ആദ്യം വിലക്ക്, പിന്നീട് നീക്കി ഫിയോക്; രഞ്ജി പണിക്കരുടെ സിനിമകള്‍ തിയേറ്ററിലെത്തും

നടനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ വിലക്ക് നീക്കി ഫിയോക്. രഞ്ജി പണിക്കര്‍ക്ക് പങ്കാളിത്തമുള്ള നിര്‍മ്മാണ കമ്പനി തിയേറ്ററുടമകള്‍ക്ക് കുടിശ്ശിക നല്‍കാനുണ്ടെന്ന് പറഞ്ഞിരുന്നു. ഈ തുക തവണകളായി നല്‍കാമെന്ന് രഞ്ജി പണിക്കര്‍ ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് വിലക്ക് നീക്കിയിരിക്കുന്നത്.

ഏഴ് വര്‍ഷം മുമ്പ് വിതരണം ചെയ്ത സിനിമയുടെ മുന്‍കൂര്‍തുകയായ 30 ലക്ഷമാണ് നല്‍കാനുണ്ട് എന്നായിരുന്നു ഫിയോക് പറഞ്ഞത്. തുടര്‍ന്ന് രഞ്ജി പണിക്കര്‍ അഭിനയിക്കുന്ന ‘എ രഞ്ജിത് സിനിമ’ എന്ന പുതിയ ചിത്രം റിലീസ് ചെയ്യേണ്ടെന്ന് തിയേറ്ററുടമകളുടെ സംഘടനയായ ഫിയോക് തീരുമാനിക്കുകയായിരുന്നു.

കൂടാതെ രഞ്ജി പണിക്കര്‍ അഭിനയിച്ചതോ നിര്‍മ്മിച്ചതോ സഹകരിച്ചതോ ആയ സിനിമകള്‍ പ്രദര്‍ശിപ്പിക്കേണ്ടെന്നും ഫിയോക് തീരുമാനിച്ചിരുന്നു. പ്രശ്‌നം അവസാനിച്ചതോടെ ‘എ രഞ്ജിത് സിനിമ’ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കാനും തീരുമാനമായി. ഡിസംബര്‍ എട്ടിനാണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഇത് കൂടാതെ ‘ഹണ്ട്’ എന്ന ചിത്രമാണ് രഞ്ജി പണിക്കരുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. ‘ലേലം 2’ ചിത്രത്തിന് തിരക്കഥ ഒരുക്കുന്നുമുണ്ട് താരം. ഇത് കൂടാതെ ജീത്തു ജോസഫിന്റെതായി പ്രഖ്യാപിക്കാനിരിക്കുന്ന ഒരു ചിത്രത്തിലും രഞ്ജി പണിക്കര്‍ അഭിനയിക്കുന്നുണ്ട്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ