വിവാദങ്ങള്‍ക്കിടെ ലെസ്ബിയന്‍ ചിത്രവുമായി ആര്‍.ജി.വി; കേരളത്തിലും റിലീസ്

ഒരു കാലത്ത് തെലുങ്കിലെ ഹിറ്റ് മേക്കര്‍ ആയിരുന്നു സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. എന്നാല്‍ ത്രില്ലര്‍ സിനിമകള്‍ ചെയ്തിരുന്ന സംവിധായകന്‍ ഇപ്പോള്‍ ഇറോട്ടിക് സിനിമകളിലേയ്ക്ക് വഴി മാറിയിരിക്കുകയാണ്. ഇതിനിടെ നടി അഷു റെഡ്ഡിയെ അഭിമുഖം ചെയ്യുന്ന സംവിധായകന്റെ വീഡിയോ പുറത്തു വന്നിരുന്നു.

നടിയെ പുകഴ്ത്തിയ ശേഷം കാലില്‍ ചുംബിച്ച് കാല്‍വിരല്‍ കടിക്കുന്ന ആര്‍ജിവിയുടെ വീഡിയോ വിവാദമായിരുന്നു. വിവാദങ്ങള്‍ക്കിടയിലും തന്റെ പുതിയ സിനിമയുടെ റിലീസുമായി എത്തിയിരിക്കുകയാണ് ആര്‍ജിവി. ലെസ്ബിയന്‍ പ്രണയകഥ പറയുന്ന ആക്ഷന്‍ ക്രൈം ചിത്രമാണ് റിലീസിന് ഒരുങ്ങുന്നത്.

‘ഡെയ്ഞ്ചറസ്’ എന്നാണ് ചിത്രത്തിന്റെ പേര്. അപ്സര റാണിയും നൈന ഗാംഗുലിയുമാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആര്‍ജിവിയുടെ കമ്പനി പ്രൊഡക്ഷന്‍സിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. റിലീസുമായി ബന്ധപ്പെട്ട പല വിവാദങ്ങള്‍ക്കും ശേഷമാണ് ചിത്രം എത്തുന്നത്.

ഡിസംബര്‍ 9ന് മൂന്ന് ഭാഷകളിലായി ചിത്രം റിലീസ് ചെയ്യും. ‘അവരുടെ ബന്ധം പൊലീസുകാരും ഗ്യാങ്സ്റ്ററുകളുമടക്കം നിരവധി പേരെ കൊന്നു’ എന്ന ടാഗ് ലൈനോടെയാണ് ചിത്രമെത്തുന്നത്. സാന്‍ഹ ആര്‍ട്ട്സ് റിലീസ് ആണ് ചിത്രം കേരളത്തിലും തമിഴ്നാട്ടിലും വിതരണത്തിന് എത്തിക്കുന്നത്.

Latest Stories

മരുമകളുടെ സ്വര്‍ണം ഉള്‍പ്പെടെ 24 പവന്‍ കുടുംബം അറിയാതെ പണയംവച്ചു; തുക ചെലവഴിച്ചത് ആഭിചാരത്തിന്; സൈനികന്റെ പരാതിയില്‍ അമ്മ അറസ്റ്റില്‍

'തീർക്കാൻ പറ്റുമെങ്കിൽ തീർക്കടാ'; ബ്രസീലിന് അപായ സൂചന നൽകി അർജന്റീനൻ ഇതിഹാസം

എംപിമാരുടെ ശമ്പളം വര്‍ദ്ധിപ്പിച്ചു; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി റെഡ് ചര്‍ച്ച്; മതേതരത്വത്തിന്റെ വിശാലതയില്‍ ഇഫ്താര്‍ വിരുന്ന്

എമ്പുരാന്‍ കാണാന്‍ ഡ്രസ്സ് കോഡ് ഉണ്ടേ.. ലാലേട്ടന്റെ കാര്യം ഞാനേറ്റു; റിലീസ് ദിവസം പുത്തന്‍ പ്ലാനുമായി പൃഥ്വിരാജ്

വില 10 ലക്ഷത്തിൽ താഴെ; ഇന്ത്യയിൽ കാത്തിരിക്കേണ്ട 5 പുതിയ എസ്‌യുവികൾ!

സൈഡ് നല്‍കാത്ത ബൈക്ക് യാത്രികനെ മദ്യലഹരിയില്‍ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം; ചാലക്കുടി സ്വദേശി യാസിറും പെണ്‍സുഹൃത്തും കൊച്ചിയില്‍ കസ്റ്റഡിയില്‍

മെസിയുടെ ആവശ്യം ടീമിൽ ഇല്ല, അടുത്ത ലോകകപ്പിൽ എന്താകും എന്ന് കണ്ടറിയണം: സ്റ്റീവ് നിക്കോൾ

പൃഥ്വിക്ക് ഇംഗ്ലീഷ് മനസിലാകുമോ? ഈ മുടിയുടെ രഹസ്യമെന്താ?..; ചിരിപ്പിച്ച് ദീവിയുടെ ചോദ്യങ്ങള്‍, വൈറലാകുന്നു

മുഖ്യമന്ത്രി പ്രകാശനം ചെയ്യാനിരുന്ന പത്താംക്ലാസ് പുസ്തകങ്ങൾ ചോർന്നു