നടി മൃദുല മുരളിയുടെ വിവാഹ വേദിയില്‍ തകര്‍പ്പന്‍ ഡാന്‍സുമായി രമ്യ നമ്പീശനും കൂട്ടുകാരികളും, വീഡിയോ

നടിയും അവതാരകയുമായ മൃദുല മുരളിയുടെ വിവാഹത്തിനെത്തിയ കൂട്ടുകാരികളുടെ ഡാന്‍സ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നു. നടി രമ്യ നമ്പീശന്‍, ഗായിക സയനോര എന്നിവരാണ് താരത്തിന്റെ വിവാഹത്തില്‍ പങ്കെടുത്തത്. മൃദുലയ്ക്കും ഭര്‍ത്താവ് നിതിനുമൊപ്പം നൃത്തം ചെയ്യുന്ന വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.

വിവാഹവേദിയില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. അവതാരകയായി തിളങ്ങിയ താരം മോഹന്‍ലാല്‍ ചിത്രം റെഡ് ചില്ലീസിലൂടെയാണ് സിനിമാരംഗത്തേക്ക് എത്തിയത്.

എല്‍സമ്മ എന്ന ആണ്‍കുട്ടി, 10:30 എഎം ലോക്കല്‍ കോള്‍, ശിഖാമണി, അയാള്‍ ഞാനല്ല തുടങ്ങിയ മലയാളം സിനിമകളിലും മൃദുല വേഷമിട്ടിട്ടുണ്ട്. നാഗരാജ ചോളന്‍ എംഎ എംഎല്‍എ, മണിയാര്‍ കുടുംബം എന്നീ തമിഴ് ചിത്രങ്ങളിലും രാഗ്ദേശ് എന്ന ഹിന്ദി ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്.

പരസ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് നിതിന്‍. കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ച് നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. കഴിഞ്ഞ ഡിസംബറിലായിരുന്നു മൃദുലയുടെ വിവാഹ നിശ്ചയം നടന്നത്.

Latest Stories

ചരിത്രത്തിലെ ഏറ്റവും വലിയ വർധന; സ്വർണവിലയിൽ കണ്ണ് തള്ളി ഉപഭോക്താക്കൾ, ഒറ്റ ദിവസം കൊണ്ട് വർധിച്ചത് 2160 രൂപ, പവന് 68480

വഖഫ് നിയമ ഭേദഗതി; വീടുകൾ കയറിയിറങ്ങി രാജ്യ വ്യാപക പ്രചാരണത്തിന് ബിജെപി

കൂടൽമാണിക്യം ക്ഷേത്രത്തിൽ പുതിയ കഴകക്കാരൻ; ജാതി വിവേചനം നേരിട്ട ബാലു രാജിവെച്ച ഒഴിവിലേക്ക് ഈഴവ ഉദ്യോഗാർത്ഥിക്ക് അഡ്വൈസ് മെമ്മോ അയച്ചു

ഐക്യരാഷ്ട്രസഭയുടെ ജറുസലേമിലെ സ്കൂളുകൾ അടച്ചുപൂട്ടാൻ ഇസ്രായേൽ ഉത്തരവ്

IPL 2025: അങ്ങനെയങ്ങോട്ട് പോയാലോ, തോൽവിക്ക് പിന്നാലെ സഞ്ജുവിന് പണി കൊടുത്ത് ബിസിസിഐ; പിഴ ഈ കുറ്റത്തിന്

ഇസ്താംബുൾ മേയർ എക്രെം ഇമാമോഗ്ലുവിന്റെ അറസ്റ്റ്: പ്രതിഷേധങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർക്ക് മൂന്ന് വർഷം തടവ് ശിക്ഷ നൽകണമെന്ന് തുർക്കി പബ്ലിക് പ്രോസിക്യൂട്ടർ

GT VS RR: അവന്മാർ ഇല്ലായിരുന്നെങ്കിൽ എന്റെ ക്യാപ്റ്റൻസിയുടെ കാര്യത്തിൽ തീരുമാനമായേനെ: ശുഭ്മാൻ ഗിൽ

വീട്ടിലെ പ്രസവത്തിനിടെ മരണം; അസ്മയുടെ പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ പൊലീസ് കസ്റ്റഡിയിൽ

കേരളോത്സവത്തിൽ വിവാദമായി മുസ്‌ലിം വിരുദ്ധ ടാബ്ലോ; ശൈശവ വിവാഹത്തിനെതിരായ ടാബ്ലോയാണ് മുസ്‍ലിം വിരുദ്ധമായി അവതരിപ്പിച്ചത്

വഖഫ് ഭേദഗതി നിയമത്തിനെതിരായ ഹർജികൾ സുപ്രീം കോടതി ഏപ്രിൽ 16 ന് പരിഗണിക്കും