സച്ചിന്‍ വളരെ രസകരമായ ചിത്രം, കോമഡിയാണ് ഹൈലൈറ്റ്; മനസ്സുതുറന്ന് നായിക രേഷ്മ അന്ന രാജന്‍

ധ്യാന്‍ ശ്രീനിവാസ്, അജു വര്‍ഗീസ് എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം സച്ചിന്‍ ജൂലൈ 19ന് തീയേറ്ററുകളിലെത്തുകയാണ്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന , ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ നായികയായെത്തുന്നത് അങ്കമാലി ഡയറീസ് ഫെയിം രേഷ്മ അന്ന രാജന്‍ ആണ്. ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കു വയ്ക്കുകയാണ് നടി.

സച്ചിന്‍ വളരെ രസകരമായ ഒരു ചിത്രമാണ്. കോമഡിയാണ് ചിത്രത്തിന്റെ ഹൈലൈറ്റ് . അജു വര്‍ഗീസും രമേശ് പിഷാരടിയും രഞ്ജി പണിക്കാരുമൊക്കെ ചിത്രത്തിലുണ്ട് . ഹരീഷ് ചേട്ടനുമുണ്ട് . എല്ലാവരും തിയേറ്ററില്‍ പോയി ചിത്രം കാണണം – രേഷ്മ അന്ന രാജന്‍ പറയുന്നു .സച്ചിനുമായുള്ള ലിച്ചിയുടെ ബന്ധമെന്താണെന്നും നടി പറയുന്നുണ്ട് – സച്ചിനെ എനിക്ക് ഭയങ്കര ഇഷ്ടമാണ്. സച്ചിനെ എല്ലാവര്ക്കും ഇഷ്ടമാണല്ലോ ..ഈ സച്ചിനെ കുറിച്ചറിയണമെങ്കില്‍ നിങ്ങള്‍ കാത്തിരിക്കുക ..രേഷ്മ അന്ന പറയുന്നു.

ക്രിക്കറ്റിന്റെ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ഒരു ഫാമിലി എന്റര്‍ടെയ്ന്‍മെന്റായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തില്‍ സച്ചിന്‍ എന്ന കഥാപാത്രമായാണ് ധ്യാന്‍ എത്തുന്നത്. സച്ചിനോടുള്ള ആരാധനയുടെ പുറത്ത് അച്ഛന്‍ മകന് സച്ചിന്‍ എന്നു പേരിടുന്നതും, ക്രിക്കറ്റ് ആരാധകനായ മകനും അയാളുടെ പ്രണയവുമെല്ലാമാണ് സിനിമയുടെ പശ്ചാത്തലം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ