ഓർമ്മകളുടെ നെടുമുടി ; പകരം വെയ്ക്കാനില്ലാത്ത അഭിനയ ജീവിതത്തിന് തിരശീല വീണ് രണ്ട് വർഷം

ഏത് വേഷവും ഗംഭീരമായി അവതരിപ്പിക്കുന്ന നടൻ, മുൻ കഥാപാത്രങ്ങളുടെ അടരുകൾ തെല്ലും അവശേഷിപ്പിക്കാതെ എല്ലാം വ്യത്യസ്തമായി അരങ്ങിൽ കൊണ്ടുവരുന്ന നടൻ.. അങ്ങനെ വിശേഷണങ്ങളേറെയാണ് നെടുമുടി വേണു എന്ന നടന്.

മലയാള സിനിമയുടെ പരിണമാകാലം തൊട്ട് പുതുതലമുറ കാലം വരെ നെടുമുടി വേണു സിനിമയിൽ ജീവിച്ചു. നായകനായും പ്രതിനായകനായും സഹനടനായും അച്ഛനായും അമ്മാവനായും അയാൾ തന്റെ കഴിവുകൾ തെളിയിച്ചു. അഭിനയം പാതിവഴിയിൽ നിർത്തി നെടുമുടി വേണു സിനിമയിൽ നിന്നും ഇറങ്ങിപോയിട്ട് ഇന്നേക്ക് രണ്ട് വർഷം.

പഠിക്കുന്ന കാലത്തുതന്നെ കലാ- സാംസ്കാരിക പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു നെടുമുടി വേണു. കാവാലം നാരായണപണിക്കരുടെ നാടകങ്ങളിലൂടെയാണ് തന്റെ അഭിനയ മികവ് നെടുമുടി വേണു തെളിയിക്കുന്നത്. പിന്നീട് 1978 ൽ ജി. അരവിന്ദൻ സംവിധാനം ചെയ്ത തമ്പ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്കുള്ള അരങ്ങേറ്റവും നെടുമുടി വേണു ഗംഭീരമാക്കി.

പിന്നീട് ഭരതൻ സംവിധാനം ചെയ്ത ആരവം, പത്മരാജന്റെ കള്ളൻ പവിത്രൻ, വിട പറയും മുൻപേ, തേനും വയമ്പും, അപ്പുണ്ണി, പാളങ്ങൾ, ചെറിയാച്ഛന്റെ ക്രൂരകൃത്യങ്ങൾ, ചാമരം, ചമയം, കോലങ്ങൾ, യവനിക, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ദേവാസുരം, ആലോലം, ഹിസ് ഹൈനസ് അബ്ദുള്ള, ഭരതം, തേന്മാവിൻ കൊമ്പത്ത്, ബാലേട്ടൻ, വെട്ടം, ബെസ്റ്റ് ആക്ടർ, നോർത്ത് 24 കാതം,ചാർലി,  ഭീഷ്മ പർവം തുടങ്ങീ അഞ്ഞൂറോളം സിനിമകളിൽ വേഷമിട്ടു.

മലയാള സിനിമയുടെ സുവർണ്ണ കാലഘട്ടത്തിൽ ക്ലാസിക് സിനിമകളുടെ ഭാഗമാവാനും പുതുതലമുറ സിനിമകളുടെ ഭാഗമാവനും അവസരം ലഭിച്ച ചുരുക്കം ചില നടന്മാരിലൊരാളാണ് നെടുമുടി വേണു.

കാറ്റത്തെ കിളിക്കൂട്, സവിധം, ഒരു കഥ ഒരു നുണക്കഥ തുടങ്ങീ എട്ടോളം ചിത്രങ്ങൾക്ക് കഥയെഴുതുകയും പൂരം എന്ന സിനിമ സംവിധാനം ചെയ്യുകയും ചെയ്തു. മൂന്ന് തവണം മികച്ച നടനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരവും, 1991 ൽ ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച സഹ നടനുള്ള ദേശീയ പുരസ്കാരവും സ്വന്തമാക്കിയിരുന്നു.

കൂടാതെ എം. സുകുമാരന്റെ പിതൃദർപ്പണം എന്ന ചെറുകഥയെ ആസ്പദമാക്കി രാജീവ് വിജയ് രാഘവൻ സംവിധാനം ചെയ്ത ‘മാർഗം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് 2003 ലെ ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ പ്രത്യേക ജൂറി പരാമർശവും നേടിയിരുന്നു.

2021 ഒക്ടോബർ 11 ന് തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു നെടുമുടി വേണുവിന്റെ മരണം. സിനിമയിൽ നെടുമുടി വേണു ഒഴിച്ചിട്ട ആ വിടവ് നികത്താൻ ഇനി എത്ര കാതം മുന്നോട്ട് പോകണം എന്നുള്ളത് മലയാള സിനിമയെ സംബന്ധിച്ചിടത്തോളം ഒരു വലിയ ചോദ്യമായി ഇന്നും അവശേഷിക്കുന്നു.

Latest Stories

ലൈംഗികാതിക്രമ കേസ്; മുകേഷ് എംഎല്‍എയ്‌ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

ശരദ് പവാര്‍ സഞ്ചരിച്ച വാഹനം ആംബുലന്‍സുമായി ഇടിച്ചു; അകമ്പടിയായി എത്തിയ വാഹനങ്ങള്‍ മാലപോലെ കൂട്ടിയിടിച്ചു; അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു

അല്ലു അര്‍ജുന്റെ വീട് ആക്രമിച്ചതിന് പിന്നില്‍ മുഖ്യമന്ത്രിയോ? ആക്രമണം ആസൂത്രിതമെന്ന് സംശയം, കേസില്‍ വന്‍ വഴിത്തിരിവ്

BGT 2024-25: വാട്ട് ആന്‍ ഐഡിയ...; സ്റ്റാര്‍ക്കിനെ നേരിടാനുള്ള സാങ്കേതികത ഇന്ത്യയ്ക്ക് ഉപദേശിച്ച് പൂജാര

ഹിന്ദിക്കാരിയെയാണ് മകന്‍ കല്യാണം കഴിച്ചത്, ഞങ്ങള്‍ കര്‍ണാടകക്കാരും..; മകന്റെ വിവാഹം ആഘോഷമാക്കി രാജേഷ് ഹെബ്ബാര്‍

വണ്ടിപ്പെരിയാർ പോക്സോ കേസ്; ഹൈക്കോടതി ഉത്തരവിൽ വിചാരണ കോടതിയിൽ ഹാജരായി അർജുൻ

എ വിജയ രാഘവനെതിരെ ക്രിമിനല്‍ കേസ് എടുക്കണം; പൊളിറ്റ് ബ്യൂറോയില്‍ നിന്ന് നീക്കം ചെയ്യണം; സിപിഎം ആര്‍എസ്എസിന്റെ നാവായി മാറിയെന്ന് രമേശ് ചെന്നിത്തല

BGT 2024-25: : മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ വരുത്തിയേക്കാവുന്ന മൂന്ന് മാറ്റങ്ങള്‍

പൊലീസിന് ഈ സിനിമാ നടന്‍മാരെ പിടിച്ചുകൂടെ? അഭിപ്രായം പറയുന്നവരെ ഭയപ്പെടുന്ന സമൂഹമാണ് വളര്‍ന്നു വരുന്നത്: ജി സുധാകരന്‍

സതീശന് രാജാവിന്റെ ഭാവം, അഹങ്കാരത്തിന്റെ ആള്‍രൂപം; പ്രതിപക്ഷ നേതാവിനെതിരെ വീണ്ടും വിമര്‍ശനവുമായി വെള്ളാപ്പള്ളി നടേശന്‍