എമ്മി പുരസ്കാര ജേതാവ് റിച്ചി മേത്തയുടെ 'പോച്ചർ' വരുന്നു; നിമിഷ സജയനും റോഷൻ മാത്യുവും പ്രധാന വേഷത്തിൽ

എമ്മി പുരസ്കാര ജേതാവ് റിച്ചി മേത്ത രചനയും സംവിധാനവും നിർവഹിക്കുന്ന ‘പോച്ചർ’ റിലീസിനൊരുങ്ങുന്നു. നിമിഷ സജയനും, റോഷൻ മാത്യുവും, ദിബ്യേന്ദു ഭട്ടാചാര്യയുമാണ് വെബ് സീരീസിലെ പ്രധാന താരങ്ങൾ.

Image

ഇൻവെസ്റ്റിഗേറ്റീവ് ക്രൈം- ത്രില്ലർ ഴോണറിലാണ് വെബ് സീരീസ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ആനക്കൊമ്പ് വേട്ടയാണ് വി സീരീസിലൂടെ റിച്ചി മേത്ത പറയുന്നത്.

Cinemania on X: "Limited series #Poacher, directed by Richie Mehta, starring #NimishaSajayan, #RoshanMathew and #DibyenduBhattacharya is set to premiere at the #Sundance Film Festival under the Indie Episodic Program section on 21/01 (

ആമസോൺ പ്രൈം വീഡിയോ വഴിയാണ് സെറീസ് സ്ട്രീം ചെയ്യുന്നത്. ഫെബ്രുവരി 23 മുതലാണ് സ്ട്രീമിംഗ് ആരംഭിക്കുന്നത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ വെബ് സീരീസ് ലഭ്യമാവും.   ഓസ്കർ പുരസ്കാര ജേതാക്കളായ ക്യുസി എന്റർടൈൻമെന്റ് ആണ് വെബ് സീരീസ് നിർമ്മിച്ചിരിക്കുന്നത്.

Read more

ആകെ 8 എപ്പിസോഡുകളാണ് വെബ് സീരീസിലുള്ളത്. ഇതിന് മുന്നേ ആദ്യ മൂന്ന് എപ്പിസോഡുകൾ സൺഡാൻസ് ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ചിരുന്നു.