30 മണിക്കൂര്‍ വിമാനത്താവളത്തില്‍ കുടുങ്ങി രഞ്ജു രഞ്ജിമാര്‍!

30 മണിക്കൂര്‍ ദുബായ് വിമാനത്താവളത്തില്‍ കുടുങ്ങി ട്രാന്‍സ്‌ജെന്‍ഡര്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റും ആക്ടിവിസ്റ്റുമായ രഞ്ജു രഞ്ജിമാര്‍. പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടത്തിയെന്ന് ആരോപിച്ച് ഡിപോര്‍ട്ട് ചെയ്യാനായിരുന്നു ശ്രമം. പഴയ പാസ്‌പോര്‍ട്ടില്‍ പുരുഷന്‍ എന്നും പുതിയതില്‍ സ്ത്രീ എന്നും രേഖപ്പെടുത്തിയതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്.

ഒരു രാത്രി മുഴുവന്‍ വിമാനത്താവളത്തിനുള്ളില്‍ കഴിഞ്ഞ രഞ്ജു രാവിലെയാണ് പുറത്തിറങ്ങിയത്. പുറത്തിറങ്ങിയതിന് ശേഷം താരം ഫെയ്‌സ്ബുക്കില്‍ സന്തോഷം പങ്കുവച്ച് എത്തിയിരുന്നു. തന്റെ സമൂഹത്തില്‍ നിന്നുള്ളവര്‍ക്ക് ദുബായില്‍ ഇനി സ്വാതന്ത്ര്യത്തോടെ വരാമെന്നും രഞ്ജു പങ്കുവച്ച വീഡിയോയില്‍ പറഞ്ഞു.

അഭിഭാഷകരും ഇന്ത്യന്‍ കോണ്‍സിലേറ്റിലെ ഉദ്യോഗസ്ഥരുമെത്തി വിവരങ്ങള്‍ ധരിപ്പിച്ചതോടെയാണ് വിമാനത്താവളത്തില്‍ നിന്നും രഞ്ജുവിന് പുറത്തുകടക്കാനായത്. ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് ശേഷം പലതവണ ദുബായിയില്‍ വന്നിട്ടുണ്ടെങ്കിലും ഇത്തവണത്തെ ഇമിഗ്രേഷന്‍ പരിശോധനയിലാണ് നേരത്തെ പുരുഷന്‍ എന്ന് രേഖപ്പെടുത്തിയതു ശ്രദ്ധയില്‍പെട്ടത്.

ഇതോടെ പാസ്‌പോര്‍ട്ടില്‍ കൃത്രിമം നടത്തിയതാണെന്ന സംശയത്തില്‍ ഡിപോര്‍ട്ട് ചെയ്യാനായിരുന്നു നീക്കം. സുഹൃത്തുക്കളുടെ സഹായത്തോടെ അധികൃതരെ കാര്യം ധരിപ്പിക്കുകയായിരുന്നു. ഇന്ത്യന്‍ കോണ്‍സുലേറ്റും ദുബായ് ഇമിഗ്രേഷന്‍ മേലുദ്യോഗസ്ഥരും ഇടപെട്ടതോടെ ദുബായില്‍ തുടരാന്‍ രഞ്ജുവിനെ അനുവദിച്ചു.

രഞ്ജു രഞ്ജിമാരുടെ കുറിപ്പ്:

മനുഷ്യരായ നാമെല്ലാം അമ്മയുടെ വയറ്റില്‍ പിറവിയെടുക്കുമ്പോള്‍ പൊരുതാന്‍ തുടങ്ങുന്നവരാണ് അമ്മയുടെ വയറ്റില്‍ നിന്നും പുറത്തേക്കു വരാന്‍ തുടങ്ങുന്ന ആ പോരാട്ടം ജനിച്ചു കഴിഞ്ഞാല്‍ വീണ്ടും തുടങ്ങുകയാണ്, അതെ ഈ യുദ്ധഭൂമിയില്‍ ആരോടൊക്കെ പൊരുതിയാല്‍ ആണ് ജീവിതം മുന്നോട്ടു പോകുന്നത്. ഒരു മെയില്‍ ബോഡിയില്‍ ജീവിച്ചിരുന്ന കാലത്തും പല രാജ്യങ്ങളിലും സഞ്ചാരിച്ചിരുന്നു.

എന്നാല്‍ ഞാന്‍ ആഗ്രഹിക്കുന്ന രൂപത്തില്‍ ഒരു പാസ്‌പോര്‍ട്ട്, ഒരു യാത്ര, ദുബായ് യാത്ര എനിക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു, സര്‍ജറിക്കു ശേഷം എത്രയോ തവണ ദുബായ് വന്നിരിക്കുന്നു,ഇന്നത്തെ ഈ യാത്ര എന്റെ ഡ്രീം success ആക്കുവാന്‍യിരുന്നു വന്നത്, പക്ഷെ എന്റെ ട്രാവല്‍ ഹിസ്റ്ററിയില്‍ പഴയ ജെന്‍ഡര്‍ കണ്ടതിനാല്‍ കുറെ നിയമ പ്രശനങ്ങള്‍ നേരിടേണ്ടി വന്നു, തിരികെ പോകേണ്ട അവസ്ഥ വരെ വന്നു.

ഒരുതിരിച്ചു പോക്ക് ഉണ്ടായാല്‍ വീണ്ടും ദുബായ് യാത്ര അത്ര ഈസി അല്ല എന്ന് എനിക്കറിയാവുന്നതിനാല്‍ ഞാന്‍ പൊരുതി നിന്ന്, എന്നോടൊപ്പം എന്നെ സഹായിക്കാന്‍ ഔട്ട് സൈഡില്‍ indian consulate, and Advct Ashi, Sheela chechi,അഞ്ജന, വൃന്ദ, ഐസക് സര്‍, പിന്നെ എന്നെ അറിയാവുന്ന കുറേപേര്‍, immigration ല്‍ ഞാന്‍ അവരെ maximum കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ കുറെ കഷ്ട്ടപെട്ടു,finally എന്റെ പോരാട്ടം വിജയിച്ചു എനിക്ക് ദുബായ് ല്‍ പാറി നടക്കാം , എന്റെ ബിസ്സിനെസ്സ് സ്വപ്‌നം.. ഇനി വരുന്ന എന്റെ കമ്മ്യൂണിറ്റിക്ക് സ്വാതന്തന്ദ്ര്യത്തോടെ ദുബായ് വരാം.

Latest Stories

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ

2024-ൽ ഏറ്റവും കൂടുതൽ ടിക്കറ്റുകൾ വിറ്റഴിച്ച ആ സിനിമ ഇതാണ്...

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?