത്യ'യുടെ ഒന്നിച്ചുള്ള പോരാട്ടവും

അന്തരാഷ്ട്ര ലഹരി സംഘം കേരള പൊലീസിന്റെ പിടിയില്‍; ടാന്‍സാനിയന്‍ സ്വദേശികളെ പിടികൂടിയത് പഞ്ചാബില്‍ നിന്ന്

24 മണിക്കൂറിനുള്ളിൽ 23,000 അധികം ടിക്കറ്റുകൾ; റീ റിലീസിന് ഒരുങ്ങി സലാർ !

കോളേജ് ഹോസ്റ്റലില്‍ നിന്ന് കഞ്ചാവ് കണ്ടെത്തിയ സംഭവം; പ്രതി ആകാശ് റിമാന്റില്‍

മത്സരത്തിന് ശേഷം ധോണി പറഞ്ഞത് അപ്രതീക്ഷിത വാക്കുകൾ, ഇന്നും ഞാൻ ...; വിരാട് കോഹ്‌ലി പറഞ്ഞത് ഇങ്ങനെ

വിവാഹം കഴിഞ്ഞിട്ട് ഒരു വർഷം! രഹസ്യം വെളിപ്പെടുത്തി ലച്ചു; വൈറലായി ചിത്രം