അഭിമുഖത്തിനിടെ നടിയുടെ കാല്‍ ചുംബിച്ച സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയുടെ പ്രവര്‍ത്തി വിവാദമായിരുന്നു. നടി അഷു റെഡ്ഡിയുടെ കാല്‍ ചുംബിച്ച് സംവിധായകന്‍ കാല്‍ വിരല്‍ കടിക്കുകയും ചെയ്തിരുന്നു. ഈ അഭിമുഖത്തിന് എതിരെ ഏറെ വിമര്‍ശനങ്ങളും വന്നിരുന്നു.
സംവിധായകന്‍ തറയില്‍ ഇരുന്നായിരുന്നു നടിയെ അഭിമുഖം ചെയ്തത്. ‘നിന്നോടുള്ള സ്നേഹം പ്രകടിപ്പിക്കാന്‍ ഇതല്ലാതെ മറ്റ് വഴികളില്ല’ എന്ന് പറഞ്ഞാണ് നടിയുടെ കാല്‍പാദത്തില്‍ തൊട്ട് ചെരുപ്പ് ഊരിമാറ്റി സംവിധായകന്‍ ചുംബിച്ചത്. വീഡിയോ വിവാദമായതോടെ സംഭവത്തില്‍ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ആര്‍ജിവി.
സ്ത്രീകളോട് എങ്ങനെ പെരുമാറണമെന്ന് എല്ലാവരേയും ഓര്‍മ്മിപ്പിക്കാനാണ് താന്‍ തറയില്‍ ഇരുന്ന് നടിയുടെ കാലില്‍ ചുംബിച്ചത് എന്നാണ് ആര്‍ജിവി ഇപ്പോള്‍ പറയുന്നത്. അഭിമുഖത്തിന്റെ തുടക്കം മുതല്‍ അഷു റെഡ്ഡിയുടെ വര്‍ക്കുകളെ കുറിച്ചും സൗന്ദര്യത്തെ കുറിച്ചും എല്ലാം വര്‍മ്മ സംസാരിക്കുന്നുണ്ട്.
അഭിമുഖം അവസാനിക്കുന്ന ഘട്ടത്തില്‍ എത്തിയപ്പോഴാണ് സംവിധായകന്‍ നടിയോടുള്ള തന്റെ സ്‌നേഹം അറിയിച്ചത്. അഷുവിന്റെ സമ്മതത്തോടെ കാല്‍ തൊടുകയാണ് ആദ്യം ചെയ്തത്. പിന്നീട് ചെരുപ്പ് ഊരി കാലില്‍ ചുംബിക്കുകയും കാല്‍ വിരല്‍ കടിക്കുകയുമാണ് ചെയ്തത്.
അഷുവിനെ പോലൊരു സുന്ദരിയായ പെണ്ണിനെ സൃഷ്ടിച്ച ദൈവത്തിന് സല്യൂട്ട് പറയുന്നതും കാണാം. തന്നോട് കാണിച്ച സ്‌നേഹത്തിന് പ്രതിഫലമായി അഷു റെഡ്ഡി രണ്ട് വട്ടം വര്‍മയെ കെട്ടിപിടിക്കുകയും കവിളില്‍ ചുംബിക്കുന്നുമുണ്ട്.