ഡബ്ല്യുസിസി പരാതികള്‍ ഏറ്റെടുക്കുന്നത് എന്തടിസ്ഥാനത്തില്‍, വ്യക്തമായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ ഇനി പിന്തുണക്കില്ല; ലിജു കൃഷ്ണ വിഷയത്തില്‍ രഞ്ജിനി അച്യുതന്‍ !

പീഡനക്കേസ് ആരോപിതനായ ‘പടവെട്ട്’ എന്ന സിനിമയുടെ സംവിധായകന്‍ ലിജു കൃഷ്ണ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടിയുമായി വിമന്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തെ എത്തിയിരുന്നു . ഇപ്പോഴിതാ ഡബ്ല്യു.സി.സിക്കെതിരെ ചിത്രത്തിന്റെ സ്‌ക്രിപ്റ്റ് ട്രാന്‍സ്ലേറ്ററും സബ്‌ടൈറ്റിലറുമായ രഞ്ജിനി അച്യുതന്‍. എന്ത് അടിസ്ഥാനത്തിലാണ് ഡബ്ല്യു.സി.സി പരാതികള്‍ ഏറ്റെടുക്കുന്നത്, വ്യക്തമായ വിശദീകരണം ലഭിച്ചില്ലെങ്കില്‍ ഡബ്ല്യു.സി.സിയെ ഇനി പിന്തുണക്കുക്കില്ലെന്നും രഞ്ജിനി ഫെയ്സ്ബുക്കില്‍ കുറിച്ചു.

രഞ്ജിനിയുടെ കുറിപ്പിന്റെ പൂര്‍ണ രൂപം

WCC ഉന്നയിച്ച പ്രധാനപ്പെട്ട മൂന്നു ആരോപണങ്ങള്‍ താഴെ പറയുന്നവയാണ്.

1. തിരക്കഥ രചനയിലെ അവകാശവാദവും, സംവിധാന സഹായിയായി പ്രവര്‍ത്തിച്ചിരുന്നു എന്നുമുള്ള ആരോപണവും.

ഞാന്‍ അറിഞ്ഞടുത്തോളം പ്രസ്തുത വ്യെക്തി 2020 മാര്‍ച്ച് മാസത്തില്‍ ആണ് ആദ്യമായി സോഷ്യല്‍ മീഡിയ വഴി ലിജുവിനെ പരിചയ പെടുന്നത്. ഈ സമയത്തിനകം തന്നെ മൂന്നു ഷെഡ്യൂളുകളിലായ് പടവെട്ട് സിനിമയുടെ 85% ചിത്രീകരണവും, അതിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളും പൂര്‍ത്തികരിക്കപ്പെട്ടിരുന്നു.
ഞാനും എന്റെ ഭര്‍ത്താവ് ഗോവിന്ദ വസന്തയും ഉള്‍പ്പെടുന്ന എല്ലാ ടെക്‌നിഷന്മാരും മറ്റു പ്രധാന അഭിനേതാക്കളും 2019 ല്‍ ചിത്രീകരണത്തിന് മുന്നേ തന്നെ തിരക്കഥയുടെ ഹാര്‍ഡ് കോപ്പി കൈപറ്റിയിട്ടുണ്ടായിരുന്നു.
എല്ലാ കാസ്റ്റ് ആന്‍ഡ് ക്രൂ മെമ്പേഴ്സും 2019 ഡിസംബര്‍ മാസം മുതല്‍ തന്നെ സണ്ണിവേയിന്‍ പ്രൊഡക്ഷന്‍സിന്റെ എഗ്രിമെന്റിന്റെ ഭാഗഭാക്കായിരുന്നു. സിനിമയില്‍ ഫ്രീ ഓഫ് കോസ്റ്റായി സഹകരിച്ചിരുന്നവര്‌പോലും ഇത്തരം എഗ്രിമെന്റുകളുടെ ഭാഗമായിരുന്നു. പിന്നീട് സരിഗമ പ്രൊഡക്ഷന്‍ ഹൗസ് സിനിമ ഏറ്റെടുത്തപ്പോള്‍, അവരുടെ ലീഗല്‍ ടീം എഗ്രിമെന്റുകള്‍ ഓഡിറ്റ് ചെയ്യുകയും പിന്നീട് അവ പുതുക്കി എഴുതുകയും ചെയ്തിട്ടുണ്ട്. പക്ഷേ ആരോപണം നടത്തിയ വ്യക്തി ഇപ്രകാരമുള്ള ഒരു അഗ്രിമെന്റ്‌റിലും ഉള്‍പ്പെട്ടിട്ടില്ല. കൂടാതെ സിനിമയിലെ ഡയറക്ഷന്‍ ടീമിനോടും, പ്രൊഡക്ഷന്‍ ടീമിനോടും, പ്രധാന നടി നടന്മാരോടും ഞാന്‍ വ്യക്തിപരമായി സംസാരിച്ചപ്പോള്‍ അവര്‍ എല്ലാം ഒരേ സ്വരത്തില്‍ നിസംശയം പറഞ്ഞ കാര്യം, ഇങ്ങനെ ഒരു വ്യതി സിനിമയുടെ ഒരു ഘട്ടത്തിലും പ്രവര്‍ത്തിച്ചിട്ടില്ല എന്നുള്ളതാണ്. അതോടൊപ്പം തന്നെ ഞാനോ എന്റെ ഭര്‍ത്താവോ ഇങ്ങനെ ഒരു വ്യക്തി വര്‍ക്ക് ചെയ്തിട്ടുള്ളതായി കണ്ടിട്ടുമില്ല.
ക്രൂ മെമ്പേഴ്‌സിന് പുറമെ ക്യാമറയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച മാലൂര്‍ എന്ന ഗ്രാമത്തിലെ മുഴുവന്‍ ജനതയോടും നിങ്ങള്‍ക്ക് ഈ കാര്യം അന്വേഷിച്ചാല്‍ ബോധ്യപ്പെടുന്നതാണ്.
അത്‌കൊണ്ട് തന്നെ ഇത് ഒരു വര്‍ക്ക്പ്ലെയ്‌സ് ഹാരസ്‌മെന്റ് അല്ല എങ്കില്‍, പിന്നെ എന്ത് അടിസ്ഥാനത്തില്‍ ആണ് WCC ഈ കേസ് ഏറ്റെടുക്കാന്‍ തീരുമാനിച്ചത്.
2. There was no ICC in the movie location:

To my knowledge, the first-ever Internal Complaints Committee in Malayalam Cinema was formed on 8th February 2022 for the movie 1744 White Alto, directed by Senna Hegde. Following this, it was in March 2022, the Kerala High Court ordered that all film units in the state must have an internal complaints committee to address sexual harassment complaints. The order was issued over a plea submitted by WCC.
Therefore, the argument that the Padavettu unit did not have an ICC in its set does not hold any merit since we had already completed 100% of its shoot well before March 2022.

2. സിനിമയുടെ ചിത്രീകരണ വേളയില്‍ ICC ഉണ്ടായിരുന്നില്ല.
എന്റെ അറിവില്‍ മലയാള സിനിമയില്‍ ആദ്യത്തെ ICC രൂപീകരിക്കപ്പെട്ടത് 2022 Feb 8 ന് ‘1744 White Alto’ എന്ന സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത സിനിമയ്ക്കു വേണ്ടിയാണ്.
ഇതിനു ശേഷം 2022 മാര്‍ച്ചില്‍ ആണ് ബഹുമാനപ്പെട്ട കേരള ഹൈകോടതിയുടെ ‘കേരളത്തിലെ എല്ലാ സിനിമ സെറ്റിലും ICC കമ്മിറ്റി ഉണ്ടാവണം’ എന്ന ഉത്തരവ് ഉണ്ടാകുന്നത്. ഈ ഉത്തരവ് ഉണ്ടാകുന്നതിനുമുന്നെ 100% ചിത്രീകരണം പൂര്‍ത്തീകരിച്ചിട്ടുള്ള പടവെട്ട് എന്ന സിനിമക്കെതിരെയുള്ള ഈ ആരോപണവും അതുകൊണ്ടുതന്നെ നിലനില്‍ക്കുന്നതല്ല.

3. Harassment allegations against Liju by this individual:
This case is under court’s consideration and therefore I am in no position to comment or discuss the case. But, as per law, I am at liberty to say this; MAY TRUTH PREVAIL!
3. ലിജുവിനെതിരെ ഉള്ള പീഡന ആരോപണം
ഈ കേസ് കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഇതിനെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
സത്യം വിജയിക്കട്ടെ !

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്