വമ്പന്‍ പ്രഖ്യാപനവുമായി രഞ്ജി പണിക്കര്‍; 16 വര്‍ഷത്തിന് ശേഷം വീണ്ടും വരുന്നു.., നായകന്‍ ഫഹദ് ഫാസില്‍, വീഡിയോ

രഞ്ജി പണിക്കറിന്റെ സംവിധാനത്തില്‍ ഫഹദ് ഫാസിലിന്റെ പുതിയ ചിത്രം വരുന്നു. 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് രഞ്ജി പണിക്കര്‍ സംവിധാനം ചെയ്യാനൊരുങ്ങുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് തടത്തില്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്. ഫഹദിന്റെ 41-ാം പിറന്നാള്‍ ദിനത്തിലാണ് പ്രഖ്യാപനം എത്തിയിരിക്കുന്നത്.

ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പങ്കുവച്ചു കൊണ്ടാണ് പ്രഖ്യാപനം. സിനിമയുടെ ടൈറ്റില്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു. ഷാജി കൈലാസ്, ജോഷി എന്നീ സംവിധായകന്‍മാരുടെ സിനിമകള്‍ക്ക് തിരക്കഥ ഒരുക്കിയാണ് രഞ്ജി പണിക്കര്‍ സിനിമാരംഗത്തേക്ക് എത്തുന്നത്.

ഷാജി കൈലാസ് സംവിധാനം ചെയ്ത കമ്മീഷ്ണര്‍ സിനിമയുടെ സീക്വലായ ഭരത് ചന്ദ്രന്‍ ഐപിഎസ് സംവിധാനം ചെയ്തു കൊണ്ട് 2005ല്‍ ആണ് സംവിധായകനായി അരങ്ങേറ്റം കുറിച്ചത്. 2008ല്‍ പുറത്തിറങ്ങിയ രൗദ്രം ആണ് രഞ്ജി പണിക്കര്‍ ഒടുവില്‍ സംവിധാനം ചെയ്ത് എത്തിയ ചിത്രം.

അതേസമയം, ജിത്തു മാധവന്‍ സംവിധാനം ചെയ്ത ആവേശം ആണ് ഫഹദിന്റെതായി അവസാനം മലയാളത്തില്‍ പ്രദര്‍ശനത്തിനെത്തിയ ചിത്രം. പുഷ്പ 2, മാരീചന്‍, വേട്ടൈയന്‍, ഓടും കുതിര ചാടും കുതിര, ബൊഗെയ്ന്‍വില്ല, ഡോണ്ട് ട്രബിള്‍ ദി ട്രബിള്‍ എന്നീ സിനിമകളാണ് ഫഹദിന്റെതായി വിവിധ ഭാഷകളിലായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Latest Stories

ഒടുവില്‍ ബ്ലാസ്റ്റേഴ്‌സ് ജയിച്ചു, നിറഞ്ഞാടി അഡ്രിയാന്‍ ലൂണയും നോവയും; കളിച്ചത് സീസണിലെ ഏറ്റവും മനോഹര ടീം ഗെയിം

കോണ്‍ഗ്രസ് അധികാരത്തിനായി ഏത് വര്‍ഗീയതയുമായും സന്ധി ചെയ്യും; നിലപാട് ആവര്‍ത്തിച്ച് എ വിജയരാഘവന്‍

പണവും പാരിതോഷികവും നല്‍കി പാര്‍ട്ടി പദവിയിലെത്തിയതിന്റെ ഉദാഹരണം; മധു മുല്ലശ്ശേരിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വി ജോയ്

തിരുവനന്തപുരത്തും കോഴിക്കോട്ടും മെട്രോ യാഥാര്‍ത്ഥ്യമാകുമോ? കേന്ദ്രാനുമതി തേടി സംസ്ഥാന സര്‍ക്കാര്‍

അല്ലു അര്‍ജുന്റെ വീട് കയറി ആക്രമണം; എട്ട് പേര്‍ പൊലീസ് കസ്റ്റഡിയില്‍

ഇത് വെറും വൈലന്‍സ് മാത്രമല്ല; ഉണ്ണിമുകുന്ദന്‍ കൈയെത്തി പിടിക്കാന്‍ ശ്രമിക്കുന്നതെന്ത്? 'മാര്‍ക്കോ' ചര്‍ച്ചയാകുമ്പോള്‍

ബില്‍ ക്ലിന്റണിനും ജോര്‍ജ്ജ് ബുഷിനും പിന്നാലെ നരേന്ദ്ര മോദിയും; മുബാറക് അല്‍ കബീര്‍ മെഡല്‍ സമ്മാനിച്ച് കുവൈത്ത് അമീര്‍

വിരാട് കോഹ്‌ലി അല്ല അവൻ ബുൾ, അനാവശ്യമായി മാസ് കാണിച്ച് ആളാകാൻ നോക്കുന്നു; സൂപ്പർ താരത്തിനെതിരെ ഓസ്‌ട്രേലിയൻ മാധ്യമപ്രവർത്തകൻ

അമ്മയ്ക്ക് ത്രീഡി കണ്ണട വച്ച് തിയേറ്ററില്‍ ഈ സിനിമ കാണാനാവില്ല, അതില്‍ സങ്കടമുണ്ട്: മോഹന്‍ലാല്‍

വയനാട് പുനരധിവാസം; പദ്ധതിയുടെ മേല്‍നോട്ടത്തിനായി പ്രത്യേക സമിതി; തീരുമാനം ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍