രാം ഗോപാല്‍ വര്‍മ്മയുടെ മിയ മല്‍ക്കോവ ചിത്രം 'ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത്' ട്രെയിലര്‍

രാം ഗോപാല്‍ വര്‍മ്മയുടെ ഗോഡ്, സെക്‌സ് ആന്‍ഡ് ട്രൂത്ത് ട്രെയിലര്‍ പുറത്തിറങ്ങി. സെന്‍സര്‍ ചെയ്യാത്ത രംഗങ്ങളുള്ള ട്രെയിലറാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. പോണ്‍ നായികയായ മിയ മല്‍ക്കോവയാണ് ഇതിലെ നായിക.

സിഗ്മണ്ട് ഫ്രോയിഡിന്റെയും ഹെന്റി മില്ലര്‍ തുടങ്ങിയ വിശ്വവിഖ്യാത എഴുത്തുകാരുടെ സ്‌റ്റേറ്റ്‌മെന്റുകള്‍ ട്രെയിലറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്ത്രീയുടെ ലൈംഗികത മത വ്യാഖ്യാനങ്ങള്‍ കൊണ്ട് മൂടിവെച്ചിരിക്കുകയാണെന്നും ലൈംഗികത എന്നത് ശരീരത്തിന്റെ ഭാഗമാണെന്നും മിയ മല്‍ക്കോവ ട്രെയിലറില്‍ പറയുന്നുണ്ട്. സെക്‌സിനെക്കുറിച്ച് ധീരമായ നിലപാടുകളാണ് മിയ മല്‍ക്കോവ
ട്രെയിലറിലൂടെ മൂന്നോട്ടുവെയ്ക്കുന്നത്. സ്ത്രീ ശരീരം എന്നത് ഒരു വസ്തുവല്ലെന്നും അങ്ങനെ ചിന്തിക്കുന്നവര്‍ ഒന്നിനും കൊള്ളാത്ത അടിമകളാണെന്നും മിയ പറയുന്നുണ്ട്.

ഗോഡ് സെക്‌സ് ആന്‍ഡ് ട്രൂത്ത് മിയ മല്‍ക്കോവയുടെ ഔദ്യോഗിക വിമിയോ ചാനലില്‍ ജനുവരി 26ന് രാവിലെ ഒമ്പത് മണിക്ക് റിലീസ് ചെയ്യും.

Read more

https://www.youtube.com/watch?time_continue=3&v=gFLVToNKBgY