ജനത കര്‍ഫ്യൂ എന്ന് പറഞ്ഞാല്‍ അവര്‍ക്ക് മനസിലാവില്ല, ഞായറാഴ്ച ഹര്‍ത്താലാണെന്ന് അവരോട് പറയൂ, കൂടുതല്‍ മദ്യം കരുതട്ടെ; മോദിയെ പരിഹസിച്ച മലയാളികളെ ട്രോളി റസൂല്‍ പൂക്കുട്ടി

ജനത കര്‍ഫ്യൂവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകള്‍ക്കു മറുപടിയുമായി റസൂല്‍ പൂക്കുട്ടി. മലയാളികള്‍ക്ക് ജനതാ കര്‍ഫ്യൂ എന്താണെന്ന് മനസിലാകണമെന്നില്ലെന്നും ഞായറാഴ്ച ഹര്‍ത്താലാണെന്ന് പറയുന്നതാകും നല്ലതെന്നും റസൂല്‍ പൂക്കുട്ടി പറയുന്നു.

ട്വിറ്ററിലൂടെയാണ് പൂക്കുട്ടിയുടെ പരിഹാസം. പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂ ആഹ്വാനത്തെ പിന്തുണച്ചാണ് റസൂല്‍പൂക്കുട്ടി രംഗത്തെത്തിയത്. “പ്രിയ പ്രധാനമന്ത്രി, ജനത കര്‍ഫ്യൂ എന്ന് പറഞ്ഞാല്‍ മലയാളികള്‍ക്ക് മനസിലാവില്ല. ഞായറാഴ്ച ഹര്‍ത്താലാണെന്ന് അവരോട് പറയൂ. കൂടുതല്‍ മദ്യം കരുതാന്‍ അവരെ അനുവദിക്കൂ.”- പൂക്കുട്ടി ട്വീറ്റ് ചെയ്തു

കൊറോണ വൈറസ് ബാധയെ തടയുന്നതിനായി ഈ ഞായറാഴ്ച ജനത്തിനു വേണ്ടി, ജനം സ്വയം നടത്തുന്ന “ജനതാ കര്‍ഫ്യൂ” നടപ്പാക്കണമെന്നു പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു. രാവിലെ ഏഴു മുതല്‍ രാത്രി ഒന്‍പതു വരെ ആരും വീട്ടില്‍നിന്നു പുറത്തിറങ്ങരുത്. വീട്ടില്‍ത്തന്നെ തുടരണം എന്നായിരുന്നു പ്രധാനമന്ത്രിയുടെ ആവശ്യം.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു