റിവ്യു ബോംബിംഗ്; അശ്വന്ത് കോക്കിനെതിരെ പരാതിയുമായി 'മാരിവില്ലിൻ ഗോപുരങ്ങൾ' നിർമ്മാതാവ് സിയാദ് കോക്കർ

‘മാരിവില്ലിൻ ഗോപുരങ്ങൾ’ ചിത്രത്തിനെതിരെ യൂട്യൂബർ അശ്വന്ത് കോക്ക് റിവ്യു ബോംബിംഗ് നടത്തിയെന്ന പരാതിയുമായി ചിത്രത്തിന്റെ നിർമ്മാതാവ് സിയാദ് കോക്കർ. എന്നാൽ സിനിമയുടെ റിവ്യു അശ്വന്ത് കോക്ക് തന്റെ ചാനലിൽ നിന്നും പിൻവലിച്ചിട്ടുണ്ട്.

നേരത്തെ ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന ചിത്രത്തിന്റെ സംവിധായകൻ മുബീൻ റഊഫ് റിവ്യു ബോംബിങ്ങിനെതിരെ ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി പരിഗണനയിലിരിക്കെയാണ് പുതിയ പരാതി.

അതേസമയം ഇന്ദ്രജിത്തിനെ നായകനാക്കി അരുൺ ബോസ് സംവിധാനം ചെയ്ത ചിത്രത്തിന് ആദ്യ ദിനം മുതൽ സമ്മിശ്ര പ്രതികരണങ്ങളാണ് കിട്ടികൊണ്ടിരിക്കുന്നത്. ഇന്ദ്രജിത്തിനൊപ്പം ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നുണ്ട് ചിത്രത്തിൽ.

ഒരിടവേളയ്ക്ക് ശേഷം വിദ്യാസാഗർ സംഗീത സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് മാരിവില്ലിൻ ഗോപുരങ്ങൾ. ‘ലൂക്ക’, ‘മിണ്ടിയും പറഞ്ഞും’ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ ബോസ് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘മാരിവില്ലിൻ ഗോപുരങ്ങൾ’. സായികുമാർ, ബിന്ദു പണിക്കർ, വസിഷ്ഠ് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം