ദൈവത്തെ പോലെയുള്ള ഒരാളെ നിങ്ങള്‍ തെറ്റിദ്ധരിച്ചു.. കുട്ടികള്‍ പവന്‍ കല്യാണിനൊപ്പമായത് നന്നായി..; നടന്റെ മുന്‍ഭാര്യയ്ക്ക് കടുത്ത സൈബര്‍ ആക്രമണം, പ്രതികരിച്ച് രേണു ദേശായി

നടനും ജനസേന നേതാവുമായ പവന്‍ കല്യാണ്‍ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായതോടെ മുന്‍ഭാര്യ രേണു ദേശായിക്കെതിരെ സൈബര്‍ ആക്രമണം. പവനെ വേര്‍പിരിഞ്ഞതുമായി ബന്ധപ്പെട്ടാണ് രേണുയ്‌ക്കെതിരെ അധിക്ഷേപങ്ങള്‍ നടക്കുന്നത്. സൈബര്‍ ആക്രമണം വര്‍ദ്ധിച്ചതോടെ താന്‍ അല്ല ബന്ധം ഉപേക്ഷിച്ച് മുന്നോട്ട് പോയതെന്ന് വ്യക്തമാക്കി നടി രേണു രംഗത്തെത്തി.

”നിങ്ങള്‍ക്ക് കൂടുതല്‍ ക്ഷമ വേണമായിരുന്നു സഹോദരി, ദൈവത്തെ പോലെ ഒരാളെ നിങ്ങള്‍ തെറ്റിദ്ധരിച്ചു. ഇപ്പോള്‍ നിങ്ങള്‍ അദ്ദേഹത്തിന്റെ വില തിരിച്ചറിയുന്നുണ്ടാവും. കുട്ടികള്‍ പവന്‍ കല്യാണിനൊപ്പമായത് നന്നായി” എന്ന അധിക്ഷേപ കമന്റിന് മറുപടി നല്‍കിയാണ് രേണു പ്രതികരിച്ചത്.

”നിങ്ങള്‍ക്ക് അല്‍പമെങ്കിലും ബുദ്ധിയുണ്ടായിരുന്നെങ്കില്‍ ഇത്രയും വിഡ്ഢിത്തരം പറയില്ല. അദ്ദേഹമാണ് എന്നെ ഉപേക്ഷിച്ച് വേറെ വിവാഹം കഴിച്ചത്. ദയവായി ഇത്തരം അഭിപ്രായങ്ങളില്‍ നിന്നും വിട്ടുനില്‍ക്കുക. ഇത് എന്നെ മാത്രമാണ് വിഷമിപ്പിക്കുന്നത്” എന്നായിരുന്നു രേണു മറുപടിയായി കുറിച്ചത്.

പിന്നാലെ ഈ കമന്റ് ഡിലീറ്റ് ചെയ്ത രേണു തന്റെ അക്കൗണ്ടിലെ കമന്റ് സെക്ഷന്‍ ഓഫ് ചെയ്ത് ഇടുകയും ചെയ്തിരുന്നു. 2019ല്‍ ആയിരുന്നു പവന്‍ കല്യാണും രേണുവും വിവാഹിതരായത്. 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. അന്ന ലെഷ്‌നേവ ആണ് പവന്റെ ഇപ്പോഴത്തെ ഭാര്യ.

Latest Stories

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം