'പലനാളായ് തേടുന്ന മിഴിയാണവള്‍, ആ നാളില്‍ ഞാന്‍ കണ്ട നിറമാണവള്‍'

പ്രണയത്തേയും പ്രണയഗാനങ്ങളെയും എക്കാലത്തും നെഞ്ചിലേറ്റിയ മലയാളികള്‍ക്കായി സത്യം ഓഡിയോസ് ഒരുക്കുന്ന ഏറ്റവും പുതിയ സംഗീതോപഹാരമാണ് “അവള്‍”. ആയുര്‍ജ്യോതി ആയുര്‍വേദ ഹോസ്പിറ്റല്‍ എം.ഡിയും ഡോക്ടറുമായ ലിജോ മന്നച്ചന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് സിനിമാ പിന്നണി ഗാനരംഗത്തും ഭക്തിഗാന രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി ചിത്ര അരുണാണ്.

ചിത്ര ഈണം പകരുന്ന ആദ്യ ഗാനം കൂടിയാണിത്. പ്രണയഗീതങ്ങളെ തന്റെ സ്വതസിദ്ധമായ ആലാപന ശൈലികൊണ്ട് ആര്‍ദ്രമാക്കുന്ന മലയാളിയുടെ സ്വന്തം ഭാവഗായകന്‍ ശ്രീ പി.ജയചന്ദ്രന്റെ ശബ്ദത്തില്‍ ഗാനം കൂടുതല്‍ ഹൃദ്യമായിരിക്കുന്നു.

ഏറെക്കാലമായി ടെലിവിഷന്‍ സിനിമാരംഗങ്ങളില്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു വരുന്ന മെന്റോസ് ആന്റണിയാണ് “അവള്‍”ക്ക് ദൃശ്യ സാക്ഷാത്കാരമൊരുക്കിയിരിക്കുന്നത്. നിഷ്‌കളങ്കമായ ഒരു ഗ്രാമീണ പ്രണയത്തിന്റെ അനുഭൂതി പകര്‍ന്നു നല്‍കുന്ന രംഗങ്ങള്‍ക്ക് സുരേഷ് ബാബുവിന്റെ ഛായാഗ്രഹണം മിഴിവേകുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം