ദുര്‍ഗ്ഗാ മാതാവിന്റെ രൂപമായാണ് സ്ത്രീകളെ കണക്കാക്കുന്നത്; പത്താന്‍ വിവാദത്തില്‍ പ്രതികരിച്ച് രമ്യ

ഷാരൂഖ് ഖാന്‍ ചിത്രം പത്താനിലെ ‘ബേശരം രംഗ്’ എന്ന ഗാനത്തിനെതിരെ നിരവധി ഹിന്ദു സംഘടനകള്‍ എതിര്‍പ്പുമായി രംഗത്തെത്തിയിരുന്നു. ദീപികയുടെ ബിക്കിനിയുടെ കാവി നിറമാണ് ് വിവാദങ്ങള്‍ക്ക് ഇടയാക്കിയത്. ഗാനരംഗത്തിലെ ദീപികയുടെ വസ്ത്രധാരണത്തില്‍ മാറ്റംവരുത്തണമെന്നും അല്ലാത്തപക്ഷം ചിത്രം റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്നുമാണ് സംഘടനകളുടെ പ്രഖ്യാപനം.

ഇപ്പോഴിതാ വിവാദം കത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ ദീപികയെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ലോക്‌സഭാംഗവും നടിയുമായ രമ്യ. ദീപികയ്ക്ക് പിന്തുണ നല്‍കുന്നതിനോടൊപ്പം തന്നെ ഇവര്‍ സ്ത്രീകള്‍ക്കെതിരെ ഉയരുന്ന വെറുപ്പിനെക്കുറിച്ചും സംസാരിച്ചു.

‘വിവാഹ മോചനത്തിന്റെ പേരില്‍ സാമന്തയെയും നിലപാടുകളുടെ പേരില്‍ സായ് പല്ലവിയെയും വേര്‍പിരിയലിന്റെ പേരില്‍ രശ്മികയെയും വസ്ത്രത്തിന്റെ പേരില്‍ ദീപികയും വിമര്‍ശിച്ചു. സ്ത്രീകള്‍ അവരവരുടെ തിരഞ്ഞെടുപ്പുകളുടെ പേരില്‍ മറ്റുള്ളവരുടെ ആക്രമണങ്ങള്‍ക്ക് ഇരയാകുന്നു.

തിരഞ്ഞെടുക്കാനുള്ള അവകാശം നമ്മുടെ അടിസ്ഥാന അവകാശമാണ്. ദുര്‍ഗ്ഗാ മാതാവിന്റെ രൂപമായാണ് സ്ത്രീകളെ കണക്കാക്കുന്നത്. എന്നാല്‍ ഇന്ന് സ്ത്രീകള്‍ക്ക് എതിരെ ഉയരുന്ന മോശം വികാരത്തിനെതിരെ പോരാടേണ്ടതുണ്ട്’, രമ്യ പറയുന്നു.

സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഷാരൂഖ് ഖാനും ദീപിക പദുക്കോണിനും പുറമേ ജോണ്‍ എബ്രഹാമും പ്രധാന വെഷത്തിലെത്തുന്നുണ്ട്. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നു. 2023 ജനുവരി 25നാണ് തിയേറ്റര്‍ റിലീസായി സിനിമ എത്തുക. പ്രഖ്യാപിച്ചിരിക്കുന്ന ചിത്രത്തിന്റെ ഡിജിറ്റല്‍ റൈറ്റ്‌സ് ആമസോണ്‍ പ്രൈമിനാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ