തന്തനടന്റെ മോനായി ജനിച്ച പ്രിവിലേജ് നടനല്ല, ഇത് വിവേചനം;  കൈലാഷിന് പിന്തുണയുമായി രശ്മി നായര്‍

പുതിയ ചിത്രം മിഷന്‍ സി എന്ന സിനിമയുടെ പോസ്റ്ററിലെ ഗെറ്റപ്പുമായി ബന്ധപ്പെട്ട് നടന്‍ കൈലാസിനെതിരെ ഉയര്‍ന്നുവന്ന ട്രോളുകള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഈ വിഷയത്തില്‍ കൈലാഷിന് പിന്തുണയുമായി ചിത്രത്തിന്റെ സംവിധായകനും ചിത്രത്തിലെ നായകനും ഒടിയന്‍ സിനിമയുടെ സംവിധായകന്‍ വിഎ ശ്രീകുമാറുമൊക്കെ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ കൈലാഷിന് പിന്തുണയറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് ആക്ടിവിസ്റ്റ് രശ്മി നായര്‍.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്. “മലയാള സിനിമാ നടന്‍ കൈലാഷ് ഒരു ഗംഭീര നടനാണ് എന്നൊന്നും എനിക്കഭിപ്രായമില്ല പക്ഷെ അയാള്‍ ഏതെങ്കിലും തന്ത നടന്റെ മോന്‍ നടനായി ജനിച്ചു എന്നതു കൊണ്ട് പ്രിവിലേജ് മൂത്തു പഴുത്തു നടനായ ആളല്ല. സാധാരണ ചുറ്റുപാടില്‍ നിന്നും സ്വന്തം കഴിവുകള്‍ മാത്രം കൈമുതലായി കൊണ്ട് വന്നു പത്തു പന്ത്രണ്ടു കൊല്ലമായി സിനിമയുടെ അരികുപറ്റി ജീവിക്കുന്ന ഒരു മനുഷ്യനാണ്.”

“അയാളുടെ അഭിനയത്തെ വിമര്‍ശിക്കാം സിനിമകളെ വിമര്‍ശിക്കാം അരിച്ചാക്കില്‍ പട്ടാള യൂണിഫോമിട്ടു കമാന്‍ഡോ ഓപ്പറേഷന്‍ നടത്തുന്നതൊക്കെ ഹീറോയിസമായി കണ്ടു കൈയടിക്കുന്ന മലയാള സിനിമാ പ്രേക്ഷകര്‍ക്ക് കൈലാഷ് ഒരു ഹീറോ പരിവേഷമുള്ള കമാന്‍ഡോ നായകവേഷം ചെയ്യുന്നു എന്നത് പോസ്റ്ററില്‍ തന്നെ പരിഹാസമാകുന്നത് ക്രൂരത മാത്രമല്ല പ്രിവിലേജ് ഇല്ലാത്തവനോടുള്ള വിവേചനം കൂടിയാണ്.”

Latest Stories

ധോണിയുടെ ആ കലിപ്പൻ സ്വഭാവം നിങ്ങൾ താങ്ങില്ല, അവൻ ബോളറെ കണ്ടം വഴിയോടിക്കും: രവിചന്ദ്രൻ അശ്വിൻ

തൃക്കാക്കര കെ എം എം കോളേജിൽ എൻസിസി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ; അന്വേഷണം ആരംഭിച്ച് പോലീസ്

ധോണി ചെയ്തത് നിയമവിരുദ്ധമായ പ്രവർത്തി, അന്വേഷണം ആരംഭിച്ച് ജാർഖണ്ഡ് സ്റ്റേറ്റ് ഹൗസിംഗ് ബോർഡ്; കുറ്റം തെളിഞ്ഞാൽ പണി ഉറപ്പ്

"ആ ഒരു ടീമിനെ ശ്രദ്ധിക്കണം, അവർ അപകടകാരികളാണ്"; ലിവർപൂളിനുള്ള മുന്നറിയിപ്പുമായി മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം

അവൻ എതിർ ടീമിൽ ഉള്ളത് ബുദ്ധിമുട്ട് ഉണ്ടാക്കുന്ന കാര്യം, അദ്ദേഹത്തെ തടയുക പ്രയാസമേറിയ ദൗത്യം; ഇന്ത്യൻ പ്രീമിയർ ലീഗിലെ ഏറ്റവും വലിയ എതിരാളിയെ വെളിപ്പെടുത്തി സഞ്ജു സാംസൺ

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം