എന്റെ കേരളാ സ്‌റ്റോറി; ഒരേ മതില്‍ പങ്കിടുന്ന മസ്ജിദും ഗണപതിക്കോവിലും; പങ്കുവെച്ച് റസൂല്‍ പൂക്കുട്ടി

ദി കേരള സ്റ്റോറിയുമായി ബന്ധപ്പെട്ട ട്വീറ്റുമായി ഓസ്‌കര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി. ഒരേമതില്‍ പങ്കിടുന്ന തിരുവനന്തപുരത്തെ പാളയും മസ്ജിദും ഗണപതിക്കോവിലും അറിയാമോ എന്നാണ് റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തത്. ‘മൈ കേരള സ്റ്റോറി’ എന്ന ഹാഷ് ടാഗിലായിരുന്നു ട്വീറ്റ്. നിരവധി പേരാണ് ട്വീറ്റിന് താഴെ കമന്റുമായി എത്തിയത്.

സുദീപ്തൊ സെന്‍ സംവിധാനം ചെയ്ത ‘ദി കേരള സ്റ്റോറി’ മെയ് അഞ്ചിനാണ് തിയേറ്ററിലെത്തിയത്. സിനിമയുടെ പ്രമേയത്തിനെതിരെ വലിയ പ്രതിഷേധമാണ് കേരളത്തില്‍ നടന്നത്. നിരവധി പ്രമുഖരും ഇതിനെതിരെ പ്രതികരിച്ചിരുന്നു.

നേരത്തെ ആലപ്പുഴ ചേരാവള്ളില്‍ മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ കാര്‍മികത്വത്തില്‍ നടന്ന അഞ്ജു-ശരത് ദമ്പതികളുടെ വിവാഹവുമായി ബന്ധപ്പെട്ട ഇംഗ്ലീഷ് വാര്‍ത്തയുടെ വീഡിയോ റിപ്പോര്‍ട്ട് എ.ആര്‍ റഹ്‌മാന്‍ പങ്കുവെച്ചിരുന്നു.കേരളത്തിന്റെ കഥ സാഹോദര്യത്തെക്കുറിച്ചാണ്… അതാണ് എന്റെ കേരളത്തിന്റെ കഥ’ എന്ന അടിക്കുറിപ്പോടെയാണ് ആ വീഡിയോ റസൂല്‍ പൂക്കുട്ടി റീ ഷെയര്‍ ചെയ്തത്.

നിങ്ങള്‍ക്കറിയാവുന്ന കേരളത്തിന്റെ സാഹോദര്യത്തിന്റെ കഥകള്‍ #MyKeralaStory എന്ന ഹാഷ്ടാഗില്‍ പങ്കുവെക്കാമോ എന്ന് മുമ്പ് റസൂല്‍ പൂക്കുട്ടി ട്വീറ്റ് ചെയ്തിരുന്നു.

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം