കോടികൾ കൊണ്ട് അമ്മാനമാടുന്ന 'ഇന്ത്യൻ 2'; താരങ്ങളുടെ പ്രതിഫലകണക്കുകൾ പുറത്ത്!

ഇന്ത്യൻ സിനിമാലോകം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കമൽ ഹാസൻ ചിത്രമാണ് ഇന്ത്യൻ 2. ജൂലൈ 12ന് ബിഗ് സ്‌ക്രീനുകളിൽ എത്താൻ പോവുകയാണ് 1996ൽ പുറത്തിറങ്ങിയ ഇന്ത്യൻ എന്ന ചിത്രത്തിന്റെ ഈ സീക്വൽ. ഇന്ത്യൻ 2ലെ പ്രധാന താരങ്ങളുടെ പ്രതിഫലവിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇന്ത്യൻ 2, ഇന്ത്യൻ 3 എന്നിവയ്ക്കായി കമൽഹാസൻ മൊത്തം 150 കോടി രൂപ ഈടാക്കിയതായാണ് റിപ്പോർട്ട്. സംവിധായകൻ ശങ്കറിന് 50 കോടി രൂപയാണ് പ്രതിഫലം. നടൻ സിദ്ധാർത്ഥിന് നാല് കോടി രൂപയും നടി കാജൽ അഗർവാളിന് മൂന്ന് കോടി രൂപയുമാണ് പ്രതിഫലം.

രാകുൽ പ്രീത് സിംഗിന് രണ്ട് കോടി രൂപയും ഇന്ത്യൻ 2വിൽ അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുകയും ഇന്ത്യൻ 3യിൽ പ്രധാന പ്രതിനായകനായി മാറുകയും ചെയ്യുന്ന എസ്ജെ സൂര്യയ്ക്ക് 50 ലക്ഷം രൂപയുമാണ് പ്രതിഫലം. പ്രിയ ഭവാനി ശങ്കറിന് 30 ലക്ഷം രൂപയാണ് പ്രതിഫലം. ചിത്രത്തിൻ്റെ സംഗീതം നിർവഹിക്കുന്ന അനിരുദ്ധ് രവിചന്ദർ 10 കോടി രൂപയാണ് ഈടാക്കിയായതെന്നാണ് റിപ്പോർട്ട്.

അനിരുദ്ധ് രവിചന്ദർ സംഗീതം നിർവഹിക്കുന്ന ചിത്രത്തിൽ രവി വർമ്മനാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ശ്രീകർ പ്രസാദാണ് ചിത്രത്തിന്റെ എഡിറ്റിങ്. ഇന്ത്യൻ 2 വിൽ ആക്ഷൻ കൊറിയോഗ്രഫി ചെയ്യുന്നത് അൻപറിവ് മാസ്റ്റേഴ്സ് ആണ്. ലൈക്ക പ്രൊഡക്ഷൻസിന്റെ ബാനറിൽ സുഭാസ്ക്കരനും രാജ്കമൽ ഫിലിംസ് ഇന്റർനാഷണലും ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് മൂവീസും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

20 വർഷത്തിനു ശേഷമാണ് കമലും ശങ്കറും ഒന്നിച്ചു സിനിമ ചെയ്യുന്നത്. ഇന്ത്യനിലെ സ്വാതന്ത്ര്യ സമരസേനാനി സേനാപതി നയിക്കുന്ന പുതിയ പോരാട്ടങ്ങളാണ് ഇന്ത്യൻ 2 വിന്റെ ഇതിവൃത്തം എന്നാണറിയുന്നത്.

Latest Stories

വയനാട് പുനരധിവാസം; നാളെ പ്രത്യേക മന്ത്രിസഭാ യോഗം ഓണ്‍ലൈനായി

ഓര്‍ത്തഡോക്സ്-യാക്കോബായ തര്‍ക്കം; പള്ളികളുടെ ലിസ്റ്റ് കൈമാറാന്‍ നിര്‍ദ്ദേശിച്ച് സുപ്രീംകോടതി

പുനരധിവാസ പട്ടികയിലെ പിഴവ്; ആശങ്ക വേണ്ട, എല്ലാവരെയും ഉള്‍പ്പെടുത്തലാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കെ രാജന്‍

പ്രധാനമന്ത്രി കുവൈത്തില്‍ വന്‍ സ്വീകരണം; പ്രവാസി സമൂഹത്തിന് നന്ദി അറിയിച്ച് നരേന്ദ്ര മോദി

നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിലെ വിചാരണയെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി

BGT 2024: വമ്പൻ തിരിച്ചടി, നാലാം ടെസ്റ്റിന് മുമ്പ് ഇന്ത്യൻ ക്യാമ്പിൽ പരിക്ക് ആശങ്ക; പണി കിട്ടിയത് സൂപ്പർ താരത്തിന്

കേരളത്തിന് ക്രിസ്തുമസ് സമ്മാനവുമായി റെയില്‍വേ; പുതുതായി അനുവദിച്ചത് പത്ത് പ്രത്യേക ട്രെയിനുകള്‍

'അവന്‍റെ ശത്രു അവന്‍ തന്നെ, തന്‍റെ പ്രതിഭയോടു നീതി പുലര്‍ത്താന്‍ അവന്‍ തയാറാകുന്നില്ല'

എംപിയെന്ന നിലയില്‍ ലഭിച്ച വരുമാനവും പെന്‍ഷനും തൊട്ടിട്ടില്ലെന്ന് സുരേഷ്‌ഗോപി

വയനാട് പുനരധിവാസം; ഗുണഭോക്താക്കളുടെ പട്ടികയില്‍ പിഴവെന്ന് ആരോപണം; പ്രതിഷേധവുമായി ദുരന്തബാധിതരുടെ സമര സമിതി