ആസ്തിയിൽ മുന്നിൽ ഐശ്വര്യ റായ് തന്നെ: നയൻതാര പത്താം സ്ഥാനത്ത്; അറിയാം ഇന്ത്യൻ നായികമാരുടെ ആസ്തിയും പ്രതിഫലവും

നായക നടന്മാരുടെ സമ്പത്തിന്റെ പേരിലാണ് എപ്പോഴും ചർച്ചകൾ സജീവമായി നടക്കാറുള്ളത്. പലപ്പോഴും നായികമാരുടെ സമ്പത്തിന്റെ കണക്കുകളോ പ്രതിഫലമോ വാർത്തകളിലിടം നേടാറില്ല. എന്നാൽ ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നായികമാർ ആരൊക്കെയാണ് എന്ന് നമ്മുക്ക് പരിശോധിക്കാം.

സമീപ കാലത്ത് നിരന്തരം സിനിമകൾ ചെയ്യാതെ ഇപ്പോഴും ആസ്തിയുടെ കണക്കിൽ മുന്നിൽ നിൽക്കുന്ന താരമാണ് ഐശ്വര്യ റായ് ബച്ചൻ. 800 കോടി രൂപയാണ് ഐശ്വര്യ റായിയുടെ ആകെ ആസ്തി. 10-11 കോടി രൂപയോളം താരം ഒരു സിനിമയ്ക്ക് മാത്രമായി പ്രതിഫലം വാങ്ങിക്കുന്നുണ്ട്. മണിരത്നം സംവിധാനം ചെയ്ത പൊന്നിയിൻ സെൽവൻ സീരീസ്  ആണ് ഐശ്വര്യയുടെ അവസാനമിറങ്ങിയ ചിത്രം.

പ്രായത്തെ പിടിച്ചുകെട്ടുന്ന ഐശ്വര്യ റായ്

620 കോടി രൂപ ആസ്തിയുമായി പ്രിയങ്ക ചോപ്രയാണ് രണ്ടാം സ്ഥാനത്ത്. 15 മുതൽ 40 കോടി രൂപവരെയാണ് പ്രിയങ്ക ഒരു സിനിമയ്ക്ക് മാത്രമായയി പ്രതിഫലം വാങ്ങിക്കുന്നത്. ‘ദി സ്കൈ ഈസ് പിങ്ക്’ ആണ് പ്രിയങ്കയുടെ അവസാനമിറങ്ങിയ ബോളിവുഡ് സിനിമ.

ബോളിവുഡ് സൂപ്പർ തരം ദീപിക പദുകോൺ ആണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നയായ മൂന്നാമത്തെ നായിക. 500 കോടി രൂപയാണ് ദീപികയുടെ ആകെ ആസ്തി. 15 മുതൽ 30 കോടി രൂപയാണ് ദീപിക ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങിക്കുന്നത്.

ദീപിക പദുകോൺ കോളേജിൽ പോയിട്ടുണ്ടോ?

440 കോടി രൂപയുമായി കരീന കപൂറാണ് നാലാം സ്ഥാനത്ത്. 8 മുതൽ 18 കോടി രൂപ വരെയാണ് കരീന ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങിക്കുന്നത്. 255 കോടി രൂപയുടെ ആസ്തിയുമായി അനുഷ്ക ശർമ്മയാണ് അഞ്ചാം സ്ഥാനത്ത്. 12 മുതൽ 15 കോടി രൂപ വരെയാണ് അനുഷ്ക ഒരു സിനിമയക്ക് പ്രതിഫലം വാങ്ങിക്കുന്നത്.

245 കോടി രൂപ ആസ്തിയുമായി മാധുരി ദീക്ഷിത് ആണ് ആറാം സ്ഥാനത്ത്. 4 മുതൽ 5 കോടി രൂപയാണ് മാധുരി ദീക്ഷിത് ഒരു സിനിമയ്ക്ക് പ്രതിഫലം വാങ്ങുന്നത്. 235 കോടി രൂപ ആസ്തിയുമായി ഏഴാം സ്ഥാനത്ത് നിൽക്കുന്നത് കത്രീന കൈഫ് ആണ്.

യുവ താരം ആലിയ ഭട്ട് 229 കോടി ആസ്തിയുമായി എട്ടാം സ്ഥാനത്താണ്. 10 മുതൽ 15 കോടി രൂപ വരെയാണ് ആലിയയുടെ ഒരു സിനിമയുടെ പ്രതിഫലം. 123 കോടി രൂപയാണ് ശ്രദ്ധ കപൂറിന്റെ ആകെ ആസ്തി. 7 മുതൽ 15 കോടി രൂപ വരെയാണ് താരത്തിന്റെ ഒരു സിനിമയ്ക്കുള്ള പ്രതിഫലം. ഒൻപതാം സ്ഥാനത്താണ് താരം.

100 കോടി ആസ്തിയുമായി പത്താം സ്ഥാനത്താണ് തെന്നിന്ത്യൻ സൂപ്പർ താരം നയൻതാര. 10 മുതൽ 11 കോടി രൂപയാണ് നയൻതാര ഒരു സിനിമയ്ക്ക് വേണ്ടി വാങ്ങുന്നത്. സിയാസാറ്റ് ഡൈലിയാണ് ഇന്ത്യൻ നായികമാരുടെ ആസ്തിയും പ്രതിഫലവും റിപ്പോർട്ട് ചെയ്തത്.

Latest Stories

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി